New Update
/indian-express-malayalam/media/media_files/2025/03/25/4vL1T0prBUlzpW5hLO76.jpeg)
Puttu Recipe: ഉണ്ടപ്പുട്ട് റെസിപ്പി
Puttu Recipe: അരി പുട്ടും ഗോതമ്പ് പുട്ടും മാത്രമല്ല ചെമ്മീൻ പുട്ടും മലയാളികളുടെ പ്രിയ വിഭവമാണ്. അരിപ്പൊടി നനച്ച് തേങ്ങയ്ക്കു പകരം വേവിച്ച ചെമ്മീൻ ചേർത്തല്ല് ഇത് തയ്യാറാക്കുന്നത്. നീളൻ പുട്ടിനു പകരം ഇത്തവണ ഒരു ഉണ്ടപുട്ട് ട്രൈ ചെയ്യാം. മസാലകൾ ചേർത്തു വേവിച്ച ചെമ്മീനും അരിപ്പൊടിയും തന്നെയാണ് ചേരുവകൾ. പ്രത്യേകിച്ച് കറിയൊന്നു വേണ്ടാത്ത വ്യത്യസ്തമായ ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണിത്. കീർത്തി തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Advertisment
ചേരുവകൾ
- അരിപ്പൊടി
- ചെമ്മീൻ
- ഉപ്പ്
- മുളകുപൊടി
- മഞ്ഞൾപ്പൊടി
- ഗരംമസാല
- ഇഞ്ചി
- വെളുത്തുള്ളി
- പച്ചമുളക്
- നെയ്യ്
- വെളിച്ചെണ്ണ
- വെള്ളം
തയ്യാറാക്കുന്ന വിധം
- ചെമ്മീൻ വൃത്തിയായി കഴുകി ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് 15 മിനിറ്റ് മാറ്റി വയ്ക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് നന്നായി ചൂടാക്കാം. അൽപം എണ്ണ അതിലേയ്ക്കൊഴിച്ച് മസാല പുരട്ടി വച്ച് ചെമ്മീൻ ചേർത്തു വേവിച്ചെ് ഒരു പാത്രത്തിലെടുക്കാം.
- അതേ എണ്ണയിലേയ്ക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് കറിവേപ്പില എന്നിവ ചേർത്തു വേവിക്കാം.
- സവാളയുടെ നിറം മാറി വരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരംമസാല എന്നിവ കൂടി ചേർക്കാം. വേവിച്ച ചെമ്മീൻ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അടുപ്പണയ്ക്കാം.
- മറ്റൊരു ബൗളിലേയ്ക്ക് പുട്ടിനാവശ്യമായ അരിപ്പൊടിയെടുക്കാം.​അതിലേയ്ക്ക് കുറച്ച് ഉപ്പ്, നെയ്യ്, എന്നിവ ചേർത്ത് ചെറുചൂടു വെള്ളം ഒഴിച്ച് മാവ് നനയ്ക്കാം.
- കുഴച്ചെടുത്ത മാവ് ചെറിയ ഉരുകളാക്കാം. അതിൽ ചെറിയ കുഴി ഉണ്ടാക്കി വേവിച്ച ചെമ്മീൻ ചേർത്ത് വീണ്ടും ഉരുട്ടാം.
- ഇഡ്ഡലി പാത്രത്തിലേയ്ക്ക് ഉരുളകൾ വച്ച് ആവിയിൽ വേവിച്ചെടുക്കാം. നല്ല സോഫ്റ്റ് ചെമ്മീൻ പുട്ട് റെഡിയായിരിക്കുന്നു.
Advertisment
Read More
- കൈ ഉപയോഗിച്ച് ഗോതമ്പ് പൊടി നനയ്ക്കേണ്ട, സോഫ്റ്റ് പുട്ട് ഇങ്ങനെയും തയ്യാറാക്കാം
- പഞ്ചസാരയും പഴങ്ങളും വേണ്ട, ഊർജത്തിനും ഉന്മേഷത്തിനും ശീലമാക്കാം റാഗി ജ്യൂസ്
- 3 ചേരുവകൾ കൊണ്ട് ഐസ്ക്രീം, ഇനി ചൂടിലും കൂളായിരിക്കാം
- പർപ്പിൾ ബബിൾ ടീ അല്ല, സ്പെഷ്യൽ മുന്തിരി ജ്യൂസാണ്
- ദോശയോടൊപ്പം മാത്രമല്ല ചോറിനും കിടിലൻ കോമ്പിനേഷനാണ് ഈ തക്കാളി ചമ്മന്തി
- നേന്ത്രപ്പഴം കഴിക്കാത്തവരും ഈ മലബാർ വിഭവത്തിനായി കൊതിക്കും
- വൈകുന്നേരം ചായക്കൊപ്പം കഴിക്കാൻ ക്ലാസിക് ചിക്കൻ ഡോനട്ട്
- ഓവനും മുട്ടയും വേണ്ട, തേങ്ങ ചിരകിയത് ബാക്കി വന്നാൽ സിംപിളായി കേക്ക് തയ്യാറാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us