scorecardresearch

ഉന്മേഷദായകം ഈ ലെമൺ ടീ, എത്ര കുടിച്ചാലും മതിവരില്ല

ദിവസവം മുഴുവൻ ഊർജ്ജത്തോട് ഇരിക്കാൻ ഒരു ലെമൺ ടൂ ചൂടോടെ കുടിച്ച് ദിവസം ആരംഭിക്കൂ.

ദിവസവം മുഴുവൻ ഊർജ്ജത്തോട് ഇരിക്കാൻ ഒരു ലെമൺ ടൂ ചൂടോടെ കുടിച്ച് ദിവസം ആരംഭിക്കൂ.

author-image
WebDesk
New Update
Lemon Tea Immunity Boosting Drink Recipe

ലെമൺ ടീ | ചിത്രം: ഫ്രീപിക്

ആരോഗ്യ സംരക്ഷണത്തിലും ശരീരഭാര നിയന്ത്രണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പലരും തിരഞ്ഞെടുക്കുന്ന ഒന്നാണ് ലെമൺ ടീ. അതിൽ ചേർക്കുന്ന ചേരുവകളാണ് പ്രധാനം. തേയിലക്കൊപ്പം ഇഞ്ചി, ഏലയ്ക്ക, നാരങ്ങ, പുതിനയില തുടങ്ങിയവ കൂടി ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ഈ ചേരുവകളിലെല്ലാം ധരാളം ആൻ്റി ഓക്സിഡൻ്റ്, ആൻ്റ ഇൻഫ്ലമേറ്ററി സവിശേഷതകൾ അടങ്ങിയിട്ടുണ്ട്. മധുരം ചേർത്തും ചേർക്കാതെയും ആവശ്യാനുസരണം കുടിക്കാം. 

ചേരുവകൾ

Advertisment
  • തേയില- 1 ടീസ്പൂൺ
  • നാരങ്ങ നീര്- 1 ടീസ്പൂൺ
  • പുതിനയില- ആവശ്യത്തിന്
  • ഇഞ്ചി- ചെറിയ കഷ്ണം
  • പഞ്ചസാര- 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ വെള്ളെടുക്കാം. അതിലേയ്ക്ക് ചതച്ച കുരുമുളക്, ഇഞ്ചി എന്നിവ ചേർത്തു തിളപ്പിക്കാം. 
  • തിളച്ചു വരുമ്പോൾ പഞ്ചസാര ചേർക്കാം. 2 മിനിറ്റ് കഴിഞ്ഞ് തേയിലയും ഏലയ്ക്കയും ചേർക്കത്ത് നന്നായി തിളപ്പിക്കാം. 
  • അടുപ്പണച്ച് മാറ്റി വയ്ക്കാം. 
  • ചായ തയ്യാറായി. ഇതിലേയ്ക്ക് നാരങ്ങ നീര് ചേർക്കാം. 
  • പഞ്ചസാര ചേർക്കുന്നതിനു പകരം നാരങ്ങ നീരിനൊപ്പം കുറച്ച് തേൻ ചേർത്താലും മതിയാകും. 

Read More

Weight Loss Health Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: