scorecardresearch

കഫേ സ്റ്റൈലിൽ കോൾഡ് കോഫി ഇനി വീട്ടിൽ റെഡിയാക്കാം

ദിവസവും രാവിലെ ചായ കുടിക്കുന്ന ശീലമുണ്ടോ? എങ്കിൽ ഇടയ്ക്ക് ഈ കോൾഡ് കോഫി ട്രൈ ചെയ്തു നോക്കൂ

ദിവസവും രാവിലെ ചായ കുടിക്കുന്ന ശീലമുണ്ടോ? എങ്കിൽ ഇടയ്ക്ക് ഈ കോൾഡ് കോഫി ട്രൈ ചെയ്തു നോക്കൂ

author-image
WebDesk
New Update
Cafe Style Cold Coffee Making Recipe

കോൾഡ് കോഫി റെസിപ്പി | ചിത്രം: ഫ്രീപിക്

വേനൽച്ചൂട് സഹിക്കാൻ പറ്റാത്ത് അവസ്ഥയാണ്. ഈ സമയത്ത് നല്ല തണുപ്പൻ ജ്യൂസ് കുടിക്കാൻ ആരും കൊതിച്ചു പോകും. പക്ഷേ രാവിലെ കുടിക്കുന്ന ചായ ചൂടായിരിക്കില്ലേ? ഇനി അതും കൂളാക്കാം. കഫേ സ്റ്റൈലിലുള്ള കോഫി ട്രൈ ചെയ്തു നോക്കൂ. 

Advertisment

ചേരുവകൾ

  • പാൽ- 2 കപ്പ്
  • കാപ്പിപ്പൊടി- 11/2 ടേബിൾസ്പൂൺ
  • ശർക്കരപ്പൊടി- 3 ടേബിൾസ്പൂൺ
  • വാനിലി എക്സ്ട്രാക്റ്റ്- 1/2 ടീസ്പൂൺ
  • ചോക്ലേറ്റ് സോസ്- 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

  • തണുപ്പിച്ച പാലിലേയ്ക്ക് കാപ്പിപ്പൊടിയും ശർക്കരപൊടിച്ചതും വാനില എക്സ്ട്രാക്റ്റും ചേർത്ത് ബ്ലെൻഡ് ചെയ്തെടുക്കാം.
  • ഒരു ഗ്ലാസിലേയ്ക്ക് ചോക്ലേറ്റ് സോസ് അല്ലെങ്കിൽ ചോക്ലേറ്റ് അലിയിച്ചെടുത്ത് ഒഴിക്കാം.
  • ബ്ലെൻഡ് ചെയ്തെടുത്ത കാപ്പി അതിലേയ്ക്ക് ഒഴിവാക്കാം.
  • ആവശ്യമെങ്കിൽ രണ്ട് ഐസ്ക്യൂബും ചേർക്കാം.
  • കോൾഡ് കോഫി ഇനി ആസ്വദിച്ചു കുടിക്കാം. 

Read More:

Advertisment
Coffee Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: