New Update
/indian-express-malayalam/media/media_files/2025/03/15/rKv8mK2hhMs55WZdngJh.jpeg)
പാലക്കാടൻ ചമ്മന്തി
സിംപിൾ തേങ്ങ ചമ്മന്തി മുതൽ, തക്കാളി ചമ്മന്തി വരെ നീളും മലയാളികളുടെ ചമ്മന്തി പുരാണം. എന്ത് കിട്ടിയാലും അതിൻ്റെ രുചി വർധിപ്പിക്കാൻ വ്യത്യസ്ത പരീക്ഷണങ്ങൾ ചെയ്തു നോക്കാൻ മടിയില്ലാത്തവരാണോ? അങ്ങനെയെങ്കിൽ പാലക്കാടൻ സ്റ്റൈലിലുള്ള ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ. തേങ്ങയും, തക്കാളിയും ചേർത്തു വറുത്തരച്ചെടുക്കുന്ന വ്യത്യസ്തമായ പാചക രീതിയാണ് ഇതിനുള്ളത്. അക്ഷയ സോഷ്യൽ മീഡിയയിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
Advertisment
- വെളിച്ചെണ്ണ- 2ടേബിൾസ്പൂൺ
- വറ്റൽമുളക്- 8
- ഉഴുന്ന് പരിപ്പ്- 1 ടീസ്പൂൺ
- സവാള- 1
- തക്കാളി- 2
- ഇഞ്ചി- 1
- ഉപ്പ്- ആവശ്യത്തിന്
- കറിവേപ്പില- 1 തണ്ട്
- തേങ്ങ- 1/2 കപ്പ്
- മല്ലിയില- 1 തണ്ട്
തയ്യാറാക്കുന്ന വിധം
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേയ്ക്ക് 8 വറ്റൽമുളക് ചേർത്തു വറുക്കാം.
- കുറഞ്ഞ തീയിൽ വറ്റൽമുളക് വറുക്കാൻ ശ്രദ്ധിക്കാം.
- അല്ലെങ്കിൽ പെട്ടെന്ന് കരിഞ്ഞു പോകാനുള്ള സാധ്യതയുണ്ട്.
- വറുത്ത വറ്റൽമുളക് മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റാം.
- എണ്ണയിലേയ്ക്ക് ഒരു ടീസ്പൂൺ ഉഴുന്നു പരിപ്പു ചേർത്ത് വറുത്തു മാറ്റാം.
- അതേ എണ്ണയിലേയ്ക്ക് ചെറുതായി അരിഞ്ഞ സവാളയും, തക്കാളിയും, കറിവേപ്പിലയും ചേർത്തു വഴറ്റാം.
- വെന്തു വരുമ്പോൾ ഒരു പിടി മല്ലിയിലയും, അര കപ്പ് തേങ്ങ ചിരകിയതും ചേർക്കാം.
- ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കാം. ഒപ്പം ഇഞ്ചി അരിഞ്ഞതും ചേർക്കാം.
- വറുത്തു വച്ചിരിക്കുന്ന വറ്റൽമുളകിലേയ്ക്ക് വഴറ്റിയ പച്ചക്കറികൾ ചേർത്ത് അരച്ചെടുക്കാം.
- നല്ല ചൂടൻ ദോശയോടൊപ്പം ഇത് കഴിച്ചു നോക്കൂ.
Read More
Advertisment
- കിടിലൻ രുചിയാണ്, ചിക്കൻ റോസ്റ്റിന് മസാല ഇങ്ങനെ തയ്യാറാക്കാം
- ചിക്കനും മീനും വേണ്ട ഈ ഒരു കിഴങ്ങുണ്ടെങ്കിൽ ഊണ് കുശാൽ
- ദോശയ്ക്ക് കിടിലൻ മേക്കോവർ നൽകാം ഓട്സ് ഉപയോഗിച്ച്
- ഡയറ്റിൽ ഉൾപ്പെടുത്താം ഈ റോയൽ സാലഡ്, സിംപിളാണെങ്കിലും രുചികരമാണ്
- തേൻതുള്ളി മധുരമുള്ള ഗുലാബ് ജാമുൻ തയ്യാറാക്കാൻ റവ മതി
- മാവ് അരയ്ക്കാൻ മറന്നോ? ടെൻഷൻ വേണ്ട, ഈ ദോശ റെസിപ്പി ട്രൈ ചെയ്യാം
- ഉള്ളി വട ക്രിസ്പിയും രുചികരവുമാക്കാൻ ഈ ചേരുവകൾ ഉപയോഗിക്കാം
- ഊണ് കേമമാക്കാൻ ചുവന്നുള്ളിയും വറ്റൽമുളകും, സിംപിളാണ് റെസിപ്പി
- മുട്ടയും ഓവനും വേണ്ട, ഒരു സ്പൂൺ കാപ്പിപ്പൊടിയിൽ റെഡിയാക്കാം കിടിലൻ പുഡ്ഡിംഗ്
- ചൂടത്ത് കൂളാകാൻ സംഭാരം തയ്യാറാക്കാം തൈരില്ലാതെ
- കാഴ്ചയിൽ ഇടിയപ്പം, രുചിയിൽ ശ്രീലങ്കൻ ലാവാരിയ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.