scorecardresearch

പഴം കൈയ്യിലുണ്ടോ? എങ്കിൽ ഈ ഡെസേർട്ട് ട്രൈ ചെയ്യാം

അധികം പഴുത്ത് പോയ പഴം ഉണ്ടെങ്കിൽ ഉറപ്പായും ഇത് പരീക്ഷിച്ചു നോക്കൂ, വളരെ കുറച്ച് ചേരുവകൾ മതി

അധികം പഴുത്ത് പോയ പഴം ഉണ്ടെങ്കിൽ ഉറപ്പായും ഇത് പരീക്ഷിച്ചു നോക്കൂ, വളരെ കുറച്ച് ചേരുവകൾ മതി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
 Banana Flambe Dessert Recipe

ഡെസേർട്ട് റെസിപ്പി

പഴം വല്ലാതെ പഴുത്ത് പോയാൽ നിങ്ങൾ എന്ത് ചെയ്യും? അത് വെറുതെയോ അല്ലെങ്കിൽ പുഴുങ്ങിയോ കഴിക്കാം. അധികം പഴുത്ത പഴം ഉണ്ടെങ്കിൽ പഴംപൊരി തയ്യാറാക്കാം. പഴം പായസത്തിനും ഇത് ഉപയോഗിക്കാം. എന്നാൽ ഇത്തരം സ്ഥിരം പട്ടികയിൽ നിന്നും മാറി ചിന്തിച്ചാലോ? ബനാന ഫ്ലാംബ് (Banana Flamb'e) എന്ന് കേട്ടിട്ടുണ്ടോ?  മോഹൻലാലിൻ്റെ ഏറ്റവും പ്രിയപ്പെട്ട ഡെസേർട്ടാണിത്.  റെസിപ്പി വിദേശി ആണെങ്കിലും ട്രെഡീഷ്ണൽ ടച്ച് നൽകി ഇതൊരു നാടൻ വിഭവമാക്കി മാറ്റാവുന്നതേയുള്ളൂ. വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഫൈവ് സ്റ്റൈർ സ്റ്റൈലിൽ ഒരുക്കാം. മറിയം തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Advertisment

ചേരുവകൾ

  • പഴം- 1
  • ബ്രൗൺഷുഗർ- 1/2 കപ്പ്
  • നെയ്യ്- 1 ടേബിൾസ്പൂൺ
  • ഐസ്ക്രീം- ആവശ്യത്തിന്
  • തേങ്ങ ചിരകിയത്- 1 പിടി

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ ചൂടാക്കി നെയ്യ് ചേർക്കാം.
  • ഇതിലേയ്ക്ക് നന്നായി പഴുത്ത നീളത്തിൽ അരിഞ്ഞതു ചേർക്കാം.
  • ഗോൾഡൻ ബ്രൗൺനിറമാകുന്നതു വരെ വേവിക്കാം.
  • ഇതിലേയ്ക്ക് അര കപ്പ് ബ്രൗൺഷുഗർ ചേർത്ത് അലിയിക്കാം.
  • പഞ്ചസാര അലിഞ്ഞു വരുമ്പോൾ ഒരു പിടി തേങ്ങ ചിരകിയതും ചേർത്തിളക്കി യോജിപ്പിക്കാം.
  • ശേഷം അടുപ്പണച്ച് പഴം മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റാം.
  • ഇതിനു മുകളിലായി ഒരു സ്കൂപ്പ് ഐസ്ക്രീം ചേർക്കാം. അൽപം തേൻ കൂടി ഒഴിച്ച് കഴിച്ചു നോക്കൂ.

Read More

Food Recipe Snack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: