3 ചേരുവകൾ മാത്രം; രുചികരമായ സ്പാനിഷ് ഓംലെറ്റ് തയ്യാറാക്കാം

ബ്രേക്ക് ഫാസ്റ്റിന് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവത്തിൽ ഉയർന്ന കലോറി അടങ്ങിയിട്ടുണ്ട്

Spanish omelette, Spanish omelette recipe, Spanish omelette easy recipe, Spanish omelette ingredients, സ്പാനിഷ് ഓംലെറ്റ്, easy breakfast

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഏറെ ഗുണങ്ങളുള്ള ഒരു വിഭവമാണ് സ്പാനിഷ് ഓംലെറ്റ്. ഉയർന്ന കലോറി അടങ്ങിയ വിഭവം കൂടിയാണിത്. ബ്രേക്ക് ഫാസ്റ്റിന് ബ്രഡ് സാൻഡ്‌വിച്ച് പരീക്ഷിച്ചു മടുത്തവർക്ക് ഇടയ്ക്ക് സ്പാനിഷ് ഓംലെറ്റും പരീക്ഷിക്കാം.

പ്രധാനമായും മൂന്നു ചേരുവകളാണ് സ്പാനിഷ് ഓംലെറ്റ് ഉണ്ടാക്കാനായി വേണ്ടത്. ഉരുളക്കിഴങ്ങ്, സവാള, മുട്ട എന്നിവയാണ് ഈ ചേരുവകൾ. സ്പാനിഷ് ഓംലെറ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

സവാള- 1
ഉരുളക്കിഴങ്ങ്- 4 എണ്ണം
മുട്ട- 6 എണ്ണം
ഒലീവ് ഓയിൽ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • സവാള ചെറുതായി അരിയുക.
  • ഒരു പാൻ എടുത്ത് അടുപ്പത്ത് വച്ച് അതിലേക്ക് ഒലീവ് ഓയിൽ ഒഴിച്ച് സവാളയിട്ട് വഴറ്റുക
  • ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് 15 മിനിറ്റ് നേരം നന്നായി വേവിക്കുക. അടിയിൽ പിടിക്കാതിരിക്കാനായി ഇടയ്ക്ക് ഇളക്കി കൊടുക്കാം. നന്നായി വെന്തു കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം.
  • മറ്റൊരു ബൗൾ എടുത്ത് അതിലേക്ക് മുട്ട പൊട്ടിച്ച് ഒഴിക്കുക. ഇതിലേക്ക് വേവിച്ചുവച്ച സവാളയും കിഴങ്ങും ചേർത്ത് നന്നായി ഇളക്കി 15 മിനിറ്റ് മാറ്റിവയ്ക്കുക.
  • ഒരു പാൻ എടുത്ത് അൽപ്പം കൂടി ഒലീവ് ഓയിൽ ഒഴിച്ചതിനു ശേഷം വേവിച്ച കിഴങ്ങും സവാളയും ചേർത്ത മുട്ട മിശ്രിതം ഒഴിക്കുക. ഒരു മിനിറ്റ് വേവിക്കുക. ശേഷം മറിച്ചിട്ട് വേവിക്കാം. രുചികരമായ സ്പാനിഷ് ഓംലെറ്റ് തയ്യാർ.
  • എരിവ് വേണമെന്നുള്ളവർക്ക് ഓംലെറ്റിന് മുകളിൽ അൽപ്പം കുരുമുളക് പൊടി വിതറുകയും ആവാം.

Read more Recipes:

Get the latest Malayalam news and Food news here. You can also read all the Food news by following us on Twitter, Facebook and Telegram.

Web Title: Traditional spanish omelette with only 3 ingredients recipe

Next Story
മഴക്കാലത്ത് ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള 5 വഴികൾvegetables, fruits, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com