/indian-express-malayalam/media/media_files/2025/04/18/28Tcg8NTDED8FnfX7RuQ.jpg)
മട്ടൺ സ്റ്റ്യൂ റെസിപ്പി | ചിത്രം: ഫ്രീപിക്
ബീഫ് കഴിഞ്ഞാൽ അതിലും രുചികരമായ മറ്റൊന്നാണ് മട്ടൺ? മൃദുവായ മാംസം മസാല കൂട്ടുകൾ ചേർത്തു വേവിച്ചെടുത്ത് കഴിച്ചു തുടങ്ങിയാൽ മിനിറ്റുകൾക്കുള്ളിൽ പ്ലേറ്റ് കാലിയാകും. എന്നാൽ ഇതേ മട്ടൺ ഉപയോഗിച്ച് സ്റ്റ്യൂ ആയോലോ?. പരിചിതമായ ചേരുവകൾ തന്നെയാണിതിനും ഉപയോഗിക്കുന്നത് മട്ടൺ വേവ് കുറവായതിനാൽ തയ്യാറാക്കാൻ അധികം സമയം വേണ്ടി വരില്ല. തേങ്ങാപ്പാൽ ചേർക്കുന്നത് സ്റ്റ്യൂവിൻ്റെ രുചി വർധിപ്പിക്കും. തേങ്ങാപ്പാൽ പിഴിഞ്ഞെടുക്കാൻ സമയമില്ലെങ്കിൽ പായ്ക്കറ്റിൽ ലഭിക്കുന്ന തേങ്ങാപ്പാൽപ്പൊടി ചെറുചൂടു വെള്ളത്തിൽ കലർത്തി ഉപയോഗിച്ചാലും മതിയാകും.
ചേരുവകൾ
- മട്ടൻ - 600ഗ്രാം
- സവാള- 2 എണ്ണം
- പച്ചമുളക്- 5-6 എണ്ണം
- കറിവേപ്പില- 1 പിടി
- ഉപ്പ്- ആവശ്യത്തിന്
- ഇഞ്ചി- ആവശ്യത്തിന്
- വെളുത്തുള്ളി - 3 എണ്ണം
- കുരുമുളക് പൊടി- ആവശ്യത്തിന്
- തേങ്ങാപാൽ- ആവശ്യത്തിന്
- ഉരുളക്കിഴങ്ങ് 2
- കാരറ്റ്- 2
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം.
- അതിലേയ്ക്ക് അഞ്ച് ഏലയ്ക്ക, 15 ഗ്രാമ്പൂ, രണ്ട് കറുവാപ്പട്ട, രണ്ട് തക്കോലം, ഒരു ടീസ്പൂൺ പെരുംജീരകം എന്നിവ ചേർത്തു വറുത്ത് പൊടിച്ച് ഗരംമസാല തയ്യാറാക്കാം.
- 600 ഗ്രാം മട്ടൺ ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കാം.
- അതിലേയ്ക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞതു ചേർക്കാം.
- അഞ്ചോ ആറോ പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു പിടി കറിവേപ്പില, ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി, ഗരംമസാല എന്നിവ ചേർത്തിളക്കാം.
- 15 മിനിറ്റിനു ശേഷം അതിലേയ്ക്ക് വെള്ളം ഒഴിച്ച് അടച്ചു വച്ച് വേവിക്കാം.
- ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
- അതിലേയ്ക്ക് ഉരുളക്കിഴങ്ങ്, കാരറ്റ് എന്നിവ ചേർത്ത് വഴറ്റാം. അതിലേയ്ക്കു സവാള ചേർക്കാം.
- അവ വെന്തു വരുമ്പോൾ പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞതും ചേർത്തിളക്കി വഴറ്റാം.
- ഇതിലേയ്ക്ക് വേവിച്ച മട്ടൺ ചേർത്തിളക്കി യോജിപ്പിക്കാം.
- തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ച് തിളപ്പിക്കാം.
- കറി കുറുകി വരുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് തിളപ്പിക്കാം. ശേഷം അടുപ്പണച്ച് ആവശ്യാനുസരണം വിളമ്പാം.
- നല്ല ചൂടൻ അപ്പത്തിനൊപ്പം മട്ടൺ സ്റ്റ്യൂ ഒരു തവണ ട്രൈ ചെയ്തു നോക്കൂ.
യീസ്റ്റ് ചേർക്കാതെ നല്ല സോഫ്റ്റ് അപ്പം ഇങ്ങനെ തയ്യാറാക്കി നോക്കൂ
ചേരുവകൾ
- അരി
- തേങ്ങാവെള്ളം
- തേങ്ങ ചിരകിയത്
- ചോറ്
- പഞ്ചസാര
- ഉപ്പ്
തയ്യാറാക്കുന്ന വിധം
- ഒരു തേങ്ങ പൊട്ടിച്ച് വെള്ളം ഗ്ലാസിലേയ്ക്ക് എടുത്ത് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തിളക്കി രാത്രി മുഴുവൻ പുളിപ്പിക്കാൻ മാറ്റി വെയ്ക്കുക.
- അര കപ്പ് അരി വെള്ളത്തിൽ കുതിർത്തുവെച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേങ്ങ ചിരകിയതും, അര കപ്പ് വേവിച്ച ചോറും പുളിപ്പിച്ച തേങ്ങാവെള്ളവും ചേർത്ത് അരയ്ക്കുക.
- അതിലേയ്ക്ക് രണ്ട് ടീസ്പൂൺ പഞ്ചസാര, ആവിശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി മാറ്റി വെയ്ക്കുക.
- അടുപ്പിൽ പാൻ വെച്ച് ചൂടാക്കി മാറ്റി വെച്ചിരിക്കുന്ന മാവ് ഉപയോഗിച്ച് അപ്പം ചുട്ടെടുക്കൂ.
Read More
- ഉരുളക്കിഴങ്ങ് കൊണ്ട് കിടിലൻ പെരിപെരി ചിപ്സ്
- ഏത്തപ്പഴം ഉണ്ടോ? ആരും കൊതിക്കും രുചിയിൽ അപ്പം ഉണ്ടാക്കാം
- ശരീരം കൂളാകും, നാരങ്ങ വെള്ളം ഈ രീതിയിൽ തയ്യാറാക്കി കുടിക്കൂ
- പുട്ട് കഴിക്കാൻ കറിയൊന്നും വേണ്ട, ഏത്തപ്പഴം ഇങ്ങനെ ചേർക്കൂ
- കൊഴുക്കട്ട പൊട്ടിപ്പോകില്ല, സോഫ്റ്റാവാൻ ഈ രീതി ട്രൈ ചെയ്യൂ
- സൂപ്പർ ടേസ്റ്റിൽ ഗോതമ്പ് ഹൽവ തയ്യാറാക്കാം, 1 കപ്പ് ഗോതമ്പ് പൊടി മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.