New Update
/indian-express-malayalam/media/media_files/2025/04/15/f7LUXpOL0yMcLjlAtR4Q.jpg)
ബീറ്റ്റൂട്ട് മണികൊഴുക്കട്ട
ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഒന്നാണ് ബീറ്റ്റൂട്ട്. എന്നാൽ, ബീറ്റ്റൂട്ട് കഴിക്കാൻ പലർക്കും മടിയാണ്. അങ്ങനെയുള്ളവർക്ക് ബീറ്റ്റൂട്ട് കൊണ്ടുള്ള മണി കൊഴുക്കട്ട തയ്യാറാക്കി കഴിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഈ കൊഴുക്കട്ട കുട്ടികൾക്കും നൽകാവുന്നതാണ്. എന്റെ അടുക്കള എന്ന യൂട്യൂബ് ചാനലിലാണ് ഈ കൊഴുക്കട്ട തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Advertisment
ചേരുവകൾ
- ബീറ്റ്റൂട്ട് - 3 എണ്ണം
- ഗോതമ്പ് പൊടി - 1 കപ്പ്
- ചുവന്നുള്ളി - 3 എണ്ണം
- കറിവേപ്പില - 2 എണ്ണം
- വെളിച്ചെണ്ണ
- കറിവേപ്പില
- തേങ്ങ ചിരകിയത്
തയ്യാറാക്കുന്ന വിധം
- ബീറ്റ്റൂട്ട് കഴുകി വൃത്തിയാക്കിയശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക
- ഇത് മിക്സിയുടെ ജാറിലേക്ക് മാറ്റി അരച്ചെടുക്കുക
- ഒരു പാത്രത്തിൽ ഒരു കപ്പ് ഗോമ്പ് പൊടി എടുക്കുക.
- ഇതിലേക്ക് അരച്ചെടുത്ത ബീറ്റ്റൂട്ട് ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക
- നല്ലപോലെ കുഴച്ചെടുക്കുക. അതിനുശേഷം ചെറിയ ബോളുകളാക്കി ഉരുട്ടിയെടുക്കുക.
- ഇത് ഇഡ്ഡലി പാത്രത്തിൽവച്ച് വേവിച്ചെടുക്കുക
- ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക
- ഇതിലേക്ക് ചുവന്നുള്ളി അരിഞ്ഞത്, വറ്റൽമുളക് എന്നിവ ചേർത്ത് വഴറ്റുക
- ഇതിലേക്ക് കുറച്ച് കറിവേപ്പില ചേർക്കുക. ഒരുപിടി തേങ്ങ ചേർക്കുക
- അതിനുശേഷം പുഴുങ്ങി വച്ചിരിക്കുന്ന കൊഴുക്കട്ട ചേർക്കുക
- നന്നായി ഇളക്കിശേഷം പാത്രത്തിലേക്ക് മാറ്റി ചെറിയ ചൂടോടെ കഴിക്കുക
Read More
- ഉണ്ണിയപ്പമില്ലാതെ എന്ത് വിഷു, അത് കൂടുതൽ സോഫ്റ്റാകാൻ ഇങ്ങനെ ചെയ്താൽ മതി
- ഈ വിഷു രുചി സമൃദ്ധമാക്കാൻ വിഷുക്കഞ്ഞി തയ്യാറാക്കാം
- സദ്യ സ്റ്റൈലിൽ ഇഞ്ചി കറി, മാസങ്ങളോളം കേടുകൂടാതിരിക്കും
- Happy Vishu 2025: വിഷുവിന് സ്പെഷ്യലായി പുഴുക്ക് തയ്യാറാക്കാം
- വിഷുവിനൊരുക്കാം തൃശൂർ സ്പെഷ്യൽ വിഷുക്കട്ട
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us