New Update
/indian-express-malayalam/media/media_files/2025/03/20/IdqNii7HE6AlmXIjhTnj.jpeg)
ചിക്കൻ ഡോനട്ട് റെസിപ്പി
ഡോനട്ട് എന്ന് കേൾക്കുമ്പോൾ ചോക്ലേറ്റിൽ മുങ്ങി കുളിച്ച വടയാകും ഓർമ വരിക. എന്നാൽ മധുരം മാത്രമല്ല അൽപം സ്പൈസിയും നോൺ വെജ് അടങ്ങിയതുമായ ഡോനട്ടും ലഭ്യമാണ്. ഇത് കടയിൽ പോയി വാങ്ങേണ്ട, കറി വച്ചു ബാക്കി വന്ന കുറച്ച് ചിക്കൻ കഷ്ണങ്ങൾ എല്ല് കളഞ്ഞ് മാറ്റി എടുത്താൽ മതി. രഹസ്യക്കൂട്ടുകളോ സ്പെഷ്യൽ മസാലകളോ ഇതിന് ആവശ്യമില്ല. ഈ റെസിപ്പി ട്രൈ ചെയ്യൂ.
Advertisment
ചേരുവകൾ
- ചിക്കൻ- 250 ഗ്രാം
- വെളുത്തുള്ളി- 4
- ഇഞ്ചി- 1
- മല്ലിയില- 3 ടേബിൾസ്പൂൺ
- പുതിനയില- 1 ടീസ്പൂൺ
- സവാള- 1
- പച്ചമുളക്- 2
- കാശ്മീരിമുളകുപൊടി- 1 ടീസ്പൂൺ
- ഗരംമസാല- 1 ടീസ്പൂൺ
- കുരുമുളകുപൊടി- 1 ടീസ്പൂൺ
- ചിക്കൻ മസാല- 1 ടീസ്പൂൺ
- മോസറില്ല ചീസ്- 3 ടേബിൾസ്പൂൺ
- വിനാഗിരി- 1 ടേബിൾസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- ബ്രെഡ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- ചിക്കൻ നന്നായി കഴുകി എല്ലില്ലാത്ത ഭാഗം മാറ്റിയെടുക്കാം.
- അതിലേയ്ക്ക് വെളുത്തുള്ളിയും ഇഞ്ചിയും അരച്ചതു ചേർത്തിളക്കാം.
- മൂന്ന് ടേബിൾസ്പൂൺ മല്ലിയില ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ പുതിനയില, ഒരു സവാള ചെറിയ കഷ്ണങ്ങളാക്കിയത്, രണ്ട് പച്ചമുളക് അരിഞ്ഞതും ചിക്കനിലേയ്ക്കു ചേർത്ത് അരച്ചെടുക്കാം.
- ഒരു ടീസ്പൂൺ കാശ്മീരിമുളകുപൊടി, ഒരു ടീസ്പൂൺ ഗരംമസാല, ഒരു ടീസ്പൂൺ ചിക്കൻ മസാല, ഒരു ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- ഇതിലേയ്ക്ക് മൂന്ന് ടേബിൾസ്പൂൺ മൊസറില്ല ചീസ് ഗ്രേറ്റ് ചെയ്തതും, ഒരു ടേബിൾസ്പൂൺ വിനാഗിരിയും, ആവശ്യത്തിന് ഉപ്പും ചേർക്കാം.
- മൂന്നോ നാലോ ബ്രെഡ് പൊടിച്ചെടുത്ത് ചിക്കൻ അരച്ചതിൽ ചേർത്ത് ഇളക്കി യോജിപ്പിക്കാം.
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കി എണ്ണ ഒഴിക്കാം.
- ചിക്കൻ ചെറിയ ഉരുകളാക്കി നടുക്ക് ചെറിയ ദ്വാരമിട്ട് കോൺഫ്ലോറിലും ബ്രെഡ് പൊടിച്ചതിലും മുക്കി എണ്ണയിൽ വറുക്കാം.
- ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്നും മാറ്റാം. ഇനി ചൂടോടെ കഴിച്ചു നോക്കൂ.
Advertisment
Read More
- ഓവനും മുട്ടയും വേണ്ട, തേങ്ങ ചിരകിയത് ബാക്കി വന്നാൽ സിംപിളായി കേക്ക് തയ്യാറാക്കാം
- ഗോതമ്പ് പൊടി മാത്രം മതി, തട്ടുകട സ്റ്റൈലിൽ അടിപൊളി വിഭവം തയ്യാറാക്കാം
- വായിലിട്ടാൽ അലിഞ്ഞു പോകും ഈ ബീറ്റ്റൂട്ട് ഹൽവ, നിറത്തിലല്ല രുചിയിലും ഗുണത്തിലുമാണ് കാര്യം
- കടുപ്പവും മധുരവും കൂടിപ്പോയെന്ന് പരാതി വേണ്ട, പെർഫക്ട് ചായ കിട്ടാൻ ഇതാ ഒരു ട്രിക്ക്
- മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം, തക്കാളി അച്ചാർ ഇങ്ങനെ തയ്യാറാക്കൂ
- മൊരിഞ്ഞ ദോശ വേണോ? എങ്കിൽ ഈ 5 വിദ്യകൾ ഓർത്തോളൂ
- കേസരി കഴിക്കാൻ കൊതിയുണ്ടോ? എങ്കിൽ ഈ റെസിപ്പി ട്രൈ ചെയ്യൂ
- പപ്പടം ബാക്കിയുണ്ടോ? എങ്കിൽ ഈ സമൂസ റോൾ ട്രൈ ചെയ്യാം
- കുബ്ബൂസ് പെർഫക്ട് ആകാൻ ഇങ്ങനെ ചെയ്യണം
- ചപ്പാത്തിക്കും ചോറിനും ഒപ്പം വെറൈറ്റി മുട്ട മസാല
- ഒരു കപ്പ് തൈരിൽ കൊതിയൂറും വിഭവം, പച്ചക്കറികൾ അരിഞ്ഞു വേവിക്കേണ്ട
- നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഈ​ രീതിയിൽ കായ്പോള ട്രൈ ചെയ്യാം
- ഇത്രയും സ്വാദിൽ ഇഡ്ഡലി കഴിച്ചിട്ടുണ്ടാകില്ല
- അരിപ്പൊടി തീർന്നു പോയോ? പത്തിരി തയ്യാറാക്കാം ഇനി റവ ഉപയോഗിച്ച്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us