New Update
/indian-express-malayalam/media/media_files/2025/05/02/l7PGqarYpyqFvhtswiIn.jpeg)
തക്കാളി ഫ്രൈ റെസിപ്പി
തട്ടുകടകളിൽ കിട്ടുന്ന തക്കാളി റോസ്റ്റിന് പ്രത്യേക രുചിയാണ്. സവാളയും തക്കാളിയും മസാലകൾ ചേർത്ത് വഴറ്റിയെടുക്കേണ്ട താമസം മാത്രമേ ഉള്ളൂ. കുറച്ചധികം തക്കാളി ഉണ്ടെങ്കിൽ ഉറപ്പായും ഈ റെസിപ്പി പരീക്ഷിച്ചു നോക്കൂ. ഇനി തട്ടുകട ഭക്ഷണത്തേക്കാൾ വീട്ടിലെ വിഭവങ്ങളോടാകും പ്രിയം. അലീഷ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കി തരുന്നത്.
Advertisment
ചേരുവകൾ
- തക്കാളി
- ഉപ്പ്
- കുരുമുളകുപൊടി
- വെളിച്ചെണ്ണ
- ജീരകം
- വെളുത്തുള്ളി
- ഇഞ്ചി
- കറിവേപ്പില
- സവാള
- ഉപ്പ്
- മഞ്ഞൾപ്പൊടി
- മുളകുപൊടി
- കുരുമുളകുപൊടി
- സോയസോസ്
- തക്കാളി സോസ്
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം.
- അതിലേയ്ക്ക് വെളിച്ചെണ്ണ ചേർത്തു ചൂടാക്കാം.
- ശേഷം കട്ടി കുറച്ച് വട്ടത്തിൽ അരിഞ്ഞ തക്കാളി ഉടയാതെ പാനിൽ വച്ചു വേവിക്കാം. മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ജീരകം ചേർത്തു പൊട്ടിക്കാം.
- ഇതിലേയ്ക്ക് വെളുത്തുള്ളി, ഇഞ്ചി കറിവേപ്പില എന്നിവ ചേർത്ത് പച്ചമണം മാറുന്നതു വരെ ചൂടാക്കാം.
- സവാള അരിഞ്ഞത് ഇതിലേയ്ക്കു ചേർത്ത് വഴറ്റാം.
- സവാളയുടെ നിറം മാറി വരുമ്പോൾ ആവശ്യത്തിന് ഉപ്പ്, ഒരു നുള്ള് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, വേവിച്ച തക്കാളി എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
- മുകളിലായി സോയ സോസും, തക്കാളി സോസും ഒഴിക്കാം. അടുപ്പണച്ച് നന്നായി ഇളക്കി ഇത് അടുപ്പിൽ നിന്നും മാറ്റാം.
Advertisment
Read More
- അരിപ്പൊടിയും ഗോതമ്പ് പൊടിയും ഉപയോഗിക്കാതെ ഇലയട രുചികരമാക്കാൻ ഇത് ചേർക്കൂ
- അരിപ്പൊടിയും തേങ്ങയും ഉണ്ടെങ്കിൽ ഈ കൂർഗ് വിഭവം തയ്യാറാക്കാം
- വയറു നിറച്ചുണ്ണാൻ ഉണക്ക ചെമ്മീൻ ഉലർത്തിയത് മാത്രം മതി
- പുളിയും മധുരവും എരിവും കലർന്ന മാമ്പഴക്കറി കഴിച്ചിട്ടുണ്ടോ? സൊയമ്പൻ രുചിയാണ്
- അരിയും ഉഴുന്നും ചേർക്കാതെ 5 മിനിറ്റിൽ പഞ്ഞിപോലുള്ള ദോശ ചുട്ടെടുക്കാം
- കട്ടൻ ചായക്കൊപ്പം ആവി പറക്കും കുമ്പിളപ്പവും, നാടൻ രുചി അറിയാൻ ഇതിലും നല്ല കോമ്പിനേഷനില്ല
- മത്തൻ ഇല കൊണ്ടുള്ള എരിശ്ശേരി കഴിച്ചിട്ടുണ്ടോ? കറികളിൽ ഇതു തന്നെ കേമം
- പെരിപെരി മസാല ഇനി വീട്ടിൽ തയ്യാറാക്കാം, സിംപിളാണ് റെസിപ്പി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us