/indian-express-malayalam/media/media_files/2025/03/20/HFfEKI76Mc9AFzh5fpcW.jpg)
ദോശ ക്രിസ്പിയാകാൻ ടിപ്സ് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/03/19/5-tips-to-make-crispy-dosa-4-640311.jpg)
അരിയും ഉഴുന്നും അരച്ച് തയ്യാറാക്കിയ മാവ് പുളിപ്പിച്ചെടുത്താണ് സാധാരണ ദോശ തയ്യാറാക്കാറുള്ളത്. അതുപയോഗിച്ച് വളരെ കട്ടി കുറച്ച് ക്രിസ്പിയായി ദോശ ചുട്ടെടുക്കാൻ ഒരു പ്രത്യേക കഴിവ് തന്നെ വേണം.
/indian-express-malayalam/media/media_files/2025/03/19/5-tips-to-make-crispy-dosa-1-321312.jpg)
മാവ്
പായ്ക്കറ്റുകളിൽ നിറച്ച് വ്യത്യസ്ത ദോശ മാവുകൾ കടകളിൽ ലഭ്യമാണ്. പക്ഷേ രുചി അറിഞ്ഞ് കഴിക്കണം എങ്കിൽ അത് വീട്ടിൽ തന്നെ അരച്ചെടുക്കണം. അതിന് 2 കപ്പ് അരി, 1/2 കപ്പ് ഉഴുന്ന്, 1/2 ടീസ്പൂൺ ഉലുവ എന്നിവ വെള്ളത്തിൽ 5 മണിക്കൂർ എങ്കിലും കുതിർത്തു വയ്ക്കാം. ശേഷം അവ അരച്ചെടുക്കാം. അത് ഒരു പാത്രത്തിൽ 6 മണിക്കൂർ പുളിപ്പിക്കാൻ മാറ്റി വയ്ക്കാം. ഇത് ദോശ ചുടാൻ ഉപയോഗിക്കാൻ.
/indian-express-malayalam/media/media_files/2025/03/19/5-tips-to-make-crispy-dosa-2-452820.jpg)
പാൻ
സാധാരണ ഇരുമ്പ് തവയാണ് ദോശ ചുടാൻ ഉപയോഗിക്കാറുള്ളത്. എന്നാൽ നോൺസ്റ്റിക്ക് പാനുകളും അതിന് ഉപയോഗിക്കാം. ദോശ തവ അടുപ്പിൽ വച്ച് നന്നായി ചൂടാക്കാം. ശേഷം അതിലേയ്ക്ക് ഏതാനും തുള്ളി എണ്ണ പുരട്ടാം. അതിലേയ്ക്ക് വേണം മാവ് ഒഴിക്കാൻ.
/indian-express-malayalam/media/media_files/2025/03/19/5-tips-to-make-crispy-dosa-5-963948.jpg)
അടുപ്പ് കൂട്ടൽ
അടുപ്പിൽ കൂടിയ ഫ്ലെയ്മിൽ വേണം തവ ചൂടാക്കാൻ വയ്ക്കാം. മാവ് ഒഴിച്ചതിനു ശേഷം മീഡിയം ഫ്ലെയ്മിൽ വയ്ക്കാം.
/indian-express-malayalam/media/media_files/2025/03/19/5-tips-to-make-crispy-dosa-3-376331.jpg)
ദോശ മറിച്ചിടേണ്ട വിധം
മാവ് ഒഴിച്ചതിനു ശേഷം മുകളിലെ മാവ് ഉണങ്ങി വരുമ്പോൾ ചുറ്റും അൽപം നെയ്യ് ഒഴിച്ചു കൊടുക്കാം. ശേഷം ദോശ മറിച്ചിടാം. ഗോൾഡൻ ബ്രൗൺ നിറമായി വുരമ്പോൾ പാത്രത്തിലേയ്ക്കു മാറ്റാം.
/indian-express-malayalam/media/media_files/2025/03/19/5-tips-to-make-crispy-dosa-6-993346.jpg)
ക്രിസ്പി ദോശ
ദോശ കൂടുതൽ ക്രിസ്പായാക്കാൻ മാവിലേയ്ക്ക് റവ ചേർക്കാവുന്നതാണ്. കറുമുറു ദോശ കഴിക്കാൻ താൽപര്യമുള്ളവർക്ക് ഈ വിദ്യ ഉപയോഗിക്കാം. മാവ് ഒഴിച്ച് കട്ടി കുറച്ച് പരത്താൻ ശ്രദ്ധിക്കാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.