scorecardresearch

10 മിനിറ്റ് കൊണ്ട് ദോശമാവ് തയ്യാറാക്കാം, ഇതാ ഒരു ഇൻസ്റ്റന്റ് ടൊമാറ്റോ ദോശ

ദോശ പ്രേമികളേ ഇതിലേ ഇതിലേ... എളുപ്പത്തിൽ തയ്യാറാക്കാം ഈ ടൊമാറ്റോ ദോശ

ദോശ പ്രേമികളേ ഇതിലേ ഇതിലേ... എളുപ്പത്തിൽ തയ്യാറാക്കാം ഈ ടൊമാറ്റോ ദോശ

author-image
WebDesk
New Update
Tomato Dosa |  Recipe

ദോശ പ്രേമികളേ ഇതിലേ ഇതിലേ.... സ്വാദിഷ്ടമായൊരു ടൊമാറ്റോ ദോശയുടെ റെസിപ്പി പരിചയപ്പെടാം. ദി ന്യൂട്രി കുക്ക്ഹൗസ് എന്ന ഇൻസ്റ്റഗ്രാം പേജാണ് എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും സ്വാദിഷ്ടവുമായ ഈ ദോശ റെസിപ്പി പങ്കുവച്ചിരിക്കുന്നത്.

Advertisment

ചേരുവകൾ

  • തക്കാളി അരിഞ്ഞത്- 3 എണ്ണം
  • ഉണക്കമുളക്- 2 എണ്ണം
  • ഇഞ്ചി ചതച്ചത്- കാൽ ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • അരിപ്പൊടി- അരക്കപ്പ്
  • സൂചി ഗോതമ്പ്- അരകപ്പ്
  • ആട്ട- കാൽ കപ്പ്
  • വെള്ളം- 3 കപ്പ്
  • സവാള അരിഞ്ഞത് - 1
  • മല്ലിയില- ആവശ്യത്തിന്
  • ഉപ്പ്- ആവശ്യത്തിന്
  • ജീരകം- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • തക്കാളി, ഉണക്കമുളക്, ഇഞ്ചി ചതച്ചത്, ഉപ്പ് എന്നിവ മിക്സിയിൽ അരച്ചെടുക്കുക. 
    ഇതിലേക്ക് അരിപ്പൊടി, സൂചി ഗോതമ്പ്, ആട്ട, വെള്ളം എന്നിവ ചേർത്തിളക്കി നന്നായി യോജിപ്പിക്കുക. ഈ മാവ് 10 മിനിറ്റ് അടച്ചു വയ്ക്കുക.
  • ശേഷം ഇതിലേക്ക് സവാള അരിഞ്ഞത്,  മല്ലിയില, ഉപ്പ്, ജീരകം എന്നിവ ചേർക്കുക. 
    ദോശചട്ടി ചൂടാക്കി അൽപ്പം വെള്ളം തളിക്കുക. വെള്ളം വറ്റി കഴിഞ്ഞാൽ ദോശ മാവ് ഒഴിച്ച് നന്നായി പരത്തിയെടുക്കുക
  • ഒന്നു വെന്തു വരുമ്പോൾ അൽപ്പം നെയ് ചേർക്കുക.
  • ചമ്മന്തിയ്ക്കോ ചട്നിയ്ക്കോ ഒപ്പം ഈ ദോശ വിളമ്പാം. 
Advertisment

Read More 

Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: