scorecardresearch

ചിക്കനും മീനും വേണ്ട ഈ ഒരു കിഴങ്ങുണ്ടെങ്കിൽ ഊണ് കുശാൽ

ചോറിനൊപ്പം ഇനി പപ്പടമോ അച്ചാറോ മീനോ വേണ്ട, ഈ ഒരൊറ്റ കറി മതി

ചോറിനൊപ്പം ഇനി പപ്പടമോ അച്ചാറോ മീനോ വേണ്ട, ഈ ഒരൊറ്റ കറി മതി

author-image
WebDesk
New Update
Chemb Curry Kerala Style Traditional Recipe

ചേമ്പ് കറി തയ്യാറാക്കുന്ന വിധം

വിശന്നിരിക്കുമ്പോൾ ഊണിന് എന്തെങ്കിലും ഒരു കറി കിട്ടിയാൽ മതിയോ? ആസ്വദിച്ചു കഴിക്കാണമെങ്കിൽ അത്ര തന്നെ രുചി വേണം. അതിന് നാടൻ രുചിക്കൂട്ടുകൾ തന്നെയാണ് നല്ലത്. പറമ്പിലും മറ്റും സർവ്വസാധാരമായിരുന്ന പാൽ ചേമ്പ് കഴിച്ചിട്ടുണ്ടോ? വേവിച്ചെടുത്താൽ ചിക്കനേയും മീനിനേയും വെല്ലാൻ പോന്ന രുചിയാണിതിന്. ഈ ചേമ്പിനൊപ്പം തക്കാളിയും പച്ചമുളകും ചേർത്ത് ഒരു കിടിലൻ കറിയുണ്ട്. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഈ വിഭവം ട്രൈ ചെയ്തു നോക്കൂ. നിമ്മി തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

ചേരുവകൾ

Advertisment
  • ചേമ്പ്
  • തക്കാളി
  • പച്ചമുളക്
  • മഞ്ഞൾപ്പൊടി
  • ഉപ്പ്
  • മുളകുപൊടി
  • വാളൻപുളി
  • വെള്ളം
  • കറിവേപ്പല
  • ഉലുവ

തയ്യാറാക്കുന്ന വിധം

  • ചേമ്പ് തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കാം.
  • ശേഷം അത് ചെറിയ കഷ്ണങ്ങളാക്കാം.
  • അതിലേയ്ക്ക് രണ്ട് തക്കാളി ചെറിയ കഷ്ണങ്ങളാക്കി ചേർക്കാം.
  • ഒപ്പം പച്ചമുളക്, എരിവിനനുസരിച്ച് മുളകുപൊടി, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വെള്ളം ഒഴിക്കാം.
  • ഇത് അടുപ്പിലേയ്ക്കു മാറ്റി വേവിക്കാം.
  • ചേമ്പ് നന്നായി വെന്തതിനു ശേഷം വാളൻപുളി വെള്ളത്തിൽ കുതിർത്തതും ചേർത്തു വറ്റിക്കാം.
  • വെള്ളം നന്നായി വറ്റി വരുമ്പോൾ എണ്ണയിൽ വറുത്ത കറിവേപ്പിലയും ഉലുവയും ചേർത്തിളക്കാം.
  • ഇത് ചൂടോടെ കഴിച്ചു നോക്കൂ. 

Read More

Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: