Caramel Dosa Recipe: ഭക്ഷണത്തെ ചൊല്ലിയുള്ള വഴക്കുകൾ ബിഗ് ബോസ് വീട്ടിൽ സർവ്വസാധാരണമാണ്. അത്തരമൊരു വഴക്കിൽ ഏറ്റവും ഉയർന്നു കേട്ട ഒരു വിഭവമാണ് കാരമൽ ദോശ എന്നത്. സുചിത്ര ചോദിച്ചിട്ട് ലക്ഷ്മിപ്രിയ കാരമൽ ദോശ ഉണ്ടാക്കി നൽകിയില്ല എന്നത് ബിഗ് ബോസ് വീട്ടിൽ വലിയ വഴക്കുകൾക്ക് തിരികൊളുത്തിയിരുന്നു. എന്തായാലും, അതോടെ കാരമൽ ദോശ ബിഗ് ബോസ് പ്രേക്ഷകർക്കിടയിലും വൈറലായി.
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വളരെ സ്വാദിഷ്ടമായ ഒന്നാണ് കാരമൽ ദോശ. ബ്രേക്ക്ഫാസ്റ്റായോ നാലുമണി പലഹാരമായോ ഒക്കെ കാരമൽ ദോശ ഉണ്ടാക്കാവുന്നതേയുള്ളൂ. ഇതാ, കാരമൽ ദോശ ഉണ്ടാക്കുന്ന റെസിപ്പി.
ചേരുവകൾ:
- ദോശമാവ്- ആവശ്യത്തിന്
- നെയ്യ്- ആവശ്യത്തിന്
- പഞ്ചസാര- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
- ദോശകല്ലിൽ സാധാരണ ചെയ്യുന്നതുപോലെ മാവൊഴിച്ച് ദോശ ചുട്ടെടുക്കുക.
- ഇതിനു മുകളിലായി അൽപ്പം നെയ്യ് തൂവി കൊടുക്കുക.
- ശേഷം, പഞ്ചസാര വിതറി ഒന്നു മൊരിച്ചെടുക്കാം. സ്വാദിഷ്ടമായ കാരമൽ ദോശ തയ്യാർ.
Read more: ഒരു തുള്ളി പാലോ പാൽപ്പൊടിയോ ചേർക്കാതെ കിടിലൻ പാൽചായ തയ്യാറാക്കാം