/indian-express-malayalam/media/media_files/2025/04/30/Vr5dicxMddQ8vTgQKKHM.jpeg)
കുമ്പിളപ്പം റെസിപ്പി
ചക്ക സീസണായാൽ പിന്നെ നാട്ടിൻപുറത്തെ അടുക്കളകൾ കുമ്പിളപ്പത്തിൻ്റെ ഗന്ധം കൊണ്ട് നിറയും. നാടൻ പലഹാരങ്ങളിൽ ഏറെ കൊതിപ്പിക്കുന്ന ഒന്നാണിത്. ധാരാളം ചക്ക കിട്ടുമ്പോൾ അവ പഴുപ്പിച്ച് വരട്ടിയെടുത്ത് സൂക്ഷിക്കുന്ന പതിവുണ്ട്. ചക്കവരട്ടിയത് ആവശ്യാനുസരണം എടുത്ത് കുമ്പിളപ്പം ഉണ്ടാക്കാം. അടുത്ത സീസൺ വരെ ഓർത്തിരിക്കാൻ ഈ കുമ്പിളപ്പത്തിൻ്റെ രുചി മതിയാകും.
വരിക്ക ചക്കയും, കൂഴ ചക്കയും കുമ്പിളപ്പം തയ്യാറാക്കാൻ ഉപയോഗിക്കാം. വരിക്ക ചക്കയ്ക്ക് കുറച്ച് കട്ടിയുള്ള പ്രകൃതമായതിനാൽ അത് ചെറുതായി അരിഞ്ഞോ മിക്സിയിൽ അരച്ചെടുത്തോ ഉപയോഗിക്കണം. കൂഴച്ചക്കയാണെങ്കിൽ കൈ ഉപയോഗിച്ച് ഉടച്ചെടുത്താൽ മതിയാകും. അരിപ്പൊടിയും റവയുമാണ് മറ്റ് ചേരുവകൾ. കുമ്പിളപ്പം സോഫ്റ്റാകൻ റവയാണ് അധികം ആളുകളും ഉപയോഗിക്കാറുള്ളത്. ഇതിലും പ്രധാനം കുമ്പിൾ കുത്താൻ ഉപയോഗിക്കുന്ന ഇലയാണ്. വഴനയിലയിലാണ് കുമ്പിൾ ആവിയിൽ വേവിച്ചെടുക്കുന്നത്. ആ ഇലയുടെ മണവും രുചിയും കലരുമ്പോൾ തന്നെ നാവിൽ കൊതിയൂറും. വഴനയില ഇല്ലെങ്കിൽ വാഴയിലയും ഉപയോഗിക്കാം. അൻസു തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നുണ്ട്.
ചേരുവകൾ
- പച്ചരി- 1കപ്പ്
- വരിക്ക ചക്ക- 1/2 കപ്പ്
- ശർക്കര - 3/4 കപ്പ്
- തേങ്ങ- 1/4 കപ്പ്
- നെയ്യ്- 2 ടീസ്പൂൺ
- ഏലയ്ക്ക പൊടിച്ചത്- 1/4 ടീസ്പൂൺ
- വെള്ളം- ആവിശ്യത്തിന്
- വഴനയില- ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
- നന്നായി പഴുത്ത വരിക്ക ചക്കയാണെങ്കിൽ അത് മിക്സിയിൽ അരച്ചെടുക്കാം, അല്ലെങ്കിൽ ചെറിയ കഷ്ണമായി അരിയാം.
- അരിപ്പൊടി വറുത്തെടുത്തതിലേയ്ക്ക് മുക്കാൽ കപ്പ് ശർക്കര പൊടിച്ചതും, കാൽ കപ്പ് തേങ്ങ ചിരകിയതും, രണ്ട് ടീസ്പൂൺ നെയ്യും ചേർത്തിളക്കി യോജിപ്പിക്കാം.
- ഇതിലേയ്ക്ക് ചക്ക അരച്ചെടുത്തും കാൽ ടീസ്പൂൺ ഏലയ്ക്ക പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം.
- ആവശ്യമെങ്കിൽ മാത്രം വെള്ളം ഒഴിക്കുക.
- കൂഴചക്കയാണെങ്കിൽ വെള്ളം അധികം ചേർക്കേണ്ടതില്ല.
- വഴനയിലയിൽ കുമ്പിൾ കുത്തി അതിലേയ്ക്ക് മാവ് മാറ്റി ആവിയിൽ വേവിച്ചെടുക്കാം.
- വഴനയില ഇല്ലെങ്കിൽ വാഴയിലയും ഉപയോഗിക്കാം. കുമ്പിളപ്പം ചൂടോടെ കഴിക്കുന്നതാണ് നല്ലത്.
Read More
- മത്തൻ ഇല കൊണ്ടുള്ള എരിശ്ശേരി കഴിച്ചിട്ടുണ്ടോ? കറികളിൽ ഇതു തന്നെ കേമം
- പെരിപെരി മസാല ഇനി വീട്ടിൽ തയ്യാറാക്കാം, സിംപിളാണ് റെസിപ്പി
- ശരീരഭാരം കുറയ്ക്കാം ചൂടിനെ പ്രതിരോധിക്കാം, മാമ്പഴം കൊണ്ടുള്ള ഈ സാലഡ് ശീലമാക്കൂ
- പുളിശ്ശേരിയല്ല, മാമ്പഴം ചേർത്ത നാടൻ മോര് കറിയാണ്:തയ്യാറാക്കിനോക്കൂ
- കടലക്കറിക്ക് രൂചികൂട്ടാൻ ഈ മസാല ചേർത്തു നോക്കൂ
- തൈരില്ലെങ്കിലും ഇനി സൊയമ്പൻ സംഭാരം തയ്യാറാക്കാം, പച്ചമാങ്ങ കൈയ്യിലുണ്ടോ?
- കൂൺ ഇതുപോലെ തയ്യാറാക്കിയാൽ ബ്രേക്ക്ഫാസ്റ്റിനും ഊണിനും മറ്റൊരു കറി വേണ്ട
- രണ്ട് ചെറുനാരങ്ങ ഉണ്ടെങ്കിൽ ഉന്മേഷം പകരും മിൻ്റ് ലൈം മിനിറ്റുകൾക്കുള്ളിൽ റെഡിയാക്കാം
- കറുമുറു കഴിക്കാൻ പായ്ക്കറ്റ് മിക്സചർ വാങ്ങേണ്ട, ഒരു പിടി അവൽ ഇങ്ങനെ ചെയ്തെടുക്കൂ
- മധുരമൂറുന്ന മാങ്ങ പുഡ്ഡിംഗ് തയ്യാറാക്കാം സിംപിളായി, ഈ 4 ചേരുവകൾ കൈയ്യിലുണ്ടോ?
- അരിപ്പൊടി വേണ്ട, പൂ പോലുള്ള ഗോതമ്പ് പാലപ്പം ഇൻസ്റ്റൻ്റായി ചുട്ടെടുക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us