scorecardresearch

ടോപ്പ് ഫൈവിൽ വരാൻ അർഹതയില്ലാത്ത ഒരാളാണ് അഭിഷേക്: നോറ, Bigg Boss Malayalam 6

Bigg Boss Malayalam 6: "ഫിസിക്കൽ ടാസ്കുകൾ വന്നതുകൊണ്ടുമാത്രമാണ് അഭിഷേകിന് ഫൈനൽ ഫൈവിലെത്താൻ കഴിഞ്ഞത്"

Bigg Boss Malayalam 6: "ഫിസിക്കൽ ടാസ്കുകൾ വന്നതുകൊണ്ടുമാത്രമാണ് അഭിഷേകിന് ഫൈനൽ ഫൈവിലെത്താൻ കഴിഞ്ഞത്"

author-image
Television Desk
New Update
Bigg Boss Malayalam 6 Norah Abhishek

Bigg Boss Malayalam 6

Bigg Boss malayalam 6: ബിഗ് ബോസ് മലയാളം സീസൺ ആറ് ഗ്രാൻഡ് ഫിനാലെയിലേക്ക് എത്തിയിരിക്കുകയാണ്.  ജൂൺ 16 ഞായറാഴ്ചയാണ് ഗ്രാൻഡ് ഫിനാലെ. ജിൻ്റോ, ജാസ്മിൻ ജാഫർ, അർജുൻ ശ്യാം, അഭിഷേക് ശ്രീകുമാർ,  ഋഷി കുമാർ എന്നിവരാണ് അവസാനഘട്ടത്തിൽ മത്സരിക്കുന്ന മത്സരാർത്ഥികൾ. ഇവരിൽ നിന്നും ആരാവും ബിഗ് ബോസ് കിരീടം ചൂടുക എന്നറിയാനാണ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. 

Advertisment

ബിഗ് ബോസ് മലയാളം സീസണ്‍ ആറിൽ ആദ്യം മുതൽ അവസാനം വരെ തനിച്ചു ഗെയിം കളിച്ച് മുന്നേറിയ മത്സരാർത്ഥിയാണ് നോറ.  ഒറ്റയാള്‍ പോരാളിയായ നോറയ്ക്ക് വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാനും സാധിച്ചിരുന്നു. എന്നാൽ, ഫിനാലെയ്ക്ക് ഒരാഴ്ച മുൻപാണ് നോറ ഷോയിൽ നിന്നും അപ്രതീക്ഷിതമായി പുറത്തായത്. ബിഗ് ബോസ് ആറാം സീസണിന്റെ ഫൈനലിസ്റ്റുകളെ കുറിച്ച് നോറ നടത്തിയൊരു പരാമർശമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

അർഹതിയില്ലാതെ ഫൈനൽ ഫൈവിലെത്തിയ മത്സരാർത്ഥി ആരെന്ന ചോദ്യത്തിന് അഭിഷേക് എന്നായിരുന്നു നോറയുടെ മറുപടി. "ഫിസിക്കൽ ടാസ്കുകൾ വന്നതുകൊണ്ടുമാത്രമാണ് അഭിഷേകിന് ഫൈനൽ ഫൈവിലെത്താൻ കഴിഞ്ഞത്. പല കാര്യങ്ങളിലും അഭിഷേക് പിന്നോട്ടുപോവുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആ വീട്ടിൽ ഏറ്റവും കൂടുതൽ ആളുകൾ പരിഗണന കൊടുത്തൊരാളും അഭിഷേകാണ്. പൂച്ചയ്ക്ക് മണിക്കെട്ടുന്ന ടാസ്ക് ഒന്നു ട്രൈ പോലും ചെയ്യാതെ അഭിഷേക് പിന്മാറി. വന്ന ഉടനെ വിവാദപരമായൊരു പരാമർശം നടത്തി ആളുകളുടെ ശ്രദ്ധ നേടി പിന്നെ സൈലന്റായി. അറ്റൻഷൻ സീക്ക് ചെയ്യുക എന്നതുമാത്രമാണ് ആളുടെ രീതി."

Advertisment

ഫൈനൽ ഫൈവിൽ നിന്നും ഏതു മത്സരാർത്ഥി വിജയിയാവണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും നോറ വ്യക്തമാക്കി. അർജുൻ ശ്യാം വിജയിയാവുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് നോറ പറഞ്ഞത്. 

Read More Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: