/indian-express-malayalam/media/media_files/2025/03/12/GLVua8LWUPN7jTCCGht5.jpeg)
പച്ചമാങ്ങ സംഭാരം
ജ്യൂസും, ഷേയ്ക്കുമൊക്കെ വരുന്നതിനു മുൻമ്പ് ഉണ്ടായിരുന്ന ദാഹശമനിയാണ് സംഭാരം. പച്ചമുളകും തൈരം കറിവേപ്പിലയുമൊക്കെ ചേർത്ത് നിമിഷനേരത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന സംഭാരത്തിന് ഇന്നും പ്രൗഢി വിട്ടു പോയിട്ടില്ല. സൗത്ത് ഇന്ത്യൻ സ്പെഷ്യലുകളിൽ ഇന്നും തിളങ്ങി നിൽക്കുന്നു സംഭാരം. തൈരില്ലെങ്കിലും ഇനി ഇത് തയ്യാറാക്കാം. മാങ്ങയുടെ സീസണല്ലേ. നല്ല പച്ചമാങ്ങ കിട്ടിയാൽ മാറ്റി വെയ്ക്കണ്ട. പച്ചമുളകും ചുവന്നുള്ളിയും ചേർത്ത് തയ്യാറാക്കി നോക്കൂ അടിപൊളി സംഭാരം.
ചേരുവകൾ
- പച്ചമാങ്ങ
- പച്ചമുളക്
- ഇഞ്ചി
- ചുവന്നുള്ളി
- കറിവേപ്പില
- വെള്ളം
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ പച്ചമാങ്ങ നീളത്തിൽ അരിഞ്ഞതിലേയ്ക്ക് ഒരു പച്ചമുളക്, ചെറിയ കഷ്ണം ഇഞ്ചി, രണ്ട് ചുവന്നുള്ളി, കുറച്ചു കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക, അതിലേയ്ക്ക് ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് അരിച്ചെടുക്കുക. തണുപ്പോടെ കുടിക്കണമെങ്കിൽ ഒരു ഗ്ലാസിൽ ഐസ് എടുത്ത് അതിലേയ്ക്ക് അരിച്ചെടുത്ത പച്ചമാങ്ങ ഒഴിച്ചെടുക്കാം.
Read More
- കാഴ്ചയിൽ ഇടിയപ്പം, രുചിയിൽ ശ്രീലങ്കൻ ലാവാരിയ
- ആവി പറക്കും ചൂടൻ ചായക്കൊപ്പം ഗോവൻ സ്പെഷ്യൽ കട്ലറ്റ്
- ദിവസവും ഒരേ ബ്രേക്ക്ഫാസ്റ്റ് മടുത്ത് തുടങ്ങിയോ? സേമിയ ഇഡ്ഡലി ട്രൈ ചെയ്യൂ
- തേങ്ങ ചിരകി കഷ്ടപ്പെടേണ്ട, ചമ്മന്തി ഇങ്ങനെ തയ്യാറാക്കിയാൽ ദിവസങ്ങളോളം ഉപയോഗിക്കാം
- ഉന്മേഷദായകം ഈ ലെമൺ ടീ, എത്ര കുടിച്ചാലും മതിവരില്ല
- പ്രമേഹ പേടി വേണ്ട, മതിവരുവോളം കഴിക്കാം ഈ ഹെൽത്തി ലഡ്ഡു
- മുളക് ഉപയോഗിക്കുമ്പോൾ ഈ വിദ്യകൾ കൂടി അറിഞ്ഞോളൂ
- അരി കുതിർക്കേണ്ട, തൂവെള്ള നിറത്തിൽ സോഫ്റ്റ് വട്ടയപ്പം ഇനി സിംപിളായി തയ്യാറാക്കാം
- ബ്രേക്ക്ഫാസ്റ്റ് സ്വാദിഷ്ടവും ആരോഗ്യപ്രദവുമാക്കാം, റോൾഡ് ഓംലെറ്റ് കഴിച്ചു നോക്കൂ
- ബാക്കി വന്ന ചോറ് കളയരുതേ... ഇനി ഇങ്ങനെ ചെയ്തെടുത്താൽ മതി
- മുരിങ്ങയില തോരൻ രുചികരമാക്കാൻ ഈ ഒരു ചേരുവ മതി
- കൊടുങ്ങല്ലൂർ സ്പെഷ്യൽ ചേമ്പപ്പം, കാണാൻ രസകരം രുചിയിൽ കേമൻ
- ഉന്നക്കായ പെർഫക്ടായി ഉണ്ടാക്കാം 10 മിനിറ്റിൽ
- ചൂട് ചായക്കൊപ്പം മലബാർ സ്പെഷ്യൽ ഉന്നക്കായ
- അരിപ്പൊടി കൊണ്ട് ഇത്തിരി കുഞ്ഞൻ കൊഴുക്കട്ട
- പഞ്ചസാരയും പഴങ്ങളും വേണ്ട, ഈ ജ്യൂസ് അൽപം വെറൈറ്റിയാണ്
- ഒറ്റക്കാഴ്ചയിൽ തന്നെ കൊതിപ്പിക്കും ഈ പിങ്ക് സ്മൂത്തി, തയ്യാറാക്കാൻ 5 മിനിറ്റ് മതി
- ഈ ആപ്പിൾ സ്മൂത്തി എത്ര കുടിച്ചാലും മതിവരില്ല, ചൂടിനെ വെല്ലാൻ ബെസ്റ്റാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.