scorecardresearch

അരിപ്പൊടിയും ഗോതമ്പ് പൊടിയും ഉപയോഗിക്കാതെ ഇലയട രുചികരമാക്കാൻ ഇത് ചേർക്കൂ

ആവിയിൽ വേവിച്ചെടുക്കുന്ന സിംപിളായിട്ടുള്ള ഭക്ഷണങ്ങളോടാണോ പ്രിയം? എങ്കിൽ ഈ അട തയ്യാറാക്കി നോക്കൂ

ആവിയിൽ വേവിച്ചെടുക്കുന്ന സിംപിളായിട്ടുള്ള ഭക്ഷണങ്ങളോടാണോ പ്രിയം? എങ്കിൽ ഈ അട തയ്യാറാക്കി നോക്കൂ

author-image
WebDesk
New Update
Rava Snack Recipe

റവ അട

മലയാളികളുടെ നാടൻ പലഹാരങ്ങളിൽ കൊതി തോന്നിപ്പിക്കുന്നതാണ് ഇലയട. അരിപ്പൊടിയും ഗോതമ്പും ഉപയോഗിച്ചാണ് സാധാരണ ഇത് തയ്യാറാക്കാറുള്ളത്. അടയുടെ ഉള്ളിൽ രുചികൂട്ടാൻ ശർക്കരയും തേങ്ങയും വച്ചിട്ടുണ്ടാകും. വാഴയിലയുടെയും തേങ്ങയുടെയും ശർക്കരയുടെയും രുചികലർന്ന ആവിപറക്കുന്ന ഇലയട ഓർമയിൽ തന്നെ കൊതിപ്പിക്കും. ഇതൊന്നുമില്ലെങ്കിലും കൊതിതീർക്കാൻ ഇലയട വളരെ സിംപിളായി തയ്യാറാക്കാം. റവയും ശർക്കരയും കൈയ്യിലുണ്ടെങ്കിൽ ഷംന ഹമീദിൻ്റെ ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ.

Advertisment

ചേരുവകൾ

  • ശർക്കര- 3
  • വെള്ളം- 1 കപ്പ്
  • തേങ്ങ- 1/2 കപ്പ്
  • നേന്ത്രപ്പഴം- 1/2 കപ്പ്
  • റവ- 1കപ്പ്
  • ബദാം- ആവശ്യത്തിന്
  • ഉണക്കമുന്തിരി- ആവശ്യത്തിന്
  • നെയ്യ്- 1ടേബിൾസ്പൂൺ
  • വാഴയില- ആവശ്യത്തിന്
  • ഏലയ്ക്കപ്പൊടി- 1/2 ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • അരിപ്പൊടി- 2ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

  • മൂന്ന് വലിയ കഷ്ണം ശർക്കരയോടൊപ്പം ഒരു കപ്പ് വെള്ളം ഒഴിച്ച് അടുപ്പിൽ വച്ച് അലിയിച്ചെടുക്കാം.
  • വെള്ളം വറ്റി ശർക്കര നന്നായി അലിഞ്ഞതിനു ശേഷം അര കപ്പ് തേങ്ങ ചിരകിയതു ചേർത്തിളക്കി യോജിപ്പിക്കാം.
  • നന്നായി പഴുത്ത നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളാക്കിയതും, അര ടീസ്പൂൺ ഏലയ്ക്കപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർത്തിളക്കാം.
  • അടുപ്പണച്ചതിനു ശേഷം അതിലേയ്ക്ക് ഒരു കപ്പ് വറുത്ത റവയും രണ്ട് ടേബിൾസ്പൂൺ അരിപ്പൊടിയും ചേർത്തിളക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് നെയ്യ് ചേർത്തു ചൂടാക്കാം.
  • ചൂടായ എണ്ണയിൽ ബദാമും ഉണക്കമുന്തിരിയും വറുത്തെടുക്കാം.
  • ഇതും റവയിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം.
  • വാഴയില ചെറിയ തീയിൽ വാട്ടി എടുത്ത് മാവിൽ നിന്നും കുറച്ച് അതിനുള്ളിൽ വച്ച് പരത്താം. ശേഷം വാഴയില അടച്ച് ആവിയിൽ വച്ചു വേവിച്ചെടുക്കാം. 
Advertisment

Read More

Food Recipe Snack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: