scorecardresearch

ശരീരഭാരം കുറയ്ക്കാം ചൂടിനെ പ്രതിരോധിക്കാം, മാമ്പഴം കൊണ്ടുള്ള ഈ സാലഡ് ശീലമാക്കൂ

വേനൽച്ചൂടിൽ ശരീരം കൂളാക്കാനും ആരോഗ്യവും ഊർജ്ജവും മെച്ചപ്പെടുത്താനും സഹായിക്കുന്ന വ്യത്യസ്തമായ സാലഡ് റെസിപ്പിയാണിത്

വേനൽച്ചൂടിൽ ശരീരം കൂളാക്കാനും ആരോഗ്യവും ഊർജ്ജവും മെച്ചപ്പെടുത്താനും സഹായിക്കുന്ന വ്യത്യസ്തമായ സാലഡ് റെസിപ്പിയാണിത്

author-image
WebDesk
New Update
Best Mango Salad Recipe

മാമ്പഴ സാലഡ് റെസിപ്പി | ചിത്രം: ഫ്രീപിക്

രുചികരവും പോഷകസമ്പുഷ്ടവുമായ ഒന്നാണ് മാമ്പഴം കൊണ്ടുള്ള സാലഡ്. വിറ്റാമിൻ എ വിറ്റാമിൻ സി എന്നവയുടെ സമ്പന്നമായ ഉറവിടമാണ് ഇത്. കണ്ണുകളുടെ ആരോഗ്യത്തിനും പ്രതിരോധ ശേഷിക്കും ഈ പോഷകങ്ങൾ ആവശ്യമാണ്.

Advertisment

മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന നാരുകൾ മെച്ചപ്പെട്ട ദഹനത്തിന് സഹായകരമാണ്. കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്സിഡൻ്റുകൾ മൊത്തത്തിലുള്ള ക്ഷേമത്തിനു ഗുണകരമായിരിക്കും. കലോറി കുറഞ്ഞ ധാരാളം ജലാംശം അടങ്ങിയിരിക്കുന്ന മാമ്പഴ സാലഡ് ഈ വേനൽക്കാലത്ത് ഭക്ഷണശീലത്തിൽ ഉൾപ്പെടുത്താവുന്ന ഹെൽത്തിയായിട്ടുള്ള വിഭവമാണ്. 

ചേരുവകൾ

  • മാമ്പഴം
  • ഉപ്പ്
  • ഏലയ്ക്കാപ്പൊടി
  • കുരുമുളക്പൊടി
  • മുളകുപൊടി
  • പഞ്ചസാര 

തയ്യാറാക്കുന്ന വിധം

  • വൃത്തിയായി കഴുകി തൊലി കളഞ്ഞെടുത്ത മാമ്പഴം ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം.
  • ഒരു ബൗളിലേയ്ക്ക് ഒന്നര കപ്പ് പുളിയില്ലാത്ത തൈരെടുക്കാം.
  • ഇത് സ്പൂൺ ഉപയോഗിച്ച് ഇളക്കി ഉടച്ചെടുക്കാം.
  • മാമ്പഴ കഷ്ണങ്ങൾ ഉടച്ചെടുത്ത തൈരിൽ ചേർക്കാം.
  • കാൽ ടീസ്പൂൺ ഏലയ്ക്ക് പൊടിച്ചത്, ആവശ്യത്തിന് മുളകുപൊടി, ഒരു ടീസ്പൂൺ തേൻ, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
  • ബ്രേക്ക്ഫാസ്റ്റിനൊപ്പം ഈ സാലഡ് കഴിച്ചു നോക്കൂ.

Read More

Advertisment
Diet Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: