New Update
/indian-express-malayalam/media/media_files/2025/04/11/A0cbd8hWrqSCVZPTCDte.jpeg)
Happy Vishu 2025: വിഷു പുഴുക്ക്
വിഷു എന്ന് കേൾക്കുമ്പോൾ കണിക്കൊന്നയും വിഷുക്കണിയുമായിരിക്കും മനസ്സിലേയ്ക്കു വരിക. ഇത്തരം അചാരങ്ങൾക്കു പുറമേ വിഷുവിന് വ്യത്യസ്തമായ വിഭവങ്ങളും ഉണ്ട്. സദ്യ മാത്രമല്ല വിഷുക്കട്ട, വിഷുക്കഞ്ഞി, വിഷുപ്പുഴുക്ക് എന്നിവ കേരളത്തിൽ തന്നെ പ്രാദേശികമായി പ്രചാരത്തിലുണ്ട്. ഈ വിഷുവിന് പുഴുക്ക് തന്നെ ട്രൈ ചെയ്യൂ.
Advertisment
ചേരുവകൾ
- ഇടിച്ചക്ക
- മത്തൻ
- വൻപയർ
- വാഴക്കായ
- അമരയ്ക്ക
- മുളകുപൊടി
- മഞ്ഞൾപ്പൊടി
- ഉപ്പ്
- വെളിച്ചെണ്ണ
- പച്ചമുളക്
- നാളികേരം
- കറിവേപ്പില
തയ്യാറാക്കുന്ന വിധം
- ഇടിചക്ക, നന്നായി പഴുത്ത മത്തൻ, വാഴക്കായ, അമരയ്ക്ക എന്നിവ വൃത്തിയായി കഴുകി ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം.
- വെള്ളത്തിൽ കുതിർത്തെടുത്ത വൻപയർ വേവിച്ചെടുക്കാം.
- മറ്റൊരു പാത്രത്തിൽ ഇടിചക്ക, വാഴക്കായ എന്നിവ വേവിക്കാം.
- ഇവ പകുതി വെന്തു കഴിയുമ്പോൾ അമരയ്ക്ക, മത്തൻ എന്നിവ ചേർക്കാം.
- പച്ചക്കറികൾ വേവിച്ചതിലേയ്ക്ക് വൻപയറും, എരിവിനനുസരിച്ച് മുളകുപൊടി, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കാം.
- ഇതേ സമയം രണ്ട് പച്ചമുളകിലേയ്ക്ക് അര മുറി തേങ്ങ ചിരകിയതും ഒരുപിടി കറിവേപ്പിലയും ചേർത്ത് അരച്ചെടുക്കാം.
- ഈ അരപ്പ് വെന്തപച്ചക്കറിയിൽ ചേർത്ത് അടച്ചു വച്ച് തിളപ്പിക്കാം.
- വെന്ത് വെള്ളം വറ്റി വരുമ്പോൾ അടുപ്പണച്ച് മുകളിൽ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം.
Read More:
- വിഷുവിനൊരുക്കാം തൃശൂർ സ്പെഷ്യൽ വിഷുക്കട്ട
- പഴുത്ത ചക്ക കിട്ടിയാൽ ഈ പുഡ്ഡിംഗ് ട്രൈ ചെയ്യാൻ മറക്കരുത്
- കഫേ സ്റ്റൈലിൽ കോൾഡ് കോഫി ഇനി വീട്ടിൽ റെഡിയാക്കാം
- വർഷങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാവുന്ന കിടിലൻ വെട്ടു മാങ്ങ അച്ചാർ
- മാവ് അരച്ചെടുത്ത് സമയം കളയേണ്ട, ഒരു കപ്പ് റവയിൽ ഇൻസ്റ്റൻ്റായി തയ്യാറാക്കാം ഇഡ്ഡലി
- രുചി വർധിപ്പിക്കാൻ മാത്രമല്ല, വിനാഗിരിയുടെ ഈ ഉപയോഗങ്ങളും അറിഞ്ഞിരിക്കാം
- വെളിച്ചെണ്ണയിൽ വഴറ്റിയെടുത്ത ചുവന്നുള്ളിയും ചക്കപ്പഴവും ചേർന്ന കിടിലൻ ചോറ്
- പഞ്ഞി പോലെ സോഫ്റ്റാണ് ഈ ഇഡ്ഡലി, അരിയും ഉഴുന്നും അരയ്ക്കുമ്പോൾ ഇതു കൂടി ചേർക്കൂ
- ഗോതമ്പോ അരിപ്പൊടിയോ വേണ്ട, ഇനി നാടൻ ഇലയട രുചികരമായി തയ്യാറാക്കാം ഈ രണ്ട് ചേരുവകൾ ഉണ്ടെങ്കിൽ
- നാരങ്ങ മുതൽ വെള്ളരി വരെ; അടുക്കള വൃത്തിയോടെ സൂക്ഷിക്കാൻ ഇവയും സഹായിക്കും
- ഒരു പിടി കറിവേപ്പില ഉണ്ടെങ്കിൽ ഉച്ചയൂണിന് സ്വാദിഷ്ടമായ അച്ചാർ റെഡി
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us