/indian-express-malayalam/media/media_files/2024/11/21/wheat-puttu-ws-02.jpg)
ആവിയിൽ വേവിച്ചെടുക്കുന്ന ചൂടൻ പുട്ടിന് ധാരാളം ആരാധകരുണ്ട്. പുട്ടിൽ തന്നെ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്താനും മലയാളികൾ മടിക്കാറില്ല.
/indian-express-malayalam/media/media_files/2024/11/21/wheat-puttu-ws-06.jpg)
റാഗി, കപ്പ, ഗോതമ്പ്, മീൻ, ബീഫ് എന്നിങ്ങനെ വ്യത്യസ്ത രുചിക്കൂട്ടുകൾ സമ്മാനിക്കുന്ന പുട്ട് നമ്മുക്കിടയിൽ ഉണ്ട്. എന്നാൽ കൈ ഉപയോഗിച്ച് നനയ്ക്കാതെ തന്നെ പുട്ടിന് മാവ് തയ്യാറാക്കാൻ പറ്റുമോ?. അതിനൊരു വിദ്യയുണ്ട്.
/indian-express-malayalam/media/media_files/2024/11/21/wheat-puttu-ws-07.jpg)
ചേരുവകൾ
ഗോതമ്പ് പൊടി - 1 കപ്പ്, ചോറ്- 4 ടേബിൾ സ്പൂൺ, ഉപ്പ്- ആവശ്യത്തിന്, തേങ്ങ- ആവശ്യത്തിന്
/indian-express-malayalam/media/media_files/2024/11/21/wheat-puttu-ws-04.jpg)
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് ഗോതമ്പ് പൊടിയിലേക്ക് നാല് ടേബിൾസ്പൂൺ ചോറും, ആവശ്യത്തിന് ഉപ്പും, തേങ്ങ ചിരകിയതും ചേർക്കാം. അത് വെള്ളം ചേർക്കാതെ തന്നെ അരച്ചെടുക്കാം. പുട്ട് കുടത്തിൽ വെള്ളമെടുത്ത് അടുപ്പിൽ വച്ച് തിളപ്പിക്കാം. കുറ്റിയിലേക്ക് അരച്ചെടുത്ത മാവ് നിറച്ച് കുടത്തിൽ വച്ച് ആവിയിൽ വേവിച്ച് പുട്ട് തയ്യാറാക്കാം.
/indian-express-malayalam/media/media_files/2024/11/13/mFK55IfKMKwuTzgbSVLi.jpeg)
കടലക്കറി, ചെറുപയർ, ബീഫ്, എന്നിങ്ങനെ വ്യത്യസ്ത കോമ്പിനേഷനിൽ കഴിക്കാം. | ചിത്രങ്ങൾ: ഫ്രീപിക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.