New Update
/indian-express-malayalam/media/media_files/2025/03/19/f6ixynvCsnXW2dDJcnT9.jpeg)
തക്കാളി അച്ചാർ റെസിപ്പി
വളരെ പെട്ടെന്ന് കേടാകുന്ന പച്ചക്കറിയാണ് തക്കാളി. തക്കാളി ചേർത്തുള്ള കറി ദിവസവും തയ്യാറാക്കുന്നില്ല എങ്കിൽ അത് കേടാകാതിരിക്കാൻ എന്ത് ചെയ്യണം എന്ന് ചിന്തിക്കാം. ഭക്ഷയോഗ്യമായ രീതിയിൽ തന്നെ അത് മാറ്റാം. മിക്കവർക്കും ചോറിനൊപ്പം അച്ചാർ നിർബന്ധമാണ്. അങ്ങനെയെങ്കിൽ ബാക്കി വന്ന തക്കാളി അച്ചാറിനായി ഒരുക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ അച്ചാർ മാസങ്ങളോളെ കേടുകൂടാതെ സൂക്ഷിക്കാം.
ചേരുവകള്‍
Advertisment
- പുളി - 30 ഗ്രാം
- തക്കാളി- 1 കിലോ ഗ്രാം
- ഉലുവ - 1 ടീ സ്പൂണ്‍
- നല്ലെണ്ണ- 200 മില്ലി ലിറ്റര്‍
- കടുക് - 1 ടീ സ്പൂണ്‍
- വെളുത്തുളളി- 10 അല്ലി
- കാശ്മീരി മുളകു പൊടി - 50 ഗ്രാം
- ഉപ്പ് - ആവശ്യത്തിന്
- പെരുങ്കായം - 1 ടീ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
- തക്കാളി, വാളൻ പുളി എന്നിവ ആവിയിൽ വേവിക്കാം.
- ചൂടാറിയതിനു ശേഷം തക്കാളിയുടെ തൊലി കളഞ്ഞെടുക്കാം.
- പുളിയോടൊപ്പം അത് അരച്ചെടുക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് നല്ലെണ്ണ ഒഴിച്ച് കടുകും, വെളുത്തുള്ളിയും, ചേർത്തു വഴറ്റാം.
- നിറം മാറി വരുമ്പോൾ കായം, തക്കാളി, അരച്ചെടുത്ത മിശ്രിതം എന്നിവ ചേർക്കാം.
- ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തിളക്കി യോജിപ്പിക്കാം.
- എണ്ണ തെളിഞ്ഞു വരുമ്പോൾ അടുപ്പണയ്ക്കാം.
- ചൂടാറിയതിനു ശേഷം വൃത്തിയുള്ള ഈർപ്പമില്ലാത്ത പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം.
Read More
Advertisment
- മൊരിഞ്ഞ ദോശ വേണോ? എങ്കിൽ ഈ 5 വിദ്യകൾ ഓർത്തോളൂ
- കേസരി കഴിക്കാൻ കൊതിയുണ്ടോ? എങ്കിൽ ഈ റെസിപ്പി ട്രൈ ചെയ്യൂ
- പപ്പടം ബാക്കിയുണ്ടോ? എങ്കിൽ ഈ സമൂസ റോൾ ട്രൈ ചെയ്യാം
- കുബ്ബൂസ് പെർഫക്ട് ആകാൻ ഇങ്ങനെ ചെയ്യണം
- ചപ്പാത്തിക്കും ചോറിനും ഒപ്പം വെറൈറ്റി മുട്ട മസാല
- ഒരു കപ്പ് തൈരിൽ കൊതിയൂറും വിഭവം, പച്ചക്കറികൾ അരിഞ്ഞു വേവിക്കേണ്ട
- നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഈ രീതിയിൽ കായ്പോള ട്രൈ ചെയ്യാം
- ഇത്രയും സ്വാദിൽ ഇഡ്ഡലി കഴിച്ചിട്ടുണ്ടാകില്ല
- അരിപ്പൊടി തീർന്നു പോയോ? പത്തിരി തയ്യാറാക്കാം ഇനി റവ ഉപയോഗിച്ച്
- നാടൻ തക്കാളി കിട്ടിയോ? എങ്കിൽ സോസ് തയ്യാറാക്കാം സിംപിളായി
- ദോശയും ഇഡ്ഡലിയുമല്ല, ഈ ഗോതമ്പ് പറാത്തയാണ് ഇനി താരം
- മാവ് ഇങ്ങനെ അരച്ചെടുക്കാം, അപ്പം പൂപോലെ സോഫ്റ്റാകും
- ദോശ കഴിക്കാൻ കൊതിക്കും, ഈ പാലക്കാടൻ ചമ്മന്തി കൂടി ഉണ്ടെങ്കിൽ
- കിടിലൻ രുചിയാണ്, ചിക്കൻ റോസ്റ്റിന് മസാല ഇങ്ങനെ തയ്യാറാക്കാം
- ചിക്കനും മീനും വേണ്ട ഈ ഒരു കിഴങ്ങുണ്ടെങ്കിൽ ഊണ് കുശാൽ
- ദോശയ്ക്ക് കിടിലൻ മേക്കോവർ നൽകാം ഓട്സ് ഉപയോഗിച്ച്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.