scorecardresearch

ഒരു കപ്പ് കടലമാവുണ്ടെങ്കിൽ മൈസൂർ പാക്ക് കഴിക്കാം മതിവരുവോളം

വായിലിട്ടാൽ അലിഞ്ഞു പോകുന്ന മൈസൂർ പാക്ക് ഇനി വീട്ടിൽ തയ്യാറാക്കാം മിനിറ്റുകൾക്കുള്ളിൽ

വായിലിട്ടാൽ അലിഞ്ഞു പോകുന്ന മൈസൂർ പാക്ക് ഇനി വീട്ടിൽ തയ്യാറാക്കാം മിനിറ്റുകൾക്കുള്ളിൽ

author-image
WebDesk
New Update
Mysore Pak Sweet Snack Recipe

മൈസൂർ പാക്ക് | ചിത്രം: ഫ്രീപിക്

മൈസൂരിലെ പ്രശസ്തമായ മധുരപലഹാരമാണിത്. വായിലിട്ടാൽ അലിഞ്ഞു പോകുന്നത്ര സേഫ്റ്റായതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാണ്. മൈസൂർ രാജകൊട്ടാരത്തിൽ നിന്നും ലോകത്തിൻ്റെ ശ്രദ്ധ പിടിച്ചു പറ്റിയ ഈ പലഹാരം വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്നതേയുള്ളൂ. 

ചേരുവകൾ

  • കടലപ്പൊടി- 300 ഗ്രാം
  • പഞ്ചസാര- 300 ദ്രാം 
  • നെയ്യ്- 50 ഗ്രാം 
Advertisment

തയ്യാറാക്കുന്ന വിധം

  • അടി കട്ടിയുള്ള ഒരു പാത്രത്തിൽ കടലപ്പൊടി വറുത്തെടുക്കാം.
  • മറ്റൊരു പാനിൽ പഞ്ചസാരയോടൊപ്പം വെള്ളം ഒഴിച്ച് അലിയിച്ചെടുക്കാം.
  • വെള്ളം വറ്റി പഞ്ചസാര ലായനി തയ്യാറാകുമ്പോൾ കടലപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം.
  • ഇതിലേയ്ക്ക് ആവശ്യാനുസരണം നെയ്യ് ഒഴിക്കാം. പാത്രത്തിൽ ഒട്ടിപിടിക്കുന്നത് തടയാൻ ഇത് സഹായിക്കും.
  • മറ്റൊരു പാത്രത്തിൽ നെയ്യ് പുരട്ടി മാവ് അതിലേയ്ക്ക് പകർന്ന് പരത്തിയെടുക്കാം.
  • ഇത് തണുത്തിനു ശേഷം മുറിച്ചെടുത്ത് കഴിക്കാം. 

Read More

Snack Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: