/indian-express-malayalam/media/media_files/2025/04/28/gi1RKA5bvN5osAYvups0.jpg)
മഷ്റൂം മസാല റെസിപ്പി | ചിത്രം: ഫ്രീപിക്
നിങ്ങളുടെ ഭക്ഷണക്രമത്തിൽ ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഭക്ഷണങ്ങളുണ്ടോ? ഇല്ലെങ്കിൽ കൂൺ പോലെയുള്ളവ ഉൾപ്പെടുത്തൂ. കാരണം ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ ഏറെ ഗുണകരമാണ്. അന്നജം ഇല്ലാത്ത, ധാരാളം ഫൈബർ അടങ്ങിയ പച്ചക്കറിയെന്ന പ്രത്യേകതയും കൂണിനുണ്ട്. ശരീരഭാരം നിയന്ത്രിക്കാനും കൂൺ പോലുള്ള അന്നജമില്ലാത്ത പച്ചക്കറികൾ നല്ലതാണ്.
സാലഡായും കറി തയ്യാറാക്കിയും കൂൺ​ ഭക്ഷണത്തി ഉൾപ്പെടുത്താം. അതിൽ ഏറ്റവും സിംപിളായ റെസിപ്പിയാണ് മഷ്റൂം മസാലയുടേത്. വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. സ്നേഹ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- കൂൺ
- സവാള
- പച്ചമുളക്
- ഉപ്പ്
- മഞ്ഞൾപ്പൊടി
- മുളകുപൊടി
- എണ്ണ
- ഗരംമസാല
- തക്കാളി
തയ്യാറാക്കുന്ന വിധം
- കൂൺ വൃത്തിയായി കഴുകിയെടുക്കാം.
- ഒരു പാൻ​ അടുപ്പിൽ വച്ച് കുറച്ച് വെളിച്ചെണ്ണ ഒഴിക്കാം.
- അത് ചൂടായതിനു ശേഷം ചെറുതായി അരിഞ്ഞ സവാള ചേർത്തു വഴറ്റാം. സവളായുടെ നിറം മാറി വരുമ്പോൾ ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചെറുതായി അരിഞ്ഞതും ചേർത്തു വേവിക്കാം.
- എരിവിനനുസരിച്ച് മുളകുപൊടി, ഒരു നുള്ള് മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഗരംമസാല എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- രണ്ട് തക്കാളി ചെറിയ കഷ്ണങ്ങളാക്കയിതും കൂണും ചേർത്തിളക്കിയെടുക്കാം.
- ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാം. കൂൺ വെന്തതിനു ശേഷം അടുപ്പണയ്ക്കാം.
Read More
- രണ്ട് ചെറുനാരങ്ങ ഉണ്ടെങ്കിൽ ഉന്മേഷം പകരും മിൻ്റ് ലൈം മിനിറ്റുകൾക്കുള്ളിൽ റെഡിയാക്കാം
- കറുമുറു കഴിക്കാൻ പായ്ക്കറ്റ് മിക്സചർ വാങ്ങേണ്ട, ഒരു പിടി അവൽ ഇങ്ങനെ ചെയ്തെടുക്കൂ
- മധുരമൂറുന്ന മാങ്ങ പുഡ്ഡിംഗ് തയ്യാറാക്കാം സിംപിളായി, ഈ 4 ചേരുവകൾ കൈയ്യിലുണ്ടോ?
- അരിപ്പൊടി വേണ്ട, പൂ പോലുള്ള ഗോതമ്പ് പാലപ്പം ഇൻസ്റ്റൻ്റായി ചുട്ടെടുക്കാം
- കുറച്ച് എണ്ണയിൽ ക്രിസ്പിയായി പൂരി വറുക്കാൻ മാവിൽ ഇത് കൂടി ചേർക്കൂ
- ചുട്ടുപൊള്ളുന്ന ചൂടത്തും ഉന്മേഷം നേടാൻ റാഗി ജ്യൂസ് ശീലമാക്കൂ
- മൈദ വേണ്ട, ഒരു കപ്പ് തേങ്ങ ഉണ്ടെങ്കിൽ നാവിൽ അലിഞ്ഞു ചേരും ഹൽവ റെഡി
- പഴം കൈയ്യിലുണ്ടോ? എങ്കിൽ ഈ ഡെസേർട്ട് ട്രൈ ചെയ്യാം
- മാമ്പഴ ജ്യൂസ് ഈ രീതിയിൽ തയ്യാറാക്കി നോക്കൂ
- കറ പിടിച്ച കുക്കർ വൃത്തിയാക്കാൻ ഇവ ഉപയോഗിച്ചു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us