New Update
/indian-express-malayalam/media/media_files/2025/04/29/XQS7DrP4xpjkeoWGFiNU.jpg)
പെരി പെരി മസാല തയ്യാറാക്കുന്ന വിധം | ചിത്രം: ഫ്രീപിക്
ആഫ്രിക്കൻ-പോർച്ചുഗീസ് പാചക രീതിയുടെ ഭാഗമായി പ്രചരിച്ച മസാലയാണ് പെരിപെരി. എരിവും നേരിയ പുളിയുമുള്ള ആ മസാല കറികൾക്ക് വ്യത്യസ്തമായ രുചി നൽകും. ഉള്ളി, സവാള, തക്കാളി എന്നിവ വഴറ്റുമ്പോൾ ഇത് ചേർക്കാവുന്നതാണ്. മാത്രമല്ല ചിക്കൻ, പനീർ, ഉരുളക്കിഴങ്ങ് ചിപ്സ് തുടങ്ങിയവ രുചികരമാക്കാൻ പെരിപെരി മസാല ഉപയോഗിക്കാം. ഇത് കടകളിൽ നിന്നും വില കൊടുത്ത് വാങ്ങിക്കാവുന്നതാണ്. എന്നാൽ അധികം മായം ചേർക്കാത്ത ഉത്പന്നങ്ങാണ് നിങ്ങൾക്കു വേണ്ടതെങ്കിൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം.
Advertisment
ചേരുവകൾ
- വറ്റൽമുളക്
- ഓറിഗാനോ
- ഏലയ്ക്ക
- ഉപ്പ്
- കറുവാപ്പട്ട
- വെളുത്തുള്ളിപ്പൊടി
- ഇഞ്ചിപ്പൊടി
- മുളകുപൊടി
- കുരുമുളക്
- ജീരകം
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ച് ജീരകം, കുരുമുളക്, ഏലയ്ക്ക എന്നിവ എണ്ണ ചേർക്കാതെ വറുക്കാം.
- ഇത് തണുത്തതിനു ശേഷം മിക്സിയിൽ പൊടിച്ചെടുക്കാം.
- ഈ പൊടി ഒരു ബൗളിലേയ്ക്കു മാറ്റാം.
- ഇതിലേയ്ക്ക് ഒറിഗാനോ, വറ്റൽമുളക് ചതച്ചത്, കറുവാപ്പട്ട പൊടിച്ചത്, വെളുത്തുള്ളിപ്പൊടി, ഇഞ്ചിപ്പൊടി, മുളകുപൊടി എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
- പെരിപെരി മസാല തയ്യാറായിരിക്കുന്നു.
- ഇത് അടച്ചുറപ്പുള്ള ഒരു പാത്രത്തിലാക്കി സൂക്ഷിക്കാം.
Read More
- ശരീരഭാരം കുറയ്ക്കാം ചൂടിനെ പ്രതിരോധിക്കാം, മാമ്പഴം കൊണ്ടുള്ള ഈ സാലഡ് ശീലമാക്കൂ
- പുളിശ്ശേരിയല്ല, മാമ്പഴം ചേർത്ത നാടൻ മോര് കറിയാണ്:തയ്യാറാക്കിനോക്കൂ
- കടലക്കറിക്ക് രൂചികൂട്ടാൻ ഈ മസാല ചേർത്തു നോക്കൂ
- തൈരില്ലെങ്കിലും ഇനി സൊയമ്പൻ സംഭാരം തയ്യാറാക്കാം, പച്ചമാങ്ങ കൈയ്യിലുണ്ടോ?
- കൂൺ ഇതുപോലെ തയ്യാറാക്കിയാൽ ബ്രേക്ക്ഫാസ്റ്റിനും ഊണിനും മറ്റൊരു കറി വേണ്ട
- രണ്ട് ചെറുനാരങ്ങ ഉണ്ടെങ്കിൽ ഉന്മേഷം പകരും മിൻ്റ് ലൈം മിനിറ്റുകൾക്കുള്ളിൽ റെഡിയാക്കാം
- കറുമുറു കഴിക്കാൻ പായ്ക്കറ്റ് മിക്സചർ വാങ്ങേണ്ട, ഒരു പിടി അവൽ ഇങ്ങനെ ചെയ്തെടുക്കൂ
- മധുരമൂറുന്ന മാങ്ങ പുഡ്ഡിംഗ് തയ്യാറാക്കാം സിംപിളായി, ഈ 4 ചേരുവകൾ കൈയ്യിലുണ്ടോ?
- അരിപ്പൊടി വേണ്ട, പൂ പോലുള്ള ഗോതമ്പ് പാലപ്പം ഇൻസ്റ്റൻ്റായി ചുട്ടെടുക്കാം
- കുറച്ച് എണ്ണയിൽ ക്രിസ്പിയായി പൂരി വറുക്കാൻ മാവിൽ ഇത് കൂടി ചേർക്കൂ
- ചുട്ടുപൊള്ളുന്ന ചൂടത്തും ഉന്മേഷം നേടാൻ റാഗി ജ്യൂസ് ശീലമാക്കൂ
- മൈദ വേണ്ട, ഒരു കപ്പ് തേങ്ങ ഉണ്ടെങ്കിൽ നാവിൽ അലിഞ്ഞു ചേരും ഹൽവ റെഡി
- പഴം കൈയ്യിലുണ്ടോ? എങ്കിൽ ഈ ഡെസേർട്ട് ട്രൈ ചെയ്യാം
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us