New Update
/indian-express-malayalam/media/media_files/2025/03/26/lVKuL5rbS1zd94JRyPMs.jpg)
തേങ്ങ ചോറ് തയ്യാറാക്കുന്ന വിധം | ചിത്രം: ഫ്രീപിക്
ബിരിയാണിയും, നെയ്യ് ചോറും, കുഴിമന്തിയും മലയാളിക്ക് അന്യമല്ല. രുചിയിൽ വ്യത്യസ്തത തീർക്കുന്ന ഇത്തരം വിഭവങ്ങൾക്കൊപ്പം ഇനി തേങ്ങ ചോറ് കൂടി ചേർത്തോളൂ. മണവും, ഗുണവും, രുചിയുമുള്ള അടിപൊളി വിഭവമാണിത്. ഇതിനായി പ്രത്യേകം കറി വേണമെന്നുമില്ല. മലബാറിലാണ് ഇത് അധികവും പ്രചാരത്തിലുള്ളത്. ലഭ്യമായ ഏത് അരി ഉപയോഗിച്ചും ഇത് തയ്യാറാക്കാം. പേര് പോലെ തന്നെ തേങ്ങയാണ് പ്രധാന ചേരുവ. വറുത്തെടുക്കുന്ന തേങ്ങയുടെയും മറ്റ് ചേരുവകളുടേയും മണം ആരേയും കൊതിപ്പിക്കും.
ചേരുവകൾ
Advertisment
- ഉഴുന്നു പരിപ്പ്- 1 ടീസ്പൂൺ
- കടലപരിപ്പ്- 1 ടേബിൾസ്പൂൺ
- ജീരകം- 1 ടീസ്പൂൺ
- നിലക്കടല- 2 ടേബിൾസ്പൂൺ
- കശുവണ്ടി- 20 എണ്ണം
- തേങ്ങ ചിരകിയത്- 1.5 കപ്പ്
- അരി- 2 കപ്പ്
- നെയ്യ്- 3 ടേബിൾ സ്പൂൺ
- കടുക്- 1 ടീസ്പൂൺ
- പച്ചമുളക്- 5
- കറിവേപ്പില
- കായം- ഒരു നുള്ള്
- ഉപ്പ്- ആവശ്യത്തിന്
- മല്ലിയില- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- രണ്ട് കപ്പ് അരി നന്നായി കഴുകി വൃത്തിയാക്കി 30 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വെയ്ക്കാം.
- അഞ്ച് കപ്പ് വെള്ളം അടുപ്പിൽ വെച്ച് തിളപ്പിക്കാം.
- അതിലേയ്ക്ക് കുതിർത്തു വെച്ചിരിക്കുന്ന അരി ചേർത്ത് തിളപ്പിക്കാം.
- അരി വെന്തു എന്ന് ഉറപ്പാക്കിയതിനു ശേഷം വെള്ളം കളഞ്ഞ് തണുക്കാൻ മാറ്റി വെയ്ക്കാം.
- ഒരു പാൻ അടുപ്പിൽ വെച്ച് 3 ടേബിൾസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കി 2 ടേബിൾസ്പൂൺ നിലക്കടല ചേർത്ത് വറുക്കാം.
- ഒരു ടീസ്പൂൺ ഉഴുന്നു പരിപ്പ്, ഒടു ടേബിൾസ്പൂൺ കടലപരിപ്പും ചേർത്ത് വറുക്കാം.
- ഒപ്പം ഒരു ടീസ്പൂൺ കടുക്, ഒരു ടീസ്പൂൺ ജീരകവും ചേർത്തിളക്കാം.
- അവ പൊട്ടി വരുമ്പോൾ കുറച്ച് കറിവേപ്പില, ഒരു നുള്ള് കായം, അഞ്ച് പച്ചമുളക് അരിഞ്ഞതും ചേർക്കാം.
- ഒന്നര കപ്പ് ചിരകിയ തേങ്ങ ചേർത്ത് ഇവയുടെ ഒപ്പം വറുക്കാം.
- തേങ്ങയുടെ നിറം മാറി കഴിഞ്ഞാൽ വേവിച്ചു വെച്ചിരിക്കുന്ന ചോറ് ചേർത്തിളക്കാം.
- നന്നായി ഇളക്കി യോജിപ്പിച്ച് അൽപ്പം മല്ലിയില കൂടി ചേർത്ത അടുപ്പണയ്ക്കാം.
Read More
- തൈരും ചുവന്നുള്ളിയും ഇങ്ങനെ ചെയ്തു നോക്കൂ, സ്വാദിഷ്ടമായ കറി റെഡി മിനിറ്റുകൾക്കുള്ളിൽ
- മലബാറിൻ്റെ സ്വന്തം പാൽ പത്തിരി രുചികരമായി തയ്യാറാക്കാൻ ഇതാ ഒരു വിദ്യ
- അരിയും ഉഴുന്നും മാത്രമല്ല ഇഡ്ഡലി പഞ്ഞി പോലെ സോഫ്റ്റാകാൻ ഇവയും ചേർക്കാം
- ബ്രേക്ക്ഫാസ്റ്റിനൊരുക്കാം ഉണ്ടപ്പുട്ട്, ഇതിന് പ്രത്യേകം കറിയുടെ ആവശ്യമില്ല
- കൈ ഉപയോഗിച്ച് ഗോതമ്പ് പൊടി നനയ്ക്കേണ്ട, സോഫ്റ്റ് പുട്ട് ഇങ്ങനെയും തയ്യാറാക്കാം
- പഞ്ചസാരയും പഴങ്ങളും വേണ്ട, ഊർജത്തിനും ഉന്മേഷത്തിനും ശീലമാക്കാം റാഗി ജ്യൂസ്
- 3 ചേരുവകൾ കൊണ്ട് ഐസ്ക്രീം, ഇനി ചൂടിലും കൂളായിരിക്കാം
- പർപ്പിൾ ബബിൾ ടീ അല്ല, സ്പെഷ്യൽ മുന്തിരി ജ്യൂസാണ്
- ദോശയോടൊപ്പം മാത്രമല്ല ചോറിനും കിടിലൻ കോമ്പിനേഷനാണ് ഈ തക്കാളി ചമ്മന്തി
- നേന്ത്രപ്പഴം കഴിക്കാത്തവരും ഈ മലബാർ വിഭവത്തിനായി കൊതിക്കും
- വൈകുന്നേരം ചായക്കൊപ്പം കഴിക്കാൻ ക്ലാസിക് ചിക്കൻ ഡോനട്ട്
- ഓവനും മുട്ടയും വേണ്ട, തേങ്ങ ചിരകിയത് ബാക്കി വന്നാൽ സിംപിളായി കേക്ക് തയ്യാറാക്കാം
- ഗോതമ്പ് പൊടി മാത്രം മതി, തട്ടുകട സ്റ്റൈലിൽ അടിപൊളി വിഭവം തയ്യാറാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.