scorecardresearch

തൈരില്ലെങ്കിലും ഇനി സൊയമ്പൻ സംഭാരം തയ്യാറാക്കാം, പച്ചമാങ്ങ കൈയ്യിലുണ്ടോ?

കഠിനമായ ചൂടിലും കൂളായിരിക്കാൻ പച്ചമാങ്ങ കൊണ്ട് സൊയമ്പൻ സംഭാരം കുടിച്ചാലോ?

കഠിനമായ ചൂടിലും കൂളായിരിക്കാൻ പച്ചമാങ്ങ കൊണ്ട് സൊയമ്പൻ സംഭാരം കുടിച്ചാലോ?

author-image
WebDesk
New Update
Mango Masala Buttermilk

പച്ചമാങ്ങ സംഭാരം | ചിത്രം: ഫ്രീപിക്

പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയും തൈരിൽ ചതച്ചെടുത്ത സംഭാരം ചൂടിനെ നേരിടാൻ കിടിലനാണ്. സൗത്തിന്ത്യയുടെ ദാഹശമനി മാത്രമല്ല ആരോഗ്യത്തിന് ഗുണകരമായ പാനീയം കൂടിയാണിത്. തൈരില്ലാതെയും ഇനി അത് തയ്യാറാക്കാം. പുളിയൻ പച്ചമാങ്ങയാണ് ഈ കൂൾ ഡ്രിങ്കിന് വേണ്ട പ്രധാന ചേരുവ. ഷെമി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

ചേരുവകൾ

  • പച്ചമുളക്
  • ഇഞ്ചി
  • കറിവേപ്പില
  • ചുവന്നുള്ളി
  • പച്ചമാങ്ങ
  • വെള്ളം
Advertisment


തയ്യാറാക്കുന്ന വിധം

  • പച്ചമാങ്ങ നീളത്തിൽ അരിഞ്ഞെടുക്കാം.
  • അതിലേയ്ക്ക് പച്ചമുളക്, ചെറിയ കഷ്ണം ഇഞ്ചി, ചുവന്നുള്ളി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം.
  • ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് അരയ്ക്കാം.
  • ഇത് ഓരോ ഗ്ലാസിലേയ്ക്കും അരിച്ചൊഴിക്കാം.
  • രണ്ട് ഐസ്ക്യൂബ് ചേർത്ത് തണുപ്പോടെ കുടിച്ചു നോക്കൂ.

Read More

Recipe Summer Drinks

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: