New Update
/indian-express-malayalam/media/media_files/2025/03/21/2LJA1DlKS6x0yifIgqvZ.jpeg)
മുന്തിരി ജ്യൂസ്
മുന്തിരിക്കാലമാണ്, വിപണിയിൽ മറ്റ് പഴങ്ങളോടൊപ്പം അതിൻ്റെ വിൽപനയും പൊടിപൊടിക്കുന്നുണ്ട്. ചൂട് സമയം ആയതിനാൽ പഴങ്ങളോട് ഏവർക്കും പ്രിയമാണ്. ജ്യൂസ് തയ്യാറാക്കാൻ ഉപയോഗിക്കുന്ന സ്ഥിരം മുന്തിരിയ്ക്കു പുറമേ വ്യത്യസ്ത ഇനങ്ങളും കടകളിൽ സ്ഥിരം കാഴ്ചയാണ്.​ അതിൽ കുരു ഇല്ലാത്ത മുന്തിരി ഉണ്ടെങ്കിൽ ബബിൾ ടീയെ ഓർമ്മിപ്പിക്കുന്ന ബോൾ ജ്യൂസ് തയ്യാറാക്കാം. അക്ഷയ തൻ്റെ സേഷ്യൽ മീഡിയ പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Advertisment
ചേരുവകൾ
- മുന്തിരിങ്ങ- 1 കിലോ
- വെള്ളം- 2 ലിറ്റർ
- പഞ്ചസാര- 3/4 കപ്പ്
- ഉപ്പ്- ആവശ്യത്തിന്
- നാരങ്ങ നീര്- 2 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
- ഒരു കിലോ കുരുവില്ലാത്ത മുന്തിരി വൃത്തിയായി കഴുകിയെടുക്കാം.
- അത് രണ്ട് ലിറ്റർ വെള്ളത്തിലേയ്ക്കു ചേർത്ത് തിളപ്പിക്കാം.
- ശേഷം മുന്തിരി അരിച്ചെടുത്ത് തൊലി കളയാം.
- ആദ്യം തിളപ്പിച്ച വെള്ളത്തിലേയ്ക്ക് മുന്തിരിയുടെ തൊലിയും മുക്കാൽ കപ്പ് പഞ്ചസാരയും ചേർത്ത് നന്നായി തിളപ്പിക്കാം.
- വെള്ളം തിളച്ച് വറ്റി പകുതിയാകുമ്പോൾ അടുപ്പണയ്ക്കാം.
- അത് അരിച്ച് തൊലി മാറ്റി തണുക്കാൻ മാറ്റി വയ്ക്കാം.
- അതിലേയ്ക്ക് ഒരു നുള്ള് ഉപ്പും, നാരങ്ങ നീരും ചേർത്തിളക്കി യോജിപ്പിക്കാം.
- തൊലി കളഞ്ഞ മുന്തിരി ഇതിലേയ്ക്കു ചേർക്കാം.
- ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചതിനു ശേഷം ഇത് കുടിച്ചു നോക്കൂ.
Advertisment
Read More
- ദോശയോടൊപ്പം മാത്രമല്ല ചോറിനും കിടിലൻ കോമ്പിനേഷനാണ് ഈ തക്കാളി ചമ്മന്തി
- നേന്ത്രപ്പഴം കഴിക്കാത്തവരും ഈ മലബാർ വിഭവത്തിനായി കൊതിക്കും
- വൈകുന്നേരം ചായക്കൊപ്പം കഴിക്കാൻ ക്ലാസിക് ചിക്കൻ ഡോനട്ട്
- ഓവനും മുട്ടയും വേണ്ട, തേങ്ങ ചിരകിയത് ബാക്കി വന്നാൽ സിംപിളായി കേക്ക് തയ്യാറാക്കാം
- ഗോതമ്പ് പൊടി മാത്രം മതി, തട്ടുകട സ്റ്റൈലിൽ അടിപൊളി വിഭവം തയ്യാറാക്കാം
- വായിലിട്ടാൽ അലിഞ്ഞു പോകും ഈ ബീറ്റ്റൂട്ട് ഹൽവ, നിറത്തിലല്ല രുചിയിലും ഗുണത്തിലുമാണ് കാര്യം
- കടുപ്പവും മധുരവും കൂടിപ്പോയെന്ന് പരാതി വേണ്ട, പെർഫക്ട് ചായ കിട്ടാൻ ഇതാ ഒരു ട്രിക്ക്
- മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം, തക്കാളി അച്ചാർ ഇങ്ങനെ തയ്യാറാക്കൂ
- മൊരിഞ്ഞ ദോശ വേണോ? എങ്കിൽ ഈ 5 വിദ്യകൾ ഓർത്തോളൂ
- കേസരി കഴിക്കാൻ കൊതിയുണ്ടോ? എങ്കിൽ ഈ റെസിപ്പി ട്രൈ ചെയ്യൂ
- പപ്പടം ബാക്കിയുണ്ടോ? എങ്കിൽ ഈ സമൂസ റോൾ ട്രൈ ചെയ്യാം
- കുബ്ബൂസ് പെർഫക്ട് ആകാൻ ഇങ്ങനെ ചെയ്യണം
- ചപ്പാത്തിക്കും ചോറിനും ഒപ്പം വെറൈറ്റി മുട്ട മസാല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us