New Update
/indian-express-malayalam/media/media_files/16ikjGDPRLJOvGN4t2zT.jpg)
ശരീരഭാരം കുറയ്ക്കാനായി ഡയറ്റ് എടുക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതാ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും സ്വാദിഷ്ടവും വയർ നിറഞ്ഞിരിക്കുന്ന അനുഭവം സമ്മാനിക്കുന്നതുമായൊരു ആരോഗ്യകരമായ വിഭവം പരിചയപ്പെടാം.
Advertisment
ആഴ്ചയിൽ രണ്ടു മൂന്നു ദിവസമെന്ന രീതിയിൽ ഈ ഡിഷ് കഴിക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കുമെന്നാണ് പോഷകാഹാര വിദഗ്ധർ പറയുന്നത്.
ചേരുവകൾ
- ബ്രോക്കോളി
- ബീൻസ്
- കാരറ്റ്
- വെളുത്തുള്ളി
- ക്യാപ്സിക്കം
- ഒറിഗാനോ
- ഉപ്പ്
- ഒലീവ് ഓയിൽ
- പനീർ
- നാരങ്ങ
- വെണ്ണ
നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ഇഷ്ടമുള്ള പച്ചക്കറികളും ചേർക്കാം.
തയ്യാറാക്കുന്ന വിധം: - ബ്രോക്കോളി, ബീൻസ്, കാരറ്റ് എന്നിവ അൽപ്പം വെള്ളമൊഴിച്ച് വേവിക്കാൻ വയ്ക്കുക. 5 മിനിറ്റ് തിളപ്പിച്ചതിനു ശേഷം പച്ചക്കറികൾ കോരിമാറ്റി വയ്ക്കുക.
- ഒരു പാനെടുത്ത് ഒരു ടീസ്പൂൺ ഒലിവ് ഓയിൽ ഒഴിക്കുക. ചൂടാകുമ്പോൾ ഒരു ടീസ്പൂൺ അരിഞ്ഞ വെളുത്തുള്ളി, അരിഞ്ഞ ക്യാപ്സിക്കം എന്നിവ ചേർത്ത് 2-3 മിനിറ്റ് വഴറ്റുക.
- ഇതിലേക്ക് വേവിച്ച പച്ചക്കറികൾ, ഉപ്പ്, ഒരു ടീസ്പൂൺ ഒറെഗാനോ എന്നിവ ചേർത്ത് ഇളക്കുക. അൽപ്പം നാരങ്ങാനീരും ചേർക്കുക. പനീർ ക്യൂബ്സ്, പകുതി നാരങ്ങ നീര്, അൽപ്പം വെണ്ണ എന്നിവ ചേർത്ത് 3-4 മിനിറ്റ് വേവിക്കുക.
Read More
- തൈരും മുളകും മതി, തയ്യാറാക്കാം സ്വാദിഷ്ടമായൊരു കറി
- വായിലിട്ടാൽ അലിഞ്ഞു പോകുന്നത്ര സോഫ്റ്റാണ് ഈ എണ്ണയില്ലാ പലഹാരം; റെസിപ്പി
- റവയും മുട്ടയും ഉണ്ടോ?; തയ്യാറാക്കാം സ്വാദിഷ്ടമായൊരു നാലുമണി പലഹാരം
- മൂന്ന് ചേരുവകൾ മാത്രം മതി; എളുപ്പത്തിൽ തയ്യാറാക്കാം ഈ മാജിക് ചിക്കൻ റോസ്റ്റ്
- അരിയും ഉഴുന്നും അരക്കാതെ 10 മിനിറ്റിൽ തയ്യാറാക്കാം നല്ല സോഫ്റ്റ് ദോശ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us