/indian-express-malayalam/media/media_files/2025/01/01/BaJgVDf75wCCAakdj9U6.jpeg)
പുട്ട് തയ്യാറാക്കുന്ന വിധം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/03/21/tips-to-make-soft-puttu-recipe-1-501515.jpg)
പുട്ട് പൊടി
പച്ചരി ഉപയോഗിച്ചാണ് സാധാരണ പുട്ട് തയ്യാറാക്കാറുള്ളത്. ഈർപ്പമില്ലാതെ ഉണക്കിയെടുത്ത പച്ചരി നന്നായി പൊടിച്ചു വേണം ഉപയോഗിക്കാൻ.
/indian-express-malayalam/media/media_files/2025/03/21/tips-to-make-soft-puttu-recipe-2-589189.jpg)
പുട്ട് പൊടി നനയ്ക്കുന്നത്
പുട്ട് പൊടി ചെറുചൂടുള്ള വെള്ളം ഒഴിച്ചാൽ നനച്ചെടുക്കാറുള്ളത്. വെള്ളം പൊടിയിലേയ്ക്ക് ഒരുമിച്ച് ഒഴിക്കരുത്. വെള്ളം കുറച്ചു വീതം ഒഴിച്ച് പൊടി നനയ്ക്കാം.
/indian-express-malayalam/media/media_files/2025/03/14/5UoIobTVrBwstwhyXCEK.jpeg)
പൊടിയിൽ കട്ടകൾ ഉണ്ടാകുന്നത് ഒഴിവാക്കാം
വെള്ളം ഒഴിച്ച് നനയ്ക്കുമ്പോൾ പുട്ട് പൊടി കട്ട പിടിക്കാനുള്ള സാധ്യതയുണ്ട്. അവ വിരലുകൾ ഉപയോഗിച്ച നന്നായി പൊടിച്ചെടുക്കാം. അൽപം പോലും കട്ടകൾ ഇല്ലെന്ന് ഉറപ്പാക്കാം.
/indian-express-malayalam/media/media_files/2025/01/13/oats-puttu-ws-08.jpg)
പുട്ട് തയ്യാറാക്കുന്ന പാത്രം
പുട്ട് കുടത്തിലാണ് സാധാരണ ഇത് തയ്യാറാക്കാറുള്ളത്. കുറച്ച് തേങ്ങ ചേർത്ത് മുകളിലായി പുട്ട് പൊടി ചേർത്ത് അടച്ച് ആവിയിൽ വേവിച്ചെടുക്കുന്നതാണ് പതിവ്. പുട്ട് കുടം ലഭ്യമല്ലെങ്കിൽ ഇഡ്ഡലിപാത്രവും ഉപയോഗിക്കാവുന്നതാണ്.
/indian-express-malayalam/media/media_files/2024/11/15/soft-puttu-recipe-ws-06.jpg)
കൂടുതൽ ആവി കയറ്റരുത്
പുട്ട് കുറ്റിയിലൂടെ ആവി വന്നു തുടങ്ങുമ്പോൾ അടുപ്പിൽ നിന്നും മാറ്റാം. അമിതമായി ആവി ഏൽക്കുന്നത് പൊടി വരണ്ടു പോകുന്നതിലേയ്ക്കു നയിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.