New Update
/indian-express-malayalam/media/media_files/2025/03/15/E2Z02KHotWW9tJacsw0M.jpg)
ഇൻസ്റ്റൻ്റ് ബ്രേക്ക്ഫാസ്റ്റ് റെസിപ്പി | ചിത്രം: ഫ്രീപിക്
രാവിലത്തെ ഭക്ഷണമാണ് നിങ്ങളുടെ ഒരു ദിവസത്തെ ഊർജ്ജവും ഉന്മേഷവും തീരുമാനിക്കുന്നത്. പോഷകങ്ങൾ നിറഞ്ഞ ഭക്ഷണം ഈ സമയത്ത് കഴിക്കാൻ ശ്രദ്ധിക്കണം. മലയാളികൾക്ക് പൊതുവേ ഇഡ്ഡലി, ദോശ, അതും അല്ലെങ്കിൽ ചപ്പാത്തിയുമാണ് സ്ഥിരം പ്രഭാത ഭക്ഷണ പട്ടികയിൽ ഉള്ളത്. ഇവ തന്നെ വ്യത്യസ്ത രീതിയിൽ പാകം ചെയ്താൽ രുചിയും ഗുണവും ഏറും. ചപ്പാത്തിയിൽ തന്നെ പല പരീക്ഷണങ്ങൾ ആവാം. കുറച്ച് ഗോതമ്പ് പൊടിയും സവാളയും ഉണ്ടെങ്കിൽ കറി പോലും വേണ്ടാത്ത സോഫ്റ്റും ഹെൽത്തിയുമായ ചപ്പാത്തി ചുട്ടെടുക്കാം.
ചേരുവകൾ
Advertisment
- ഗോതമ്പ് പൊടി
- സവാള
- ഇഞ്ചി
- വെളുത്തുള്ളി
- ഉപ്പ്
- മല്ലിപ്പൊടി
- കുരുമുളകുപൊടി
- ഗരംമസാല
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം എണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേക്ക് ചെറുതായി അരിഞ്ഞ സവാള ചേർത്ത് വറുക്കാം.
- സവാളയുടെ നിറം മാറി വരുമ്പോൾ ഒരു നുള്ള് ഉപ്പ്, അര ടീസ്പൂൺ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചത് എന്നിവ ചേർത്തിളക്കാം.
- സവാള നന്നായി വെന്തതിനു ശേഷം ഒരു ടീസ്പൂൺ വീതം മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാല, അര ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
- ഒന്നര കപ്പ് ഗോതമ്പ് പൊടിയിലേക്ക് ആവശ്യത്തിന് വെള്ളവും, അൽപ്പം ഉപ്പും ചേർത്തിളക്കി യോജിപ്പിച്ച് മാവ് തയ്യാറാക്കാം.
- കുഴച്ചെടുത്ത മാവിൽ നിന്നും അൽപ്പം എടുത്ത് തയ്യാറാക്കിയ മസാലക്കൂട്ട് ഉള്ളിൽ വച്ച് ഉരുളകളാക്കാം.
- ശേഷം അവ ചെറുതായി പരത്തിയെടുത്ത് ആവിയിൽ വേവിക്കാം.
- ക്രിസ്പിയായി ലഭിക്കണം എന്നുണ്ടെങ്കിൽ എണ്ണയിൽ വറുത്തെടുക്കുകയും ആവാം.
ead More
- മാവ് ഇങ്ങനെ അരച്ചെടുക്കാം, അപ്പം പൂപോലെ സോഫ്റ്റാകും
- ദോശ കഴിക്കാൻ കൊതിക്കും, ഈ പാലക്കാടൻ ചമ്മന്തി കൂടി ഉണ്ടെങ്കിൽ
- കിടിലൻ രുചിയാണ്, ചിക്കൻ റോസ്റ്റിന് മസാല ഇങ്ങനെ തയ്യാറാക്കാം
- ചിക്കനും മീനും വേണ്ട ഈ ഒരു കിഴങ്ങുണ്ടെങ്കിൽ ഊണ് കുശാൽ
- ദോശയ്ക്ക് കിടിലൻ മേക്കോവർ നൽകാം ഓട്സ് ഉപയോഗിച്ച്
- ഡയറ്റിൽ ഉൾപ്പെടുത്താം ഈ റോയൽ സാലഡ്, സിംപിളാണെങ്കിലും രുചികരമാണ്
- തേൻതുള്ളി മധുരമുള്ള ഗുലാബ് ജാമുൻ തയ്യാറാക്കാൻ റവ മതി
- മാവ് അരയ്ക്കാൻ മറന്നോ? ടെൻഷൻ വേണ്ട, ഈ ദോശ റെസിപ്പി ട്രൈ ചെയ്യാം
- ഉള്ളി വട ക്രിസ്പിയും രുചികരവുമാക്കാൻ ഈ ചേരുവകൾ ഉപയോഗിക്കാം
- ഊണ് കേമമാക്കാൻ ചുവന്നുള്ളിയും വറ്റൽമുളകും, സിംപിളാണ് റെസിപ്പി
- മുട്ടയും ഓവനും വേണ്ട, ഒരു സ്പൂൺ കാപ്പിപ്പൊടിയിൽ റെഡിയാക്കാം കിടിലൻ പുഡ്ഡിംഗ്
- ചൂടത്ത് കൂളാകാൻ സംഭാരം തയ്യാറാക്കാം തൈരില്ലാതെ
- കാഴ്ചയിൽ ഇടിയപ്പം, രുചിയിൽ ശ്രീലങ്കൻ ലാവാരിയ
- ചൂട് ചായക്കൊപ്പം മലബാർ സ്പെഷ്യൽ ഉന്നക്കായ
- അരിപ്പൊടി കൊണ്ട് ഇത്തിരി കുഞ്ഞൻ കൊഴുക്കട്ട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.