scorecardresearch

കടുപ്പവും മധുരവും കൂടിപ്പോയെന്ന് പരാതി വേണ്ട, പെർഫക്ട് ചായ കിട്ടാൻ ഇതാ ഒരു ട്രിക്ക്

രാവിലെ ഉണർന്നു വരുമ്പോൾ ഉന്മേഷം ലഭിക്കാൻ പെർഫക്ട് രുചിയിലുള്ള ചായ തന്നെ വേണം. അതിന് ഈ രീതി ഓർത്തിരിക്കാം

രാവിലെ ഉണർന്നു വരുമ്പോൾ ഉന്മേഷം ലഭിക്കാൻ പെർഫക്ട് രുചിയിലുള്ള ചായ തന്നെ വേണം. അതിന് ഈ രീതി ഓർത്തിരിക്കാം

author-image
WebDesk
New Update
Perfect Masala Chai Recipe In Malayalam

മസാല ചായ റെസിപ്പി | ചിത്രം: ഫ്രീപിക്

ചായ കുടിച്ച് ദിവസം ആരംഭിക്കുന്നവരാണ് മലയാളികൾ. ദിനചര്യയുടെ ഒരു ഭാഗമായി ഇത് മാറിയിരിക്കുന്നു. എന്നാൽ വെറുതെ ഒരു ചായ കുടിച്ചാൽ മതിയോ? ആസ്വദിച്ച് കുടിക്കാൻ കടുപ്പവും മധുരവും കിറുകൃത്യമായിരിക്കണം. ചായ തയ്യാറാക്കുന്ന രീതി ഇക്കാര്യത്തിൽ പ്രധാനമാണ്. ഇനി ദിവസവും പെർഫക്ട് ചായ കുടിക്കാം, ഇങ്ങനെ തിളപ്പിച്ചെടുത്തോളൂ. 

ചേരുവകൾ

Advertisment
  • പാൽ- 3/4 കപ്പ്
  • വെള്ളം- 11/4 കപ്പ്
  • തേയില- 2 ടീസ്പൂൺ
  • പഞ്ചസാര- 2 ടീസ്പൂൺ
  • ഗ്രാമ്പൂ- 2 
  • ഏലയ്ക്ക- 6
  • കറുവാപ്പട്ട- 2 എണ്ണം
Masala Chai Recipe
ചായ രുചികരമാക്കാം | ചിത്രം: ഫ്രീപിക്

തയ്യാറാക്കുന്ന വിധം

  • പാനിൽ വെള്ളമെടുത്ത് തിളപ്പിക്കാം.
  • വെള്ളം തിളച്ചു വരുമ്പോൾ അതിലേയ്ക്ക് കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക് എന്നിവ ചതച്ചു ചേർക്കാം.
  • വെള്ളം വെട്ടി തിളയ്ക്കുമ്പോൾ രണ്ട് ടീസ്പൂൺ​ തേയിലപ്പൊടിയും ചേർക്കാം.
  • ശേഷം മുക്കാൽ കപ്പ് പാലും, രണ്ട് ടീസ്പൂൺ പഞ്ചസാരയും ചേർത്തിളക്കാം.
  • കുറഞ്ഞ തീയിൽ ഇത് നന്നായി തിളപ്പിക്കാം.
  • ശേഷം അടുപ്പണയ്ക്കാം.
  • ഇത് കപ്പിലേയ്ക്ക് ഒഴിച്ച് ചൂടോടെ കുടിക്കാം. 

Read More

Advertisment
Clove Tea Recipe tea

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: