/indian-express-malayalam/media/media_files/2025/04/04/tips-to-prevents-ants-in-sugar-1-556750.jpg)
വെളുത്തുള്ളി അല്ലങ്കിൽ കറുവാപ്പട്ട
പഞ്ചസാര പാത്രത്തിനുള്ളിൽ കറുവാപ്പട്ട ഇട്ടു വച്ചാൽ ഉറുമ്പുകൾ ഗന്ധം സഹിക്കാൻ കഴിയാതെ പുറത്തേയ്ക്കു വരും.
/indian-express-malayalam/media/media_files/2025/04/04/tips-to-prevents-ants-in-sugar-2-890616.jpg)
ഏലയ്ക്ക
ചായയ്ക്ക് രുചിയും ഗന്ധവും കൂട്ടാൻ മാത്രമല്ല പഞ്ചസാര പാത്രത്തിൽ കൂടുകൂട്ടിയ ഉറുമ്പിനെ തുരത്താനും ഏലയ്ക്ക ഉപയോഗിക്കാം. ഇതിനായി രണ്ടോ മൂന്നോ ഏലയ്ക്ക് പഞ്ചാസര പാത്രത്തിൽ ഇട്ടു വയ്ക്കാം.
/indian-express-malayalam/media/media_files/2025/04/04/tips-to-prevents-ants-in-sugar-3-538387.jpg)
ചെറുനാരങ്ങ
ചെറുനാരങ്ങയുടെ ഉണങ്ങിയ തോട് പഞ്ചസാര പാത്രത്തി. സൂക്ഷിക്കുന്നതും ഉറുമ്പിനെ തുരത്താൻ ഗുണകരമാണ്. നാരങ്ങയുടെ മണത്തിൽ ഉറുമ്പുകൾക്ക് പിടിച്ചു നിൽക്കാകില്ല.
/indian-express-malayalam/media/media_files/2025/04/04/tips-to-prevents-ants-in-sugar-4-674429.jpg)
ഗ്രാമ്പൂ
കറുവാപ്പട്ടയും ഏലയ്ക്കയും പോലെ തന്നെ സുഗന്ധ വ്യഞ്ജനങ്ങളിൽ ഒന്നായ ഗ്രാമ്പൂവും പഞ്ചസാര പാത്രത്തിനുള്ളിൽ വയ്ക്കാവുന്നതാണ്.
/indian-express-malayalam/media/media_files/2025/04/04/tips-to-prevents-ants-in-sugar-5-588406.jpg)
മഞ്ഞൾപ്പൊടി
പഞ്ചസാര പാത്രത്തിനു ചുറ്റും മഞ്ഞൾപ്പൊടി വിതറിയാൽ ഉറുമ്പ് ശല്യത്തിൽ നിന്നും രക്ഷനേടാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.