New Update
/indian-express-malayalam/media/media_files/2025/03/15/k1DQAVU8ZvScDPJJjv8D.jpeg)
Palappam Kerala Recipe: പാലപ്പം സോഫ്റ്റായി തയ്യാറാക്കാം
Palappam Kerala Recipe: നിങ്ങളുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണത്തിൽ പാലപ്പമുണ്ടോ? സ്ഥിരമായിട്ടല്ലെങ്കിലും പാലപ്പം കഴിക്കുമ്പോൾ അത് രുചികരം എന്നതിനപ്പുറം സോഫ്റ്റായിരിക്കണം എന്നാണ് ആഗ്രഹിക്കാറുള്ളത്. അപ്പത്തിന് പുറമെ ക്രിസ്പിയും അകമേ സോഫ്റ്റും ആയിരിക്കണം. അതിന് മാവ് തയ്യാറാക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ റെസിപ്പി ട്രൈ ചെയ്യൂ.
ചേരുവകൾ
Advertisment
- അരിപ്പൊടി- 2 കപ്പ്
- തേങ്ങ- 1 കപ്പ്
- പഞ്ചസാര- 1 ടേബിൾസ്പൂൺ
- ബേക്കിങ് പൗഡർ- 1 ടേബിൾസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- ചോറ്- 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
- ഒരു തേങ്ങ ചിരകിയെടുക്കാം.
- മറ്റൊരു ബൗളിലേയ്ക്ക് രണ്ട് കപ്പ് അരിപ്പൊടിയെടുക്കാം.
- ഇതിലേയ്ക്ക് തേങ്ങ ചിരകിയതിൽ നിന്നും ഒരു കപ്പ്, അര കപ്പ് വേവിച്ച ചോറ് എന്നിവ ചേർക്കാം.
- ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്ത് വെള്ളവും ഒഴിച്ച് മാവ് കലക്കിയെടുക്കാം.
- ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ബേക്കിങ് പൗഡർ കൂടി ചേർത്തു മാറ്റി വയ്ക്കാം.
- ശേഷം പാലപ്പം ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം.
- ഒരു തവി മാവ് വീതം ചൂടായ ചട്ടിയിൽ ഒഴിച്ച് അപ്പം ചുട്ടെടുക്കാം. തേങ്ങാപ്പാലിനൊപ്പം ഇത് കഴിച്ചു നോക്കൂ.
Read More
Advertisment
- ദോശ കഴിക്കാൻ കൊതിക്കും, ഈ പാലക്കാടൻ ചമ്മന്തി കൂടി ഉണ്ടെങ്കിൽ
- കിടിലൻ രുചിയാണ്, ചിക്കൻ റോസ്റ്റിന് മസാല ഇങ്ങനെ തയ്യാറാക്കാം
- ചിക്കനും മീനും വേണ്ട ഈ ഒരു കിഴങ്ങുണ്ടെങ്കിൽ ഊണ് കുശാൽ
- ദോശയ്ക്ക് കിടിലൻ മേക്കോവർ നൽകാം ഓട്സ് ഉപയോഗിച്ച്
- ഡയറ്റിൽ ഉൾപ്പെടുത്താം ഈ റോയൽ സാലഡ്, സിംപിളാണെങ്കിലും രുചികരമാണ്
- തേൻതുള്ളി മധുരമുള്ള ഗുലാബ് ജാമുൻ തയ്യാറാക്കാൻ റവ മതി
- മാവ് അരയ്ക്കാൻ മറന്നോ? ടെൻഷൻ വേണ്ട, ഈ ദോശ റെസിപ്പി ട്രൈ ചെയ്യാം
- ഉള്ളി വട ക്രിസ്പിയും രുചികരവുമാക്കാൻ ഈ ചേരുവകൾ ഉപയോഗിക്കാം
- ഊണ് കേമമാക്കാൻ ചുവന്നുള്ളിയും വറ്റൽമുളകും, സിംപിളാണ് റെസിപ്പി
- മുട്ടയും ഓവനും വേണ്ട, ഒരു സ്പൂൺ കാപ്പിപ്പൊടിയിൽ റെഡിയാക്കാം കിടിലൻ പുഡ്ഡിംഗ്
- ചൂടത്ത് കൂളാകാൻ സംഭാരം തയ്യാറാക്കാം തൈരില്ലാതെ
- കാഴ്ചയിൽ ഇടിയപ്പം, രുചിയിൽ ശ്രീലങ്കൻ ലാവാരിയ
- ചൂട് ചായക്കൊപ്പം മലബാർ സ്പെഷ്യൽ ഉന്നക്കായ
- അരിപ്പൊടി കൊണ്ട് ഇത്തിരി കുഞ്ഞൻ കൊഴുക്കട്ട
- പഞ്ചസാരയും പഴങ്ങളും വേണ്ട, ഈ ജ്യൂസ് അൽപം വെറൈറ്റിയാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.