New Update
/indian-express-malayalam/media/media_files/2025/04/11/w5pAFQKN88kCexYUrd1w.jpg)
ലഡ്ഡു റെസിപ്പി | ചിത്രം: ഫ്രീപിക്
അവധിക്കാലമായാൽ കുട്ടിക്കുറുമ്പൻമാർക്ക് പ്രിയപ്പെട്ട വിഭവങ്ങളൊരുക്കാൻ പറ്റിയ റെസിപ്പികൾ തേടേണ്ടി വരും. ഒരുപാട് ചേരുവകളൊന്നും ഇല്ലെങ്കിലും രുചികരവും ഹെൽത്തിയുമായ പലഹാരങ്ങളാണ് അവർക്ക് നൽകാൻ നമ്മൾ ആഗ്രഹിക്കാറുള്ളത്. അങ്ങനെയെങ്കിൽ ഈ ലഡ്ഡു റെസിപ്പി ട്രൈ ചെയ്തു നോക്കൂ? സാധാരണ മൈദ, കടലമാവ് എന്നിവ കൊണ്ട് തയ്യാറാക്കാറുള്ള ഈ മധുരപലഹാരം ഇനി കുറച്ച് ഗോതമ്പ് പൊടിയുണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ റെഡിയാക്കിയെടുക്കാം.
Advertisment
ചേരുവകൾ
- നെയ്യ്- 1/2 കപ്പ്
- കടലമാവ്- 1 കപ്പ്
- ഗോതമ്പ് പൊടി- 1 കപ്പ്
- പഞ്ചസാര- 1 കപ്പ്
- കശുവണ്ടി- 5
- ഏലയ്ക്കപ്പൊടി- 1/4 ടീസ്പൂൺ
- ബദാം- 5
തയ്യാറാക്കുന്ന വിധം
- അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് നെയ്യ് ചേർത്ത് ചൂടാക്കാം.
- അതിലേയ്ക്ക് കശുവണ്ടി, ബദാം, എന്നിവ ചെറിയ കഷ്ണങ്ങളായി നുറുക്കിയതു ചേർത്തു വറുക്കാം.
- നട്സ് ഇളം ബ്രൗൺ നിറമായി വരുമ്പോൾ കടലമാവും ഗോതമ്പ് പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
- ബ്രൗൺ നിറമാകുന്നതു വരെ ഇളക്കി കൊടുക്കാം.
- ശേഷം അൽപം ഏലയ്ക്ക പൊടിച്ചതും, പഞ്ചസാരപ്പൊടിയും ചേർത്തു നന്നായി യോജിപ്പിക്കാം. അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം.
- അൽപം തണുത്തതിനു ശേഷം കൈ ഉപയോഗിച്ച് ചെറിയ ഉരുളകളാക്കിയെടുക്കാം.
- ഇത് വൃത്തിയുള്ള​ ഒരു ഭരണിയിൽ സൂക്ഷിച്ച് ആവശ്യാനുസരണം കഴിക്കാം.
Read More:
- പഴുത്ത ചക്ക കിട്ടിയാൽ ഈ പുഡ്ഡിംഗ് ട്രൈ ചെയ്യാൻ മറക്കരുത്
- കഫേ സ്റ്റൈലിൽ കോൾഡ് കോഫി ഇനി വീട്ടിൽ റെഡിയാക്കാം
- വർഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാവുന്ന കിടിലൻ വെട്ടു മാങ്ങ അച്ചാർ
- മാവ് അരച്ചെടുത്ത് സമയം കളയേണ്ട, ഒരു കപ്പ് റവയിൽ ഇൻസ്റ്റൻ്റായി തയ്യാറാക്കാം ഇഡ്ഡലി
- രുചി വർധിപ്പിക്കാൻ മാത്രമല്ല, വിനാഗിരിയുടെ ഈ ഉപയോഗങ്ങളും അറിഞ്ഞിരിക്കാം
- വെളിച്ചെണ്ണയിൽ വഴറ്റിയെടുത്ത ചുവന്നുള്ളിയും ചക്കപ്പഴവും ചേർന്ന കിടിലൻ ചോറ്
- പഞ്ഞി പോലെ സോഫ്റ്റാണ് ഈ ഇഡ്ഡലി, അരിയും ഉഴുന്നും അരയ്ക്കുമ്പോൾ ഇതു കൂടി ചേർക്കൂ
- ഗോതമ്പോ അരിപ്പൊടിയോ വേണ്ട, ഇനി നാടൻ ഇലയട രുചികരമായി തയ്യാറാക്കാം ഈ രണ്ട് ചേരുവകൾ ഉണ്ടെങ്കിൽ
- നാരങ്ങ മുതൽ വെള്ളരി വരെ; അടുക്കള വൃത്തിയോടെ സൂക്ഷിക്കാൻ ഇവയും സഹായിക്കും
- ഒരു പിടി കറിവേപ്പില ഉണ്ടെങ്കിൽ ഉച്ചയൂണിന് സ്വാദിഷ്ടമായ അച്ചാർ റെഡി
- വിഷുവിനൊരുക്കാം തൃശൂർ സ്പെഷ്യൽ വിഷുക്കട്ട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us