scorecardresearch

നിലക്കടല ഉണ്ടോ? തയ്യാറാക്കാം ഷുഗർ ഫ്രീ ബർഫി

പാലും വേണ്ട പഞ്ചസാരയും വേണ്ട, നിലക്കടല ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ രുചികരമായ ബർഫി വീട്ടിൽ തയ്യാറാക്കാം

പാലും വേണ്ട പഞ്ചസാരയും വേണ്ട, നിലക്കടല ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ രുചികരമായ ബർഫി വീട്ടിൽ തയ്യാറാക്കാം

author-image
WebDesk
New Update
Peanut Barfi Recipe

നിലക്കടല  സസ്യാധിഷ്ഠിത പ്രോട്ടീൻ്റെ മികച്ച ഉറവിടമാണ്. ഇത് ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ നിറഞ്ഞിരിക്കുന്നു. ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുകയും മോശം കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.നിലക്കടലയിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

Advertisment

നിലക്കടല അൽപ്പം ഉപ്പോ, മസാലയോ ചേർത്ത് വറുത്തു കഴിക്കാൻ​ ഇഷ്ട്ടപ്പെടുന്നവർ ഏറെയുണ്ട്. കടലമിഠായിയോട്  താൽപ്പര്യമുള്ളവരും ഉണ്ടാകാം. നിലക്കടല കൊണ്ടു തയ്യാറാക്കുന്ന ബർഫി കഴിച്ചിട്ടുണ്ടോ?. സാധാരണ പാലും പഞ്ചസാരയും ചേർത്തു തയ്യാറാക്കുന്ന ബർഫിയിൽ നിന്നും തീർത്തും വ്യത്യസ്തമാണിത്. പൂജ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ്  ഈ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.

ചേരുവകൾ

  • നിലക്കടല
  • ശർക്കര
  • വെള്ളം

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ അടുപ്പിൽ വെച്ച് രണ്ടു ടേബിൾസ്പൂൺ വെള്ളമൊഴിച്ച് ഒന്നര കപ്പ് ശർക്കര കൂടി ചേർത്ത് അലിയിച്ചെടുക്കുക.
  • അതിലേയ്ക്ക് നിലക്കടല പൊടിച്ചതു കൂടി ചേർത്തിളക്കുക.
  • ഇടയ്ക്ക് കുറച്ചു നെയ്യ് കൂടി ചേർത്തിളക്കിയതിനു ശേഷം അടുപ്പണയ്ക്കാം.
  • ഇത് നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേയ്ക്കെടുത്ത് തണുക്കാൻ മാറ്റി വെയ്ക്കുക.
  • ലഭ്യമെങ്കിൽ അൽപ്പം പിസ്ത മുകളിൽ പൊടിച്ചു ചേർക്കാം.
  • തണുത്തതിനു ശേഷം ഇഷ്ടാനുസരണം മുറിച്ചു കഴിക്കാം. 

Read More

Advertisment
Recipe Snack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: