/indian-express-malayalam/media/media_files/2025/03/25/tips-to-make-soft-and-spongy-idli-1-863005.jpg)
അരച്ചെടുത്ത മാവ് എത്രത്തോളം പുളിപ്പിക്കുന്നുവോ അത്രത്തോളും നല്ലതാണ്. എന്നാൽ കാലാവസ്ഥ അനുസരിച്ച് അതിൽ വ്യത്യാസം വരും. മഴക്കാലത്ത് കുറച്ചധികം നേരം പുളിപ്പിക്കാൻ വയ്ക്കാം. എന്നാൽ കഠിനമായ വെയിലുള്ള വേനൽക്കാലത്ത് മാവ് ഒത്തിരി നേരം പുളിപ്പിക്കാൻ മാറ്റി വയ്ക്കരുത്.
/indian-express-malayalam/media/media_files/2025/03/25/tips-to-make-soft-and-spongy-idli-2-504881.jpg)
റവ
അരിയും ഉഴുന്നും അരയ്ക്കുന്നതിനൊപ്പം കുറച്ച് റവ കൂടി ചേർത്തു മാവ് തയ്യാറാക്കി നോക്കൂ. ഇഡ്ഡലി സോഫ്റ്റാകാൻ അത് സഹായിക്കും.
/indian-express-malayalam/media/media_files/2025/03/25/tips-to-make-soft-and-spongy-idli-3-768275.jpg)
ഇഎൻഒ
സാധാരണ ബേക്കിങ് സോഡയാണ് മാവിൽ ചേർക്കാറുള്ളത്. അതിനു പകരം ഇഎൻഒ ചേർത്താലും ഇഡ്ഡലി പഞ്ഞിപോലെ സോഫ്റ്റാക്കാൻ കഴിയും.
/indian-express-malayalam/media/media_files/2025/03/25/tips-to-make-soft-and-spongy-idli-4-505350.jpg)
അവൽ
അരിയും ഉഴുന്നു കുതിർത്തെടുക്കുന്നതു പോലെ അവലും വെള്ളത്തിൽ കുതിർത്ത് മാവ് അരയ്ക്കുമ്പോൾ അതിനൊപ്പം ചേർക്കാം. മാവ് നന്നായി അരയുന്നതിനും ഇത് സഹായിക്കും. ഈ മാവ് ഉപയോഗിച്ച് സോഫ്റ്റ് ഇഡ്ഡലി തയ്യാറാക്കാം.
/indian-express-malayalam/media/media_files/2025/03/25/tips-to-make-soft-and-spongy-idli-5-823342.jpg)
തൈര്
പുളിപ്പിക്കാൻ ഉപയോഗിക്കുന്ന ചേരുവ എത്രത്തോളം നല്ലതാണോ അത്രത്തോളം സോഫ്റ്റും സ്പോഞ്ചിയും ആയിരിക്കും ഇഡ്ഡലി. മാവ് അരയ്ക്കുമ്പോൾ രുചി അനുസരിച്ച് തൈര് ചേർക്കാം. ശേഷം മാവ് പുളിപ്പിക്കാൻ മാറ്റി വയ്ക്കാം. മാവിലേയ്ക്ക് തൈര് ചേർക്കുമ്പോൾ ഫെർമൻ്റേഷൻ പ്രക്രിയ സുഗമമാകുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.