/indian-express-malayalam/media/media_files/2025/04/22/Ml57wDqwsSnJhVWQjyMX.jpg)
കുക്കർ വൃത്തിയാക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി ഓർക്കാം | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/04/22/right-way-to-clean-pressure-cooker-1-638747.jpg)
ബേക്കിംഗ് സോഡയും വിനാഗിരിയും
കരിപിടിച്ച പാത്രങ്ങൾ വൃത്തിയാക്കാൻ വിനാഗിരിയും ബേക്കിംഗ് സോഡയും നല്ലതാണ്. കുക്കറിൽ കുറച്ച് വെള്ളമെടുത്തതിന് ശേഷം അതിലേക്ക് മൂന്ന് ടീസ്പൂൺ ബേക്കിംഗ് സോഡയും ഒരു കപ്പ് വിനാഗിരിയും ചേർക്കാം. ശേഷം ഇത് ചെറിയ തീയിൽ 10 മിനിട്ടോളം തിളപ്പിക്കാം. കുക്കറിൽ പറ്റിപ്പിടിച്ച കരി ഇളകി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം. വെള്ളം തണുത്തതിനു ശേഷം സ്ക്രബർ ഉപയോഗിച്ച് കുക്കർ കഴുകിയെടുക്കാവുന്നതാണ്.
/indian-express-malayalam/media/media_files/2025/04/22/right-way-to-clean-pressure-cooker-2-409777.jpg)
നാരങ്ങയും ഉപ്പും
കറ കളയാൻ മാത്രമല്ല മങ്ങിയ കുക്കർ തിളക്കമുള്ളതാക്കാനും നാരങ്ങയും ഉപ്പും ഉപയോഗിച്ച് കഴുകിയാൽ മതി. കുക്കറിൽ വെള്ളമെടുത്തതിന് ശേഷം അതിലേക്ക് പകുതി നാരങ്ങ പിഴിഞ്ഞൊഴിക്കാം. വെള്ളത്തിലേക്ക് മൂന്ന് ടീസ്പൂൺ ഉപ്പും ചേർത്ത് 10 മിനിറ്റ് വയ്ക്കാം. ശേഷം കുക്കർ ഉരച്ച് കഴുകാവുന്നതാണ്. ഇത് കുക്കറിലെ കരിഞ്ഞ കറകളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കും.
/indian-express-malayalam/media/media_files/2025/04/22/right-way-to-clean-pressure-cooker-3-501603.jpg)
ഉരുളക്കിഴങ്ങും സോപ്പ് പൊടിയും
ഉരുളക്കിഴങ്ങ് പകുതിയായി മുറിച്ചെടുത്തതിന് ശേഷം ആ ഭാഗത്തേക്ക് കുറച്ച് സോപ്പ് വിതറികൊടുക്കാം. സോപ്പ് പൊടിയിട്ട ഉരുളകിഴങ്ങ് ഉപയോഗിച്ച് കുക്കറിലെ കരിഞ്ഞ ഭാഗം നന്നായി ഉരച്ച് കഴുകണം. കുറച്ച് നേരം കഴിയുമ്പോഴേക്കും കുക്കറിലെ കരി ഇളകാൻ തുടങ്ങും.
/indian-express-malayalam/media/media_files/2025/04/22/right-way-to-clean-pressure-cooker-4-162640.jpg)
ഉള്ളി
സ്ഥിരമായി ഉപയോഗിക്കുന്നതിനാൽ ഭക്ഷണങ്ങളുടെ കറ പിടിച്ചിരിക്കുക സ്വാഭാവിമാണ്. അവ നീക്കം ചെയ്യുന്നതിന് കുക്കറിൽ വെള്ളം നിറച്ച് കുറച്ച് ഉള്ളിത്തൊലി അതിലേയ്ക്കു ചേർക്കാം. അതി കൂടിയ തീയിൽ അടുപ്പിൽ വച്ച് തിളപ്പിക്കാം. ശേഷം നന്നായി സ്ക്രബ് ചെയ്യാം. ഉള്ളി പകുതി മുറിച്ച് കറയുള്ള ഭാഗങ്ങളിൽ ഉരസുന്നതും ഫലപ്രദമാണ്.
/indian-express-malayalam/media/media_files/2025/04/22/right-way-to-clean-pressure-cooker-5-494963.jpg)
കുക്കർ വാൽവ്
വൃത്തിയാക്കാൻ ഏറ്റവും പ്രയാസകരമായ ഒരു ഭാഗമാണ് കുക്കർ വാൽവ്. വിനാഗിരി അല്ലെങ്കിൽ ലിക്വിഡ് ഡിഷ് വാഷറും ചെറുചൂടു വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് ഉചിതം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us