New Update
/indian-express-malayalam/media/media_files/2025/04/17/uwufRhSKDyv09a9GgzA7.jpg)
ഏത്തപ്പഴം അപ്പം
ആരോഗ്യത്തിന് ഏറെ നല്ലതാണ് ഏത്തപ്പഴം. നിറയെ പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഏത്തപ്പഴം കൊണ്ട് വളരെ എളുപ്പത്തിൽ അപ്പം ഉണ്ടാക്കാനാകും. കുട്ടികൾക്കു മുതൽ വലിയവർക്കുവരെ ഇഷ്ടപ്പെടുന്ന ഈ അപ്പം തയ്യാറാക്കാൻ വളരെ കുറച്ച് ചേരുവകൾ മതിയാകും. വളരെ കുറച്ച് സമയം കൊണ്ടുതന്നെ തയ്യാറാക്കാവുന്ന ഈ പലഹാരം രുചിയിൽ ആരെയും കൊതിപ്പിക്കും. ഷീബാസ് റെസിപ്പി എന്ന യൂട്യൂബ് ചാനലാണ് ഈ അപ്പത്തിന്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
Advertisment
ചേരുവകൾ
- ഏത്തപ്പഴം - വലുത് 1 എണ്ണം
- ശർക്കര - മുക്കാൽ കപ്പ്
- റവ - അര കപ്പ്
- പുട്ടുപൊടി - അര കപ്പ്
- തേങ്ങ ചിരകിയത് - അര കപ്പ്
- ഏലയ്ക്ക പൊടി - അര ടീസ്പൂൺ
- ജീരകം - കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
- ഒരു പാനിലേക്ക് കുറച്ച് നെയ്യ് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ഏത്തപ്പഴം കഷ്ണങ്ങൾ ചേർത്ത് ഇളക്കുക.
- അടച്ച് വച്ച് വേവിക്കുക. അതിനുശേഷം നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് ശർക്കര ലായനി ചേർക്കുക.
- നന്നായി ഇളക്കി യോജിപ്പിച്ചശേഷം അരിപ്പൊടിയും റവയും ചേർക്കുക
- ഇതിലേക്ക് തേങ്ങ ചിരകിയതും ഏലയ്ക്ക പൊടിച്ചതും ജീരകം പൊടിച്ചതും ചേർത്ത് മിക്സ് ചെയ്യുക. കട്ടിയായാൽ കുറച്ച് ചൂടുവെള്ളം ചേർക്കുക
- തണുത്തശേഷം വാഴയിലയിൽ കുറച്ച് വച്ച് ചെറുതായി പരത്തി മടക്കി എടുക്കുക
- അതിനുശേഷം ഇഡ്ഡലി പാത്രത്തിൽവച്ച് ആവിയിൽ വേവിച്ചെടുക്കുക
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us