New Update
/indian-express-malayalam/media/media_files/2025/03/21/pFqasjoU1F5a6j8bHhxC.jpeg)
പഴം നിറച്ചത് റെസിപ്പി
നോമ്പ് സമയത്ത് ഏറ്റവും അധികം ആളുകളും കൊതിക്കുന്ന ഒരു മലബാർ മധുരപലഹാരമാണ് പഴം നിറച്ചത്. നന്നായി പഴുത്ത നേന്ത്രപ്പഴം ഉണ്ടെങ്കിൽ വളരെ എളുപ്പം ഇത് തയ്യാറാക്കാം, അതും വ്യത്യസ്ത രീതികളിൽ. സാധാരണ തേങ്ങ ചിരകിയത് നെയ്യിൽ വിളയിച്ചെടുത്ത് കുറച്ച് പഞ്ചസാരയും ചേർത്താണ് തയ്യാറാക്കാറുള്ളത്. എന്നാൽ അതിനൊപ്പം മുട്ടയും ചേർക്കാം. ഇങ്ങനെ പഴം നിറച്ചതിൻ്റെ റെസിപ്പി തന്നെ അഭിരുചിക്കനുസരിച്ച് മാറ്റി നോക്കാവുന്നതാണ്. ഈ റെസപ്പി ട്രൈ ചെയ്യൂ.
ചേരുവകൾ
Advertisment
- ഏത്തപ്പഴം- 5
- പഞ്ചസാര- 50ഗ്രാം
- തേങ്ങ- 1/2 മുറി
- ഏലയ്ക്ക- 5 എണ്ണം
- അണ്ടിപരിപ്പ്- 5
- കിസ്മിസ്- 10 എണ്ണം
- മൈദ- 20ഗ്രാം
- എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം.
- അതിലേയ്ക്ക് നെയ്യ് ഒഴിക്കാം.
- അര കപ്പ് തേങ്ങ ചിരകിയതു ചേർത്ത് വാട്ടിയെടുക്കാം.
- മധുരത്തിനനുസരിച്ച് പഞ്ചസാര, ഏലയ്ക്ക പൊടിച്ചത്, കിസ്മിസ്, കശുവണ്ടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- ഇത് ഒരു ബൗളിലേയ്ക്കു മാറ്റാം.
- നന്നായി പഴുത്ത പഴം നടുവെ മുറിച്ച് ഉള്ളിലെ കുരു കളയാം.
- അതിലേയ്ക്ക് തേങ്ങ വിളയിച്ചതു വയ്ക്കാം.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ഒഴിക്കാം.
- എണ്ണ ചൂടായി കഴിയുമ്പോൾ തേങ്ങ നിറച്ച പഴം മൈദ വെള്ളത്തിൽ കലക്കിയതിൽ മുക്കി വറുക്കാം.
- ഇത് ചൂടോടെ ചായക്കൊപ്പം കഴിച്ച നോക്കൂ.
Read More
- വൈകുന്നേരം ചായക്കൊപ്പം കഴിക്കാൻ ക്ലാസിക് ചിക്കൻ ഡോനട്ട്
- ഓവനും മുട്ടയും വേണ്ട, തേങ്ങ ചിരകിയത് ബാക്കി വന്നാൽ സിംപിളായി കേക്ക് തയ്യാറാക്കാം
- ഗോതമ്പ് പൊടി മാത്രം മതി, തട്ടുകട സ്റ്റൈലിൽ അടിപൊളി വിഭവം തയ്യാറാക്കാം
- വായിലിട്ടാൽ അലിഞ്ഞു പോകും ഈ ബീറ്റ്റൂട്ട് ഹൽവ, നിറത്തിലല്ല രുചിയിലും ഗുണത്തിലുമാണ് കാര്യം
- കടുപ്പവും മധുരവും കൂടിപ്പോയെന്ന് പരാതി വേണ്ട, പെർഫക്ട് ചായ കിട്ടാൻ ഇതാ ഒരു ട്രിക്ക്
- മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം, തക്കാളി അച്ചാർ ഇങ്ങനെ തയ്യാറാക്കൂ
- മൊരിഞ്ഞ ദോശ വേണോ? എങ്കിൽ ഈ 5 വിദ്യകൾ ഓർത്തോളൂ
- കേസരി കഴിക്കാൻ കൊതിയുണ്ടോ? എങ്കിൽ ഈ റെസിപ്പി ട്രൈ ചെയ്യൂ
- പപ്പടം ബാക്കിയുണ്ടോ? എങ്കിൽ ഈ സമൂസ റോൾ ട്രൈ ചെയ്യാം
- കുബ്ബൂസ് പെർഫക്ട് ആകാൻ ഇങ്ങനെ ചെയ്യണം
- ചപ്പാത്തിക്കും ചോറിനും ഒപ്പം വെറൈറ്റി മുട്ട മസാല
- ഒരു കപ്പ് തൈരിൽ കൊതിയൂറും വിഭവം, പച്ചക്കറികൾ അരിഞ്ഞു വേവിക്കേണ്ട
- നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഈ രീതിയിൽ കായ്പോള ട്രൈ ചെയ്യാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.