New Update
/indian-express-malayalam/media/media_files/2025/05/03/2LjhZmusFzJumaSh7lHj.jpeg)
അവൽ മിൽക്ക് റെസിപ്പി
സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡായിട്ടുള്ള ഒരു ഡ്രിങ്കാണ് അവൽ മിൽക്ക്. അവൽ പ്രഥമനോട് സാമ്യം തോന്നുമെങ്കിലും രുചിയിൽ അൽപം വ്യത്യാസമുണ്ട്. കൂൾബാറിലും ഹോട്ടലിലും കിട്ടുന്ന ഈ അവൽ മിൽക്ക് വീട്ടിൽ തയ്യാറാക്കി നോക്കൂ. ചുവന്ന അവലും തണുത്ത പാലും പഴവും മാത്രം മതി. ബിൻസി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
Advertisment
- നെയ്യ്- അരടീസ്പൂൺ
- അവൽ- 1 കപ്പ്
- നേന്ത്രപ്പഴം- 2
- പഞ്ചസാര- 1 ടേബിൾസ്പൂൺ
- ഏലയ്ക്ക- 1 ടീസ്പൂൺ
- നിലക്കടല
- ഉണക്കമുന്തിരി
- പാൽ
- ഐസ്ക്രീം
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം.
- അതിലേയ്ക്ക് അര ടീസ്പൂൺ നെയ്യ് ചേർത്തു ചൂടാക്കാം.
- ഒരു കപ്പ് അവൽ ഈ നെയ്യിൽ വറുത്തു മാറ്റാം.
- അതേ പാനിൽ ഉണക്കമുന്തിരിയും, നിലക്കടലയും വറുക്കാം.
- നന്നായി പഴുത്ത രണ്ട് നേന്ത്രപ്പഴം ഉടച്ചെടുക്കാം.
- അതിലേയ്ക്ക് ഒരു ടീസ്പൂൺ ഏലയ്ക്കപ്പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം.
- ഒരു ഗ്ലാസിലേയ്ക്ക് വറുത്ത അവൽ ഒരു സ്പൂൺ ചേർക്കാം.
- മുകളിലായി നിലക്കടല, പഴം ഉടച്ചത്, അൽപം ഉണക്കമുന്തിരി എന്നിവ ചേർക്കാം.
- അൽപം പാൽ ഒഴിച്ച് മുകളിലായി ഒരു സ്കൂപ്പ് ഐസ്ക്രീം കൂടി വയ്ക്കാം. തണുപ്പോടു കൂടി ഇത് കഴിച്ചു നോക്കൂ.
Read More
Advertisment
- വണ്ണം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണോ? ഭക്ഷണത്തിനൊപ്പം ഈ സാലഡ് കൂടി ശീലമാക്കൂ
- തട്ടുകട സ്റ്റൈലിലൊരു തക്കാളി റോസ്റ്റ് തയ്യാറാക്കാം 5 മിനിറ്റിൽ
- അരിപ്പൊടിയും ഗോതമ്പ് പൊടിയും ഉപയോഗിക്കാതെ ഇലയട രുചികരമാക്കാൻ ഇത് ചേർക്കൂ
- അരിപ്പൊടിയും തേങ്ങയും ഉണ്ടെങ്കിൽ ഈ കൂർഗ് വിഭവം തയ്യാറാക്കാം
- വയറു നിറച്ചുണ്ണാൻ ഉണക്ക ചെമ്മീൻ ഉലർത്തിയത് മാത്രം മതി
- പുളിയും മധുരവും എരിവും കലർന്ന മാമ്പഴക്കറി കഴിച്ചിട്ടുണ്ടോ? സൊയമ്പൻ രുചിയാണ്
- അരിയും ഉഴുന്നും ചേർക്കാതെ 5 മിനിറ്റിൽ പഞ്ഞിപോലുള്ള ദോശ ചുട്ടെടുക്കാം
- കട്ടൻ ചായക്കൊപ്പം ആവി പറക്കും കുമ്പിളപ്പവും, നാടൻ രുചി അറിയാൻ ഇതിലും നല്ല കോമ്പിനേഷനില്ല
- മത്തൻ ഇല കൊണ്ടുള്ള എരിശ്ശേരി കഴിച്ചിട്ടുണ്ടോ? കറികളിൽ ഇതു തന്നെ കേമം
- പെരിപെരി മസാല ഇനി വീട്ടിൽ തയ്യാറാക്കാം, സിംപിളാണ് റെസിപ്പി
- ശരീരഭാരം കുറയ്ക്കാം ചൂടിനെ പ്രതിരോധിക്കാം, മാമ്പഴം കൊണ്ടുള്ള ഈ സാലഡ് ശീലമാക്കൂ
- പുളിശ്ശേരിയല്ല, മാമ്പഴം ചേർത്ത നാടൻ മോര് കറിയാണ്:തയ്യാറാക്കിനോക്കൂ
- കടലക്കറിക്ക് രൂചികൂട്ടാൻ ഈ മസാല ചേർത്തു നോക്കൂ
- തൈരില്ലെങ്കിലും ഇനി സൊയമ്പൻ സംഭാരം തയ്യാറാക്കാം, പച്ചമാങ്ങ കൈയ്യിലുണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.