/indian-express-malayalam/media/media_files/l1ZelUr5ZSeXtAj4lQ72.jpg)
മാമ്പഴം കൊണ്ട് മോര് കറി
മോരും പുളിശ്ശേരിയുമൊക്കെ സ്ഥിരം വിഭവമാണ്. എന്നാൽ മോര് കറി തയ്യാറാക്കുമ്പോൾ മധുരമുള്ള മാമ്പഴം കൂടി ചേർത്തു നോക്കൂ. കേൾക്കുമ്പോൾ പുളിശ്ശേരിയെന്നു തോന്നാം എന്നാൽ അത്രപോലും സമയം കളയേണ്ട. മോര് കറി തയ്യാറാക്കുന്ന സമയം മതി ഇതിനും. അക്ഷയ മെറിൻ തൻ്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വിഭവത്തിൻ്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
വെളിച്ചെണ്ണ- 2 ടേബിൾ സ്പൂൺ
കടുക് - 1/2 ടീസ്പൂൺ
ഉലുവ- 1/4 ടീസ്പൂൺ
വറ്റൽമുളക് - മൂന്നോ, നാലോ
കറിവേപ്പില- 2
ഇഞ്ചി- 1 ടേബിൾസ്പൂൺ
വെളുത്തുള്ളി - 2 ടേബിൾസ്പൂൺ
പച്ചമുളക് - രണ്ടോ, മൂന്നോ
മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തൈര് - 2 കപ്പ്
ഉലുവപ്പൊടി - 1/4 ടീസ്പൂൺ
വെള്ളം- 1 കപ്പ്
മാങ്ങ- ഒന്ന്
തയ്യാറാക്കുന്ന വിധം
- ഒരു മാമ്പഴം ചെറിയ കഷ്ണങ്ങളായി അരിഞ്ഞു മാറ്റിവെയ്ക്കുക.
- ചീനച്ചട്ടിയിൽ വെളിച്ചണ്ണയൊഴിച്ച് അരടീസ്പൂൺ കടുക് പൊട്ടിക്കുക.
- കാൽ ടീസ്പൂൺ ഉലുവ, മൂന്നോ നാലോ വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർക്കുക.
- നീളത്തിൽ അരിഞ്ഞ വെളുത്തുള്ളിയും, ഇഞ്ചിയും കൂടി അതിലേയ്ക്കു ചേർത്ത് വഴറ്റിയെടുക്കുക.
- എരിവിനാവശ്യത്തിന് പച്ചമുളകും, ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടിയും അരിഞ്ഞുവെച്ചിരിക്കുന്ന മാമ്പഴവും, ആവശ്യത്തിന് ഉപ്പും ചേർത്തു വഴറ്റിയെടുക്കുക.
- കാൽ ടീസ്പൂൺ ഉലുവ പൊടിച്ചതും ഉടച്ചുവെച്ചിരിക്കുന്ന തൈരും, കുറച്ചു വെള്ളവും ചേർത്ത് ചൂടാക്കി അടുപ്പിൽ നിന്നും മാറ്റുക.
Read More
- തക്കാളി കൊണ്ട് കറി, ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ
- വഴുതനങ്ങ കൊണ്ടൊരു നാടൻ വിഭവം, സിംപിളാണ് റെസിപ്പി
- പച്ചമാങ്ങയുണ്ടോ? കറി ഇങ്ങനെ തയ്യാറാക്കി നോക്കൂ
- സർലാസ് കഴിച്ചിട്ടുണ്ടോ?സവാളയും തേങ്ങാപ്പാലും കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാം
- ഇനി പഴവും പാലും മതി, രുചികരമായ അപ്പം തയ്യാറാക്കാം
- അവലും തൈരും മതി, തയ്യാറാക്കാം വെറൈറ്റി വിഭവം
- മീൻ ഇനി ഇങ്ങനെ ഫ്രൈ ചെയ്തു നോക്കൂ
- പപ്പടം കൊണ്ട് തേനപ്പം തയ്യാറാക്കി നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.