New Update
/indian-express-malayalam/media/media_files/XSOmxadJMKIM9uIurV2u.jpg)
തമുക്ക്
പള്ളികളിലും മറ്റും പെരുന്നാളിൻ്റെ ഭാഗമായി വിതരണം ചെയ്യുന്ന തമുക്ക് കഴിച്ചിട്ടുണ്ടോ?. പഴയകാല നാടൻ പലഹാരമാണിത്. എണ്ണ ഉപയോഗിക്കാതെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് തമുക്ക്. വൈകുന്നേരം ചായക്കൊപ്പം കഴിക്കാവുന്ന ഈ ഹെൽത്തി പലഹാരം തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത് പാഷൻ ഫുഡ് ആൻ്റ് ട്രാവൽ എന്ന ഇൻസ്റ്റഗ്രാം പേജാണ്.
ചേരുവകൾ
- അരി
- തേങ്ങ
- ശർക്കര
- ഏലയ്ക്ക
- ചെറുപഴം
Advertisment
തയ്യാറാക്കുന്നവിധം
- ഒരു ഗ്ലാസ് അരി നന്നായി കഴുകി വെള്ളം വാർത്തുവെയ്ക്കുക.
- വെള്ളം വാർന്നിരിക്കുന്ന അരി ഒരു പാനിൽ എടുത്ത് അടുപ്പിൽ വെച്ച് വറുത്തെടുക്കുക.
- മൂന്നോ നാലോ ഏലയ്ക്ക ചേർത്ത് വറുത്തെടുത്ത അരി നന്നായി പൊടിച്ചെടുക്കുക.
- അതിലേയ്ക്ക് അരക്കപ്പു തേങ്ങ ചിരകിയത് അരകപ്പ് ശർക്കര പൊടിച്ചത് എന്നിവ ചേർത്ത് ഇളക്കുക.
- തുടർന്നു നന്നായി പഴുത്ത ചെറുപഴം വട്ടത്തിൽ അരിഞ്ഞിട്ട് ഇളക്കി ചേർത്ത് ആവശ്യാനുസരണം കഴിക്കാം.
Read More
- ശരീരഭാരം കുറയ്ക്കണോ? ഇതാ ആരോഗ്യകരമായൊരു ഡിഷ് പരിചയപ്പെടാം
- ഊർജവും ഉന്മേഷവും ഞൊടിയിടയിൽ; ആരോഗ്യകരം ഈ റാഗി ജ്യൂസ്
- നിവിനു വേണ്ടി ആ സ്പെഷ്യൽ ആട്ടിൻകാൽ ഡിഷ് തയ്യാറാക്കിയത് ഷെഫ് പിള്ള
- കുട്ടികൾക്കു വേണ്ടി അവിൽ കൊണ്ടൊരു ഹെൽത്തി സ്നാക്ക്
- 2 മിനിറ്റ് മതി, മയോണൈസ് വീട്ടിൽ തയ്യാറാക്കാം
- 3 ചേരുവകൾ മാത്രം; രുചികരമായ സ്പാനിഷ് ഓംലെറ്റ് തയ്യാറാക്കാം
- ഗോതമ്പു പൊടിയും തേങ്ങയും പഞ്ചസാരയും; വെറും 5 മിനിറ്റിൽ സൂപ്പർ പലഹാരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.