New Update
/indian-express-malayalam/media/media_files/2025/03/25/kY3aSXeaytXsYHWp6aOq.jpg)
ചിത്രം: ഫ്രീപിക്
മടിപിടിച്ചതോ തിരക്കുള്ളതോ ആയ ദിവസങ്ങളിൽ കറി തയ്യാറാക്കുന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. അധികം പച്ചക്കറികൾ അരിഞ്ഞു വേവിക്കാതെ ഞൊടിയിടയിൽ ചെയ്യാൻ പറ്റുന്ന റെസിപ്പികളാണ് ഈ സമയം വേണ്ടത്. ചുവന്നുള്ളിയും തൈരും മാത്രം മതി, ഉച്ചയൂണ് ആസ്വദിച്ചു കഴിക്കാനുള്ള കറി മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം.
ചേരുവകൾ
Advertisment
- ചുവന്നുള്ളി - 1 കപ്പ്
- തൈര് - 1/2 കപ്പ്
- മുളക് പൊടി - 3/4 ടേബിൾ സ്പൂൺ
- ഗരം മസാല - 1/2 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
- പെരുജീരകം - 1/4 ടീസ്പൂൺ
- ചെറിയ ജീരകം - 1/4ടീസ്പൂൺ
- കടുക് - 1/2 ടീസ്പൂൺ
- വെളുത്തുള്ളി - 6 എണ്ണം
- സവാള - 1 എണ്ണം
- കറിവേപ്പില - ആവശ്യത്തിന്
- ഇഞ്ചി ചതച്ചത് - 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
- ഒരു കപ്പ് ചെറിയ ഉള്ളി തൊലി കളഞ്ഞ് എടുക്കുക.
- ചെറിയ ഉള്ളി ഒരു ചട്ടിയിലേക്ക് ഇടുക. ഇതിലേക്ക് അര കപ്പ് തൈര് ഒന്ന് മിക്സിയിൽ അടിച്ചിട്ട് ചേർക്കണം. അധികം പുളിയില്ലാത്ത തൈരാണ് നല്ലത്.
- ഇതിലേക്ക് മുളക് പൊടിയും ഗരം മസാലയും പാകത്തിന് ഉപ്പും കൂടി ഇട്ട് കൊടുത്ത് ഇവയെല്ലാം കൂടി നന്നായി മിക്സ് ചെയ്തെടുക്കാം.
- സ്റ്റൗ ഓൺ ചെയ്ത് ചെറുതീയിൽ അഞ്ച് മിനിറ്റോളം അടച്ച് വെച്ച് വേവിച്ചെടുക്കാം.
- ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് വലിയ ജീരകം, ചെറിയ ജീരകം, കടുക് എന്നിവ ചേർത്ത് പൊട്ടിക്കുക.
- വെളുത്തുള്ളി ചേർത്ത് വഴറ്റുക. കറിവേപ്പിലയും ചേർക്കാം.
- ഇതിലേക്ക് സവാള ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
- ഇഞ്ചി ചതച്ചതും കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർക്കാം.
- ഇതിലേക്ക് നേരത്തെ തൈരിൽ വേവിച്ച് വെച്ച ചെറിയുള്ളി കൂടി ചേർത്ത് എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കുക.
- ശേഷം അഞ്ച് മിനിറ്റ് കുറഞ്ഞ തീയിൽ അടച്ച് വെച്ച് വേവിക്കാം. അതിനു ശേഷം എടുത്തുപയോഗിക്കാം.
Read More
- മലബാറിൻ്റെ സ്വന്തം പാൽ പത്തിരി രുചികരമായി തയ്യാറാക്കാൻ ഇതാ ഒരു വിദ്യ
- അരിയും ഉഴുന്നും മാത്രമല്ല ഇഡ്ഡലി പഞ്ഞി പോലെ സോഫ്റ്റാകാൻ ഇവയും ചേർക്കാം
- ബ്രേക്ക്ഫാസ്റ്റിനൊരുക്കാം ഉണ്ടപ്പുട്ട്, ഇതിന് പ്രത്യേകം കറിയുടെ ആവശ്യമില്ല
- കൈ ഉപയോഗിച്ച് ഗോതമ്പ് പൊടി നനയ്ക്കേണ്ട, സോഫ്റ്റ് പുട്ട് ഇങ്ങനെയും തയ്യാറാക്കാം
- പഞ്ചസാരയും പഴങ്ങളും വേണ്ട, ഊർജത്തിനും ഉന്മേഷത്തിനും ശീലമാക്കാം റാഗി ജ്യൂസ്
- 3 ചേരുവകൾ കൊണ്ട് ഐസ്ക്രീം, ഇനി ചൂടിലും കൂളായിരിക്കാം
- പർപ്പിൾ ബബിൾ ടീ അല്ല, സ്പെഷ്യൽ മുന്തിരി ജ്യൂസാണ്
- ദോശയോടൊപ്പം മാത്രമല്ല ചോറിനും കിടിലൻ കോമ്പിനേഷനാണ് ഈ തക്കാളി ചമ്മന്തി
- നേന്ത്രപ്പഴം കഴിക്കാത്തവരും ഈ മലബാർ വിഭവത്തിനായി കൊതിക്കും
- വൈകുന്നേരം ചായക്കൊപ്പം കഴിക്കാൻ ക്ലാസിക് ചിക്കൻ ഡോനട്ട്
- ഓവനും മുട്ടയും വേണ്ട, തേങ്ങ ചിരകിയത് ബാക്കി വന്നാൽ സിംപിളായി കേക്ക് തയ്യാറാക്കാം
- ഗോതമ്പ് പൊടി മാത്രം മതി, തട്ടുകട സ്റ്റൈലിൽ അടിപൊളി വിഭവം തയ്യാറാക്കാം
- വായിലിട്ടാൽ അലിഞ്ഞു പോകും ഈ ബീറ്റ്റൂട്ട് ഹൽവ, നിറത്തിലല്ല രുചിയിലും ഗുണത്തിലുമാണ് കാര്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.