scorecardresearch

അരിപ്പൊടിയും തേങ്ങയും ഉണ്ടെങ്കിൽ ഈ കൂർഗ് വിഭവം തയ്യാറാക്കാം

ഒറ്റക്കാഴ്ചയിൽ മലയാളികളുടെ കൊഴുക്കട്ടയോട് സാമ്യത തോന്നുമെങ്കിലും സംഭവം കൂർഗിൻ്റെ രുചിക്കൂട്ടാണ്. വളരെ സിംപിളാണ് ഇതിൻ്റെ റെസിപ്പി

ഒറ്റക്കാഴ്ചയിൽ മലയാളികളുടെ കൊഴുക്കട്ടയോട് സാമ്യത തോന്നുമെങ്കിലും സംഭവം കൂർഗിൻ്റെ രുചിക്കൂട്ടാണ്. വളരെ സിംപിളാണ് ഇതിൻ്റെ റെസിപ്പി

author-image
WebDesk
New Update
Rice Flour Snack Recipe

കൊഴുക്കട്ട റെസിപ്പി

അരിപ്പൊടി കുഴച്ച് ഉരുട്ടിയെടുത്ത് ഉള്ളിൽ തേങ്ങയും ശർക്കരയും വയ്ക്കുന്നതാണ് കൊഴുക്കട്ട. ഇതിനോട് സമാനത തോന്നുന്ന കൂർഗിൻ്റെ ട്രെഡീഷ്ണൽ രുചിക്കൂട്ടാണ് കടമ്പുട്ട്. ആഘോഷവേളകിൽ പ്രാദേശികമായി ഇത് തയ്യാറാക്കാറുണ്ട്.

Advertisment

അരിപ്പൊടിയും തേങ്ങയും തന്നെയാണ് പ്രധാന ചേരുവകൾ. ശർക്കരയോ ഏലയ്ക്കയോ ആവശ്യമില്ല. തേങ്ങയുടെ മധുരമാണ് ഇതിൻ്റെ രുചി. മലബാർ സ്പെഷ്യൽ പിടി കഴിക്കുന്നതു പോലെ കടമ്പുട്ട് ചിക്കൻ കറിക്കൊപ്പമോ വെജിറ്റബിൾ കുറുമയോടൊപ്പമോ കഴിക്കാം. ശശികല തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഈ കൂർഗ് വിഭവം പരിചയപ്പെടുത്തി തരുന്നത്. 

ചേരുവകൾ

  • അരിപ്പൊടി- 1 ഗ്ലാസ്
  • നെയ്യ്- 1 ടീസ്പൂൺ
  • വെള്ളം- 1.5 ഗ്ലാസ്
  • തേങ്ങ ചിരകിയത്- ആവശ്യത്തിന്
Advertisment

തയ്യാറാക്കുന്ന വിധം

  • അടി കട്ടിയുള്ള ഒരു പാത്രത്തിൽ ഒന്നര ഗ്ലാസ് വെള്ളമെടുക്കാം.
  • അതിലേയ്ക്ക് ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂൺ നെയ്യും ചേർത്ത് തിളപ്പിക്കാം.
  • വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഒരു ഗ്ലാസ് അരിപ്പൊടി ചേർക്കാം. അൽപ സമയം അടച്ചു വയ്ക്കാം.
  • വെള്ളം വറ്റി തുടങ്ങുമ്പോൾ തേങ്ങ ചിരകിയതിൽ നിന്ന് കുറച്ചു ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. അരിപ്പൊടി സോഫ്റ്റാകുന്നതു വരെ ഇളക്കാം.
  • ശേഷം അടുപ്പണച്ച് തണുക്കാൻ വയ്ക്കാം.
  • കൈയ്യിൽ കുറച്ച് വെളിച്ചെണ്ണ പുരട്ടി മാവിൽ നിന്നും അൽപമെടുത്ത് ചെറിയ ഉരുളകളാക്കാം. അത് തേങ്ങ ചിരകിയതിൽ മുക്കിയെടുക്കാം.
  • ഈ ഉരുളകൾ ഇഡ്ഡലി പാത്രത്തിൽ വച്ച് ആവിയിൽ വേവിച്ചെടുക്കാം.
  • ഇത് ചൂടോടെ കഴിച്ചു നോക്കൂ. ചിക്കൻ കറിക്കൊപ്പം നല്ലൊരു കോമ്പിനേഷനാണിത്. 

Read More

Food Recipe Snack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: