New Update
/indian-express-malayalam/media/media_files/2025/04/03/mlLGxNW1Vl4Gue8ijMKb.jpeg)
മുന്തിരി ഉപ്പിലിട്ടത്
മുന്തിരി സുലഭമായി കിട്ടുന്ന സമയമാണിത്. കുരു ഉള്ളതും ഇല്ലാത്തതുമായ ഇനം ലഭ്യമാണ്. വെറുതെ കഴിക്കാൻ, അല്ലെങ്കിൽ ജ്യൂസ്, സ്മൂത്തി എന്നിവ തയ്യാറാക്കാനുമാണ് സാധാരണ മുന്തിരി ഉപയോഗിക്കാറുള്ളത്. എന്നാൽ ഇനി കുരു ഇല്ലാത്ത നല്ല പച്ചമുന്തിരി കിട്ടിയാൽ കുറച്ച് ഉപ്പിലിട്ടു വയ്ക്കാം. എരിവും മധുരവും പുളിയും കൂടി കലർന്ന ഈ ഉപ്പിലിട്ട അച്ചാർ ഒരു തവണ കഴിച്ചാൽ വീണ്ടും കൊതിപ്പിക്കും. സ്മിത വിനോദ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- വെള്ളം
- വിനാഗിരി
- കല്ലുപ്പ്
- പഞ്ചസാര
- കായം
- പച്ചമുളക്
- മുന്തിരി
Advertisment
View this post on InstagramA post shared by Smitha: Kerala Food Vlogger (@smitha_vinod)
തയ്യാറാക്കുന്ന വിധം
- ശുദ്ധമായ വെള്ളത്തിലേയ്ക്ക് കുറച്ച് വിനാഗിരി ഒഴിക്കാം.
- കല്ലുപ്പ്, പഞ്ചസാര, കായപ്പൊടി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- ഉപ്പും പഞ്ചസാരയും അലിഞ്ഞതിനു ശേഷം പച്ചമുളക് ചെറിയ കഷ്ണങ്ങളാക്കിയതും വൃത്തിയായി കഴുകിയ കുരു ഇല്ലാത്ത പച്ചമുന്തിരിയും ചേർക്കാം.
- ഇത് ഒരു ഗ്ലാസ് ജാറിലേയ്ക്കു മാറ്റി 3 ദിവസം സൂക്ഷിക്കാം.
- ശേഷം ആവശ്യാനുസരണം ഉപയോഗിക്കാം.
Read More
- രുചികരമായി ഇടിയപ്പം തയ്യാറാക്കാൻ ഒരു കിടിലൻ വിദ്യയുണ്ട്, ഈ രണ്ട് ചേരുവകൾ കൂടി ഉപയോഗിച്ചു നോക്കൂ
- ചിക്കൻ ടിക്ക മസാല എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം
- സേമിയ കൈയ്യിലുണ്ടോ? എങ്കിൽ ഈ എഗ്ഗ് ന്യൂഡിൽസ് പരീക്ഷിക്കാം
- 5 മിനിറ്റിൽ ഇൻസ്റ്റൻ്റായി ദോശ തയ്യാറാക്കാം, ഈ ഒരു ചേരുവ മതി
- ചുവന്നുള്ളിയും വാളൻപുളിയും വഴറ്റിയെടുത്താൽ അസാധ്യ രുചിയിൽ കറി തയ്യാറാക്കാം
- ഒരു കപ്പ് ഗോതമ്പ് പൊടി മതി, തട്ടുകട രുചിയിൽ ഈ പലഹാരം തയ്യാറാക്കി നോക്കൂ
- ഒരു തവണ രുചി അറിഞ്ഞാൽ വീണ്ടും കഴിക്കാൻ കൊതിക്കും ഈ ചെമ്മീൻ റോസ്റ്റ്
- ഒരു കഷ്ണം തേങ്ങ ഉണ്ടെങ്കിൽ ചിരകിയെടുക്കാതെ ചമ്മന്തി തയ്യാറാക്കാം, ഇങ്ങനെ ചെയ്തു നോക്കൂ
- തക്കാളി മുതൽ ഇഞ്ചി ചമ്മന്തി വരെ; ഇനി ബ്രേക്ക്ഫാസ്റ്റ് ആസ്വദിച്ച് കഴിക്കാം
- തേങ്ങ ചിരകി സമയം കളയേണ്ട, ഇനി ചമ്മന്തി തയ്യാറാക്കാൻ എളുപ്പമാണ്
- തിളക്കമുള്ള ചർമ്മത്തിനും ആരോഗ്യമുള്ള ശരീരത്തിനും കുടിക്കാം ഈ സ്പെഷ്യൽ കുക്കുമ്പൻ ഡ്രിങ്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.