New Update
/indian-express-malayalam/media/media_files/2025/04/07/jp4kod0RCOHkhVvOfHh9.jpg)
കറിവേപ്പില അച്ചാർ റെസിപ്പി | ചിത്രം: ഫ്രീപിക്
മണത്തിലും ഗുണത്തിലും ഏറെ മുമ്പിലാണ് കറിവേപ്പില. കറികളുടെ സ്വാദും മണവും മെച്ചപ്പെടുത്താനാണ് സാധാരണ ഇത് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത് ഉപയോഗിച്ച് അച്ചാറും തയ്യാറാക്കാം. സ്വാഭാവികമായ കറിവേപ്പിൻ്റെ ഇലകൾക്ക് ഒരു അരുചി ഉണ്ട്. എന്നാൽ അച്ചാർ തയ്യാറാക്കുമ്പോൾ ഇതൊന്നും പ്രശ്നമാകില്ല. പുളിയും എരിവും കലർന്ന സ്വാദിഷ്ടമായ കറിവേപ്പില അച്ചാറിൻ്റെ റെസിപ്പി ഷമീസ് തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
Advertisment
- കറിവേപ്പില-50 ഗ്രാം
- വാളൻ പുളി -30 ഗ്രാം
- എള്ളെണ്ണ -3 ടേബിൾ സ്പൂൺ
- ഉലുവ- 1 ടേബിൾ സ്പൂൺ
- ചെറിയ ജീരകം-1/2 ടീസ്പൂൺ ,
- കടലപരിപ്പ് -2 ടേബിൾ സ്പൂൺ
- വെളുത്തുള്ളി-15 എണ്ണം
- മുളകുപൊടി-4 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
- എള്ളെണ്ണ -1/4 കപ്പ്
- കടുക്-1 ടേബിൾ സ്പൂൺ
- ഇഞ്ചി-2 ടേബിൾ സ്പൂൺ
- വെളുത്തുള്ളി-25 ഗ്രാം
- കാന്താരി മുളക്- 15 ഗ്രാം
- കറിവേപ്പില- ആവശ്യത്തിന്
- കായപ്പൊടി -1/2 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- ശർക്കര പൊടിച്ചത്- 2 ടേബിൾ സ്പൂൺ
- വിനാഗിരി-3 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
- കറിവേപ്പില നന്നായി കഴുകി ഉണക്കി ഇലകൾ വേർപെടുത്തിയെടുക്കാം.
- 30 ഗ്രാം വാളൻ പുളി കുരുകളഞ്ഞത് ഒരു കപ്പ് ചൂടുവെള്ളത്തിൽ കുതിർത്തു വയ്ക്കാം.
- അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് എള്ളെണ്ണ ചേർത്തു ചൂടാക്കാം. ഇതിലേയ്ക്ക് ഉലുവയും, ജീരകവും, കടലപരിപ്പും ചേർത്തു വറുക്കാം.
- ഇതിലേയ്ക്ക് വെളുത്തുള്ളി തൊലി കളഞ്ഞതു ചേർക്കാം.
- വെളുത്തുള്ളിയുടെ നിറം മാറു തുടങ്ങുമ്പോൾ കറിവേപ്പില ചേർത്തു വറുക്കാം.
- ഇതിലേയ്ക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, എന്നിവ ചേർത്തിളക്കി അടുപ്പണയ്ക്കാം. ഈ മിശ്രിതം തണുത്തതിനു ശേഷം വെള്ളത്തിൽ കുതിർത്ത പുളി കൂടി ചേർത്ത് അരച്ചെടുക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് നല്ലെണ്ണ ഒഴിച്ചു ചൂടാക്കാം. ഇതിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം.
- ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, കാന്താരി മുളക്, ഒരു പിടി കറിവേപ്പില, കായപ്പൊടി തുടങ്ങിയവ ചേർത്തു വേവിക്കാം.
- ശേഷം അരച്ചെടുത്ത മിശ്രിതം ചേർത്ത് യോജിപ്പിക്കാം.
- ഇനി ആവശ്യത്തിന് ഉപ്പ് ചേർത്ത് അടുപ്പണയ്ക്കാം.
- അൽപം വിനാഗിരി ഒഴിച്ച് വൃത്തിയാക്കിയ ഭരണിയിലേയ്ക്കു മാറ്റി സൂക്ഷിക്കാം. ഇത് ആവശ്യാനുസരണം ഉപയോഗിക്കാം.
Read More:
Advertisment
- വിഷുവിനൊരുക്കാം തൃശൂർ സ്പെഷ്യൽ വിഷുക്കട്ട
- ആരോഗ്യത്തിന് ഗുണകരം ഈ ലഡ്ഡു, പഞ്ചസാരയും കടലമാവും ഇല്ലാതെ തയ്യാറാക്കാം
- ഒരു കപ്പ് കടലമാവുണ്ടെങ്കിൽ മൈസൂർ പാക്ക് കഴിക്കാം മതിവരുവോളം
- പൂപോലെ സോഫ്റ്റ് അപ്പം വേണോ? മാവ് അരയ്ക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- ഒരു കഷ്ണം തേങ്ങ ഉണ്ടെങ്കിൽ ചിരകിയെടുക്കാതെ ചമ്മന്തി തയ്യാറാക്കാം, ഇങ്ങനെ ചെയ്തു നോക്കൂഅരി ഏതുമാകട്ടെ തേങ്ങ ചോറിൻ്റെ റെസിപ്പി ഓർത്തിരുന്നോളൂ
- മലബാറിൻ്റെ സ്വന്തം പാൽ പത്തിരി രുചികരമായി തയ്യാറാക്കാൻ ഇതാ ഒരു വിദ്യ
- പുട്ട് സോഫ്റ്റായി കിട്ടുന്നില്ലേ? ഇതാ ചില നുറുങ്ങു വിദ്യകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.