/indian-express-malayalam/media/media_files/2025/04/09/c4ZMPBfiHKUPHRJPYTMj.jpg)
വിനാഗിരിയുടെ മറ്റ് ഗുണങ്ങൾ | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/04/09/uses-of-vinegar-other-than-cooking-in-kitchen-1-727532.jpg)
പച്ചക്കറികൾ വൃത്തിയാക്കാൻ
ചെറുചൂടുള്ള വെള്ളത്തിൽ വിനാഗിരിയും ഉപ്പും ചേർക്കാം. കടയിൽ നിന്നും കൊണ്ടു വന്ന പച്ചക്കറികൾ അൽപ സമയം അതിൽ മുക്കി വയ്ക്കാം. കീടങ്ങൾ, രാസവസ്തുക്കൾ എന്നിവയിൽ നിന്നും പച്ചക്കറി മുക്തമാക്കാൻ ഇത് സഹായിക്കും.
/indian-express-malayalam/media/media_files/2025/04/09/uses-of-vinegar-other-than-cooking-in-kitchen-2-563058.jpg)
ഗ്ലാസ് പാത്രങ്ങൾ തിളക്കമുള്ളതാക്കാൻ
ഒരു പാത്രത്തിൽ തുല്യ അളവിൽ വെള്ളവും വിനാഗിരിയുമെടുക്കാം. അതിലേയ്ക്ക് ഗ്ലാസ് പാത്രങ്ങൾ 20 മിനിറ്റ് മുക്കി വയ്ക്കാം. ശേഷം സ്ക്രബ് ചെയ്തെടുക്കാം.
/indian-express-malayalam/media/media_files/2025/04/09/uses-of-vinegar-other-than-cooking-in-kitchen-3-620786.jpg)
അടുക്കളയിലെ കരിഞ്ഞ മണം അകറ്റാൻ
അടുക്കളയിൽ ഏതെങ്കിലും സ്ഥലത്ത് ഒരു ബൗളിൽ കുറച്ച് വിനാഗിരി ഒഴിച്ചു വയ്ക്കുന്നത് ദുർഗന്ധം അകറ്റാൻ ഗുണകരമാണ്.
/indian-express-malayalam/media/media_files/2025/04/09/uses-of-vinegar-other-than-cooking-in-kitchen-4-448632.jpg)
കറ മായിക്കാൻ
എണ്ണയും മസാലപ്പൊടികളും കരിയും അടുക്കള ഒരു യുദ്ധക്കളമായി മാറ്റിയിട്ടുണ്ടാകും. വിഷമിക്കേണ്ട വെള്ളത്തിൽ വിനാഗിരി ചേർത്ത മിശ്രിതം സ്പ്രേ ചെയ്ത് മൈക്രോഫൈബറോ കോട്ടൺ തുണിയോ ഉപയോഗിച്ച് തുടയ്ക്കാം.
/indian-express-malayalam/media/media_files/2025/04/09/uses-of-vinegar-other-than-cooking-in-kitchen-5-134799.jpg)
ഐസ് ട്രേ വൃത്തിയാക്കാൻ
പലപ്പോഴും സോപ്പോ ഡിറ്റർജെൻ്റോ ഉപയോഗിച്ചാണ് ഐസ്ക്യൂബിൻ്റെ ട്രേ വൃത്തിയാക്കാറുള്ളത്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ സോപ്പിൻ്റെ അംശം അതിൽ പിടിച്ചിരിക്കാൻ സാധ്യതയുണ്ട്. പകരം വിനാഗിരി വേള്ളത്തിൽ കലർത്തി ട്രേയിൽ നിറച്ച് ഫ്രീസറിൽ വയ്ക്കാം. കട്ടിയായതിനു ശേഷം പുറത്തെടുത്ത് വെള്ളം ഉപയോഗിച്ച് കഴുകി കളയാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us