scorecardresearch

വെറുത്ത് വെറുത്ത് ഒടുവിൽ ഇവരെ സ്നേഹിച്ചുപോയി: ഹിറ്റായി മാഷപ്പ് വീഡിയോ

Bigg Boss Malayalam 6 Grand Finale: "ഒരു രാജാവോ ആർമിയോ ഇല്ലാതെ,ഒരുപാട് വികാരങ്ങളിലൂടെ വേലിയേറ്റങ്ങൾ തീർക്കുകയും അതിനോടൊപ്പം പ്രേക്ഷകരെ കൊണ്ടു പോവുകയും ചെയ്ത മനോഹരമായ സീസൺ," വൈറലായി മാഷപ്പ് വീഡിയോ

Bigg Boss Malayalam 6 Grand Finale: "ഒരു രാജാവോ ആർമിയോ ഇല്ലാതെ,ഒരുപാട് വികാരങ്ങളിലൂടെ വേലിയേറ്റങ്ങൾ തീർക്കുകയും അതിനോടൊപ്പം പ്രേക്ഷകരെ കൊണ്ടു പോവുകയും ചെയ്ത മനോഹരമായ സീസൺ," വൈറലായി മാഷപ്പ് വീഡിയോ

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam 6 100 Days Mashup Video

Bigg Boss Malayalam 6: 100 Days Mashup Video

Advertisment

Bigg Boss malayalam 6 Grand Finale, 100 Days Mashup Video: ഒരു ബിഗ് ബോസ് സീസൺ കൂടി വിജയകരമായി അതിന്റെ പര്യവസാനത്തിലേക്കു കടന്നിരിക്കുകയാണ്. ബിഗ് ബോസ് മലയാളം ആറാം സീസണിന്റെ കൊടിയിറങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.

ഒരുപാട് സ്വപ്നങ്ങളുമായി ഷോയിലേക്ക് എത്തിയ 25 മത്സരാർത്ഥികൾ. അവരിൽ പലരും പാതിവഴിയിൽ കൊഴിഞ്ഞുപോയി. ശേഷിക്കുന്ന അഞ്ചുപേർ ഫിനാലെ വേദിയിലെത്തി നിൽക്കുന്നു. 

നിഷാന എൻ, റസ്മിൻ ഭായ്, ജിന്റോ ബോഡിക്രാഫ്റ്റ്സ്, അപ്സര രത്നാകരൻ, ശ്രീരേഖ രാജഗോപാൽ, ഋഷി എസ് കുമാർ, യമുനാ റാണി, അൻസിബ ഹസൻ, ജാസ്മിൻ ജാഫർ, സിജോ ജോൺ, ശ്രീതു, ജാൻമണി ദാസ്, രതീഷ് കുമാർ, അസി റോക്കി, നോറ മുസ്കാൻ, ഗബ്രി ജോസ്, അർജുൻ ശ്യാം ഗോപൻ, സുരേഷ് മേനോൻ, ശരണ്യ ആനന്ദ്, അഭിഷേക് ജയദീപ്, പൂജ കൃഷ്ണ, സിബിൻ ബെഞ്ചമിൻ, അഭിഷേക് ശ്രീകുമാർ, നന്ദന, സായി കൃഷ്ണ എന്നിങ്ങനെ 25 മത്സരാർത്ഥികളാണ് ഈ സീസണിൽ മത്സരിക്കാനെത്തിയത്. അവരിൽ നിന്നും ഓരോരുത്തരായി കൊഴിഞ്ഞുകൊഴിഞ്ഞ് ഒടുവിൽ ജിന്റോ, ജാസ്മിൻ, അർജുൻ, ഋഷി, അഭിഷേക് എന്നിവർ മാത്രമാണ് ഫൈനലിസ്റ്റുകളായിരിക്കുന്നത്.

Advertisment

മത്സരാർത്ഥികളുടെ ബിഗ് ബോസ് വീട്ടിലെ യാത്രയുടെ ഒരു മാഷപ്പ് വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. പോരാട്ട വീര്യം, വിജയങ്ങൾ, തോൽവി, സൗഹൃദം, പ്രണയം, പ്രണയനഷ്ടം, വിരഹം, കണ്ണീർ, പക, ദേഷ്യം, ചതി, നഷ്ടബോധം തുടങ്ങി എല്ലാവിധ വികാരങ്ങളിലൂടെയും മത്സരാർത്ഥികൾ കടന്നുപോയി. അതിന്റെയെല്ലാം നേർക്കാഴ്ചയാണ് ഈ മാഷപ്പ് വീഡിയോ. 

"ഇങ്ങനൊക്കെ കാണുമ്പോ ഒരു ജന്മം അവരവിടെ ജീവിച്ച് തീർത്ത പോലെ തോന്നുന്നു"

"വെറുത്തു വെറുത്തു പോയ ഒരു സീസണിനെ ഇത്രേം മനോഹരമായി ഒരു ക്യാൻവാസിലേക് മാറ്റി... എല്ലാവരുടെയും മനസിനെ മാറ്റിമറിച്ച, ലാസ്റ്റ് എല്ലാവരുടെയും സ്നേഹം ഇത്രമേൽ ഏറ്റുവാങ്ങിയ ഒരു സീസൺ വേറെ കാണില്ല."

"ഒരു രാജാവോ ആർമിയോ ഇല്ലാതെ,ഒരുപാടു വികാരങ്ങളിലൂടെ വേലിയേറ്റങ്ങൾ തീർക്കുകയും അതിനോടൊപ്പം പ്രേക്ഷകരെ കൊണ്ടു പോവുകയും ചെയ്ത മനോഹരമായ സീസൺ."

"എന്തൊക്കെയായാലും ഈ സീസൺ അവസാനിക്കുമ്പോൾ എന്തോ ഒരു സങ്കടം വരുന്നു. എല്ലാവരും അടിപൊളിയായി ഗെയിം കളിച്ചു അർഹതയുള്ളയാൾക്ക് കപ്പ്‌ അടിക്കട്ടെ"

"ഈ സീസൺ തികച്ചും വ്യത്യസ്തമാണ് തുടക്കത്തിൽ വെറുപ്പിച്ചവരെ എല്ലാം ഇപ്പോൾ ഒരുപാട് ഇഷ്ടമാണ്," എന്നിങ്ങനെ പോവുന്നു പ്രേക്ഷകരുടെ കമന്റുകൾ.

Read More Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: