scorecardresearch

പപ്പടം കൊണ്ട് തേനപ്പം തയ്യാറാക്കി നോക്കൂ

തേൻ മിഠായി പോലെ തന്നെ മധുരമുള്ള എന്നാൽ ക്രിസ്പ്പിയായിട്ടുള്ള പലഹാരമാണിത്.

തേൻ മിഠായി പോലെ തന്നെ മധുരമുള്ള എന്നാൽ ക്രിസ്പ്പിയായിട്ടുള്ള പലഹാരമാണിത്.

author-image
WebDesk
New Update
Thenappam |  Recipe

തേനപ്പം

പപ്പടം കഴിച്ചു മടുത്തോ?. എന്നാൽ പപ്പടം കൊണ്ടൊരു തേനപ്പമായാലോ?. തേൻ മിഠായി പോലെ തന്നെ മധുരമുള്ള എന്നാൽ ക്രിസ്പ്പിയായിട്ടുള്ള പലഹാരമാണിത്. അൽപ്പം പച്ചരിയും ശർക്കരയുമുണ്ടെങ്കിൽ തേനപ്പം തയ്യാർ. റിഫ്ന സാജിദാണ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഈ പലഹാരം തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

ചേരുവകൾ

  • പച്ചരി
  • പപ്പടം 
  • ശർക്കര
  • വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

Advertisment
  • കുതിർത്തു വെച്ച രണ്ടു കപ്പ് പച്ചരി അരച്ചു മാറ്റി വെയ്ക്കുക.
  • അടുപ്പിൽ പാൻ വെച്ച് രണ്ട് ശർക്കരയും ഒരു കപ്പു വെള്ളവും ചേർത്ത് ശർക്കരലായനി തയ്യാറാക്കി തണുക്കാൻ വെയ്ക്കുക.
  • ആറു മണിക്കൂറിനുശേഷം മാറ്റിവെച്ചിരിക്കുന്ന മാവിലേയ്ക്ക് കുതിർത്തുവെച്ച എട്ട് പപ്പടം അരച്ചതുകൂടി ചേർത്തിളക്കുക.
  •  ഒരു പാനിൽ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് അടുപ്പിൽ വെച്ചു ചൂടാക്കുക. തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് ചെറിയ ദ്വാരമുള്ള കുപ്പിയോ മറ്റോ ഉപയോഗിച്ച് എണ്ണയിലേയ്ക്ക് ഒഴിക്കുക. ചൂടോടെ വറുത്തെടുത്ത് ശർക്കര ലായനിയിൽ മുക്കി കഴിക്കാം ഈ തേനപ്പം.

Read More

Snacks Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: